Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.ഐ.സി.എയുമായി ബന്ധപ്പെട്ടുള്ള പദ്ധതി മൂന്നു വര്‍ഷം കൂടി തുടരാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പറേറ്റ് അഫയേര്‍സുമായി (ഐ.ഐ.സി.എ) ബന്ധപ്പെട്ടുള്ള പദ്ധതി അടുത്ത മൂന്നു സാമ്പത്തിക വര്‍ഷത്തേക്കു കൂടി (2017-18 മുതല്‍ 2019-20 വരെ) തുടരാനും സ്ഥാപനത്തിന് 18 കോടി രൂപയുടെ ഗ്രാന്റ് നല്‍കാനും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അത് 2019-20 ഓടെ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സ്വയം പര്യാപ്തമാക്കും.
കോര്‍പറേറ്റ് ഗവേര്‍ണന്‍സിലെ വിവിധ മേഖലകളില്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പരിശീലന പരിപാടികള്‍, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, പദ്ധതികള്‍ എന്നിവ വിദ്യാര്‍ത്ഥികളുടേയും പ്രൊഫഷനലുകളുടെയും നൈപുണ്യവും തൊഴില്‍ സാധ്യതയും വര്‍ദ്ധിപ്പിക്കും.
വിഭവങ്ങളും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കമ്പനി നിയമ മേഖലയിലെ മികവുറ്റ സ്ഥാപനമാവുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഊന്നല്‍ നല്‍കുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പറേറ്റ് അഫയേര്‍സിനെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതുവഴി വളര്‍ച്ചയുടെ ചാലക ശക്തിയാക്കിമാറ്റാനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കഴിയും.
പ്രൊഫഷണല്‍ മത്സരക്ഷമത മെച്ചപ്പെടുത്തുന്നത് വിദേശങ്ങളിലടക്കമുള്ള, വികസിച്ചുകൊണ്ടിരിക്കുന്ന കമ്പനി മേഖലകളില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.
പശ്ചാത്തലം;
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പറേറ്റ് അഫയേര്‍സിലെ നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയാണ് (എന്‍.എഫ്.സി.എസ്.ആര്‍) കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഉദ്യമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2013 ലെ കമ്പനി നിയമത്തിലെ പുതിയ വ്യവസ്ഥകള്‍ ആധാരമാക്കിയാണ് ഫൗണ്ടേഷന് രൂപം നല്‍കിയത്. സാമൂഹിക ഉള്‍ച്ചേര്‍ക്കലിന് ഊന്നല്‍ നല്‍കി വിവിധ കോര്‍പറേറ്റുകളുമായി ചേര്‍ന്ന് കോര്‍പറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ മേഖലയില്‍ എന്‍.എഫ്.സി.എസ്.ആര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
നയ രൂപകര്‍ത്താക്കള്‍, റെഗുലേറ്റര്‍മാര്‍, കോര്‍പ്പറേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ഡാറ്റയും വിജ്ഞാനവും ലഭ്യമാക്കുന്നതിനുള്ള ഒരു സംവിധാനമാണ് ഐ.ഐ.സി.എ. കമ്പനി നിയമങ്ങള്‍, കോര്‍പറേറ്റ് ഗവര്‍ണന്‍സ്, കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി, അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ്, നിക്ഷേപകര്‍ക്ക് വിദ്യാഭ്യാസം നല്‍കല്‍, എന്നിവയില്‍ ഇത് വിവിധ സേവനങ്ങള്‍ നല്‍കുന്നു. ഐ.ഐ.സി.എയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ മാനേജ്‌മെന്റ്, നിയമം, അക്കൗണ്ടിംഗ് എന്നിവയ്ക്ക് വ്യത്യസ്ത വിദ്ഗ്ധരെ ജോലിക്ക് നിയോഗിക്കാന്‍ സാധിക്കാത്ത ആദ്യ തലമുറ സംരംഭകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഏറെ സഹായകരമാണ്.