ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും (ഐ.സി.എ.ഐ), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് ഇന്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സും (ഐ.സി.എ.ഇ.ഡബ്ല്യൂ)വും തമ്മില്‍ 2008-ല്‍ ഒപ്പിടുകയും 2014ല്‍ പുതുക്കുകയും ചെയ്ത ധാരണാപത്രത്തിന് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കാന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും (ഐ.സി.എ.ഐ), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് ഇന്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സും (ഐ.സി.എ.ഇ.ഡബ്ല്യൂ)വും തമ്മിലുള്ള ധാരണാപത്രം പുതുക്കുന്നതിനും മന്ത്രിസഭ അനുമതി നല്കി.
ഗുണഫലങ്ങള്‍:
ഈ ധാരണാപത്രം യുവാക്കളായ കൂടുതല്‍ കൂടുതല്‍ ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് ഐ.സി.എ.ഇ.ഡബ്ല്യൂ പ്രൊഫഷണല്‍ ലക്ഷ്യകേന്ദ്രങ്ങളിലെ അംഗീകാരം നേടിയെടുക്കുന്നതിനുള്ള പ്രോത്സാഹന സഹായകമാകുകയും തുടര്‍ന്ന് യു.കെയില്‍ തങ്ങളുടെ പ്രൊഫഷണല്‍ അവസരങ്ങള്‍ തേടിപ്പാകുന്നതിന് സഹായിക്കുകയും ചെയ്യും. നിരവധി ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ യു.കെയിലെ കമ്പനികളിലെ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നുവെന്നത് വലിയ അഭിമാനകരമായ കാര്യമാണ്. ഐ.സി.എ.ഇ.ഡബ്ല്യുയില് നിന്ന് അംഗീകാരം ലഭിക്കുന്നതോടെ യു.കെ.യിലെ കോര്‍പ്പറേറ്റുകള്‍ ഇന്ത്യന്‍ പ്രതിഭകളെയും അവരുടെ കഴിവുകളേയും കൂടുതല്‍ വിശ്വസിക്കുകയും കൂടുതലായി അവരെ ജോലിക്ക് സ്വീകരിക്കുകയും ചെയ്യും. ഇന്ത്യാ ഗവണ്മെന്റിന് ഒരു സാമ്പത്തികബാദ്ധ്യതയും ഇല്ല.
പ്രധാനപ്പെട്ട നേട്ടങ്ങള്‍:
അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, അവരുടെ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉത്തമ താല്പര്യത്തിനനുസരിച്ച് പരസ്പരം ഗുണമുള്ള ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനായി യോജിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് ലക്ഷ്യം. ഈ ധാരണാപത്രം പ്രൊഫഷന് മുന്നിലുള്ള പുതിയ വെല്ലുവിളികള്‍ അഭിസംബോധനചെയ്യുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുന്നതിന് അക്കൗണ്ടന്‍സി സ്ഥാപനങ്ങളെ ആഗോള റഡാറില്‍ കൊണ്ടുവരും. ഐ.സി.എ.ഐയുടെ യു.കെ. ചാപ്റ്ററിന് സവിശേഷമായ സാന്നിദ്ധ്യമുണ്ട്, അതായത്, ബ്രിട്ടനില്‍ ഇന്ത്യന്‍ സി.എക്കാരുടെ സേവനം ലഭ്യമാക്കുന്നതില്‍ പരമപ്രധാന പങ്ക് വഹിക്കുന്നവയാണ് യു.കെ (ലണ്ടന്‍) ചാപ്റ്റര്‍ ഓഫ് ഐ.സി.എ.ഐ പോലെയുള്ളവ.
നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യവും:
അംഗത്വത്തിന് വേണ്ടി അവരുടെ സ്വന്തം സ്ഥാപനം സ്വീകരിച്ച സിലബസ് പരിഗണിക്കാതെ അര്‍ഹമായ യോഗ്യതയും പരിചയവുമുള്ള എല്ലാ ഐ.സി.എ.ഇ.ഡബ്ല്യു, ഐ.സി.എ.ഐ അംഗങ്ങള്‍ക്കും ഈ ധാരണാപത്രം ബാധകമായിരിക്കും. ഒരു സ്ഥാപനത്തില്‍ ചേര്‍ന്നുകൊണ്ട് പ്രവര്‍ത്തിക്കാനും ഓഡിറ്റ് അവകാശവും ലഭിക്കുമോ ഇല്ലയോ എന്നും ഇത് നേടിയെടുക്കുന്നതിന് അധിക പരീക്ഷകളിലൂടെയും പ്രവര്ത്തനപരിചയത്തിലൂടെയും പുനര്‍ യോഗ്യതയ്ക്കുള്ള മാര്‍ഗ്ഗം കാണിച്ചുകൊടുത്തും അവര്‍ക്ക് കാലാനുസൃതവും വിശേഷാല്‍ അറിവും നല്‍കും.
ധാരണാപത്രം നിയമപരമായി കെട്ടുറപ്പുള്ള ഒരു ബന്ധം സൃഷ്ടിക്കുന്നതിനോ, അല്ലെങ്കില്‍ ഇതിന്റെ വ്യവസ്ഥകള്‍ നിയമപരമായി അവകാശങ്ങളോ, ഉത്തരവാദിത്വങ്ങളോ ബാദ്ധ്യതകളോ നല്‍കുന്നതിന് ഉദ്ദേശിച്ചുള്ളതുമല്ല.
ആശയാടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും (ഐ.സി.എ.ഐ), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് ഇന്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സും (ഐ.സി.എ.ഇ.ഡബ്ല്യൂ)വും തമ്മില്‍ 2008-ല്‍ ഒപ്പിടുകയും 2014ല്‍ പുതുക്കുകയും ചെയ്ത ധാരണാപത്രത്തിന് മുന്‍കാല പ്രാബല്യത്തോടെയാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരിക്കുന്നത്. അക്കൗണ്ടിംഗ് അറിവിന്റെ അഭിവൃദ്ധി, പ്രൊഫഷണലും ബുദ്ധിപരവുമായ വികസനം, അവരുടെ ബന്ധപ്പെട്ട അംഗങ്ങളുടെ താല്പര്യത്തിന്റെ പുരോഗതി, ഇംഗ്ലണ്ട്, വെയില്‍സ്, ഇന്ത്യ എന്നിവിടങ്ങളിലെ അക്കൗണ്ടിംഗ് പ്രൊഫഷനിന്റെ വികസനത്തിന് വേണ്ടി ഗുണപരമായ സംഭാവനകള്‍ നല്‍കുക എന്നിവയ്ക്കായി ഒരു പരസ്പരം സഹകരണ ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും (ഐ.സി.എ.ഐ), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് ഇന്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സും (ഐ.സി.എ.ഇ.ഡബ്ല്യൂ)വും തമ്മിലുള്ള ധാരണാപത്രം പുതുക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.
പശ്ചാത്തലം:
ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമത്തിന്റെ, ദി ചാര്‍ട്ടേഡ് അക്കൗണ്ട് ആക്ട് 1949-ന്റെ അടിസ്ഥാനത്തിലുള്ള നിയമപരമായ ഒരു സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ). ഇന്ത്യയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് പ്രൊഫഷന് നിയന്ത്രിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഐ.സി.എ.ഇ.ഡബ്ല്യൂ ലോകത്തെ മുന്‍ നിര അംഗത്വാടിസ്ഥാന സംഘടനയാണ്. ഇത് യോഗ്യത, പ്രൊഫഷണല്‍ വികസനം, സാങ്കേതിക വൈദഗ്ധ്യം എന്നിവ ലഭ്യമാക്കുകയും അക്കൗണ്ടന്സിയുടെയും ധനകാര്യ പ്രൊഫഷന്റേയും ഗുണനിലവാരവും സമഗ്രതയും സംരക്ഷിക്കുകയും ചെയ്യുന്നു.