ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയും (ഐസിഎഐ) മലേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സും (എംഐസിപിഎ) തമ്മിലുള്ള പരസ്പര അംഗീകാര കരാറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. നിലവിലുള്ള അക്കൗണ്ടന്‍സി യോഗ്യതയ്ക്ക് അനുസൃതമായ അംഗീകാരത്തോട് കൂടി ഇവയില്‍ ഏത് ഇന്‍സ്റ്റിറ്റ്യൂട്ടിലും ചേരുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് അനുമതി നല്‍കുന്നതാണ് കരാര്‍.
ഐസിഎഐയും എംഐസിപിഎയും പരസ്പരം യോഗ്യതകള്‍ക്ക് അംഗീകാരം നൽകുന്ന സംവിധാനത്തിലേക്ക് മാറും. രണ്ട് അക്കൗണ്ടൻസി സ്ഥാപനങ്ങൾക്കും ആഗോളവത്കൃത അന്തരീക്ഷത്തിൽ പുതിയ തൊഴിൽ വെല്ലുവിളികളെ നേരിടുവാൻ നേതൃപരമായ പങ്ക് വഹിക്കാനുള്ള അവസരം ഉണ്ടാകും.
****