Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐക്യരാഷ്ട്രസഭയുടെ ലോക ജിയോസ്പേഷ്യൽ അന്താരാഷ്ട്രസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

ഐക്യരാഷ്ട്രസഭയുടെ ലോക ജിയോസ്പേഷ്യൽ അന്താരാഷ്ട്രസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ജിയോസ്പേഷ്യൽ അന്താരാഷ്ട്ര സമ്മേളനത്തെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു. 

അന്താരാഷ്ട്രപ്രതിനിധികളെ സ്വാഗതംചെയ്തു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “നമ്മുടെ ഭാവി നാം ഒരുമിച്ചു കെട്ടിപ്പടുക്കുന്ന ഈ ചരിത്രസന്ദർഭത്തിൽ നിങ്ങൾക്ക് ആതിഥ്യമരുളുന്നതിൽ ഇന്ത്യയിലെ ജനങ്ങൾക്കു സന്തോഷമുണ്ട്”. ഹൈദരാബാദിൽ നടക്കുന്ന സമ്മേളനത്തിൽ സന്തുഷ്ടിപ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ നഗരം സംസ്കാരത്തിനും പാചകവൃത്തിക്കും ആതിഥ്യമര്യാദയ്ക്കും ഹൈടെക് മനോഭാവത്തിനും പേരുകേട്ടതാണെന്നു വ്യക്തമാക്കി. 

സമ്മേളനത്തിന്റെ ‘ആഗോളഗ്രാമത്തെ ഭൗമാധിഷ്ഠിതമാക്കൽ: ഒരാളെയും മാറ്റിനിർത്തരുത്’ എന്ന പ്രമേയം കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇന്ത്യ സ്വീകരിച്ച നടപടികളിൽ കാണാൻകഴിയുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഞങ്ങൾ അന്ത്യോദയ എന്ന വീക്ഷണത്തിൽ പ്രവർത്തിക്കുന്നു, അതായത്, ഏതുകോണിലുമുള്ള ഏതുവ്യക്തിയെയും ദൗത്യമെന്നനിലയിൽ ശാക്തീകരിക്കൽ”- അദ്ദേഹം പറഞ്ഞു. ബാങ്കുകളുമായി ബന്ധമില്ലാതിരുന്ന 450 ദശലക്ഷംപേരെ യു‌എസ്‌എയേക്കാൾ കൂടുതൽ അംഗസംഖ്യയുള്ള, ബാങ്ക് ശൃംഖലയുടെ കീഴിലെത്തിച്ചു. ഫ്രാൻസിലെ ജനസംഖ്യയുടെ ഇരട്ടിയോളംവരുന്ന 135 ദശലക്ഷംപേർക്ക് ഇൻഷുറൻസ് നൽകി- പ്രധാനമന്ത്രി വിശദീകരിച്ചു. 110 ദശലക്ഷം കുടുംബങ്ങൾക്കു ശുചിത്വസൗകര്യങ്ങളും 60 ദശലക്ഷത്തിലധികം കുടുംബങ്ങൾക്കു കുടിവെള്ള ടാപ്പ് കണക്ഷനും എത്തിച്ചു, “ആരും മാറ്റിനിർത്തപ്പെടുന്നില്ലെന്ന് ഇന്ത്യ ഉറപ്പാക്കുന്നു”- അദ്ദേഹം വ്യക്തമാക്കി. 

സാങ്കേതികവിദ്യയും പ്രതിഭയുമാണ് ഇന്ത്യയുടെ വികസനയാത്രയുടെ പ്രധാന സ്തംഭങ്ങൾ. സാങ്കേതികവിദ്യ പരിവർത്തനം കൊണ്ടുവരുന്നു. 800 ദശലക്ഷംപേർക്കു ക്ഷേമ ആനുകൂല്യങ്ങൾ തടസമില്ലാതെ വിതരണംചെയ്ത, മൂന്നുഘടകങ്ങൾ ഒന്നിച്ച, ജെഎഎം പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധകുത്തിവയ്പു പരിപാടിക്കു കരുത്തേകിയ സാങ്കേതികസംവിധാനത്തെയും പ്രധാനമന്ത്രി ഉദ്ധരിച്ചു. “ഇന്ത്യയിൽ, സാങ്കേതികവിദ്യ ഒഴിവാക്കലിനുള്ള കാരണമല്ല. ഏവരെയും ഉൾക്കൊള്ളിക്കുന്നതിനുള്ള ഉപാധിയാണ്”- ശ്രീ മോദി പറഞ്ഞു. 

ഉൾക്കൊള്ളിക്കലിലും പുരോഗതിയിലും ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയുടെ പങ്കു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സ്വാമിത്വ, പാർപ്പിടം തുടങ്ങിയ പദ്ധതികളിലെ സാങ്കേതികവിദ്യയുടെ പങ്കും, സ്വത്തുടമസ്ഥതയിലും സ്ത്രീശാക്തീകരണത്തിലുമുണ്ടായ അനന്തരഫലങ്ങളും ദാരിദ്ര്യവും ലിംഗസമത്വവും സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനലക്ഷ്യങ്ങളിൽ നേരിട്ടു സ്വാധീനംചെലുത്തുന്നു – പ്രധാനമന്ത്രി പറഞ്ഞു. പിഎം ഗതിശക്തി ആസൂത്രണപദ്ധതി, ഡിജിറ്റൽ ഓഷ്യൻ പ്ലാറ്റ്‌ഫോംപോലെ ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു. ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ പങ്കുവയ്ക്കുന്നതിൽ ഇന്ത്യ ഇതിനകം മാതൃകയായെന്ന് ഇന്ത്യയുടെ അയൽപക്കങ്ങളിൽ ആശയവിനിമയം സുഗമമാക്കുന്ന ദക്ഷിണേഷ്യൻ ഉപഗ്രഹത്തെ ഉദാഹരണമാക്കി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

“നവീകരണമനോഭാവമുള്ള യുവത്വമാർന്ന രാഷ്ട്രമാണ് ഇന്ത്യ”- ഇന്ത്യയുടെ മുന്നേറ്റത്തിലെ രണ്ടാമത്തെ സ്തംഭമായി പ്രതിഭകളുടെ പങ്ക് എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഹബ്ബുകളിലൊന്നാണ് ഇന്ത്യ. 2021 മുതൽ യൂണികോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി- ഇന്ത്യയുടെ യുവപ്രതിഭയുടെ സാക്ഷ്യപത്രമാണിത്. 

നവീകരണത്തിനുള്ള സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനപ്പെട്ട സ്വാതന്ത്ര്യങ്ങളിലൊന്ന്. ജിയോസ്പേഷ്യൽ മേഖലയ്ക്ക് ഇതുറപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജിയോസ്പേഷ്യൽ വിവരശേഖരണം, ഉൽപ്പാദനം, ഡിജിറ്റൽവൽക്കരണം എന്നിവ ഇപ്പോൾ ജനാധിപത്യവൽക്കരിക്കപ്പെട്ടിരിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പരിഷ്കാരങ്ങൾ ഡ്രോൺമേഖലയ്ക്ക് ഉത്തേജനമേകി. സ്വകാര്യപങ്കാളിത്തത്തിനായി ബഹിരാകാശമേഖല തുറന്നുകൊടുത്തു. ഇതോടൊപ്പം ഇന്ത്യയിൽ 5ജിക്കും തുടക്കമായി. 

ഏവരേയും ഒപ്പംകൂട്ടുന്നതിനായി ആഹ്വാനംചെയ്യുന്ന മുന്നറിയിപ്പായിമാറണം കോവിഡ്-19 മഹാമാരി. പ്രതിസന്ധിഘട്ടത്തിൽ പരസ്പരം സഹായിക്കുന്നതിന് അന്താരാഷ്ട്രസമൂഹത്തിന്റെ വ്യവസ്ഥാപിതസമീപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “എല്ലാ മേഖലകളിലും ഏതറ്റംവരെയും വിഭവങ്ങൾ എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭപോലുള്ള ആഗോളസംഘടനകൾക്കു നേതൃത്വംനൽകാനാകും”- അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിന്‌ ഒന്നിച്ചുനിൽക്കേണ്ടതും സാങ്കേതികവിദ്യ കൈമാറേണ്ടതും നിർണായകമാണ്. നമ്മുടെ ഗ്രഹത്തെ രക്ഷിക്കാൻ മികച്ചരീതികൾ പങ്കുവയ്ക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ അനന്തമായ സാധ്യതകളാണു വാഗ്ദാനംചെയ്യുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിരനഗരവികസനം, ദുരന്തങ്ങൾ കൈകാര്യംചെയ്യലും ലഘൂകരിക്കലും, കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം പിന്തുടരൽ, വനപരിപാലനം, ജലപരിപാലനം, മരുഭൂവൽക്കരണം തടയൽ, ഭക്ഷ്യസുരക്ഷ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം സുപ്രധാനമേഖലകളിലെ സംഭവവികാസങ്ങൾ ചർച്ചചെയ്യാനുള്ള വേദിയായി ഈ സമ്മേളനം മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 

പ്രസംഗം ഉപസംഹരിക്കവേ, തന്റെ ശുഭാപ്തിവിശ്വാസവും ഈയവസരത്തിൽ പ്രധാനമന്ത്രി പ്രകടിപ്പിച്ചു. “ആഗോള ജിയോസ്പേഷ്യൽ വ്യവസായത്തിന്റെ പങ്കാളികൾ ഒത്തുചേരുന്നതോടെ, നയആസൂത്രകരും പണ്ഡിതലോകവും പരസ്പരം ഇടപഴകുന്ന സാഹചര്യത്തിൽ, ആഗോളഗ്രാമത്തെ പുതിയ ഭാവിയിലേക്കു നയിക്കാൻ ഈ സമ്മേളനം സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്”- അദ്ദേഹം കൂട്ടിച്ചേർത്തു.

–ND–

 

My remarks at the UN World Geospatial International Congress. https://t.co/d0WyJWlJBP

— Narendra Modi (@narendramodi) October 11, 2022

India is working on a vision of ‘Antyodaya’. pic.twitter.com/e77tEeRTpM

— PMO India (@PMOIndia) October 11, 2022

India’s development journey has two key pillars:

1) Technology

2) Talent pic.twitter.com/NRKefxcWlz

— PMO India (@PMOIndia) October 11, 2022

Technology brings transformation.

It is an agent of inclusion. pic.twitter.com/NqpfoBIN8G

— PMO India (@PMOIndia) October 11, 2022

PM-SVAMITVA Yojana is an example of how digitisation benefits the people. pic.twitter.com/d7qVyKLsgY

— PMO India (@PMOIndia) October 11, 2022

There is a need for an institutional approach by the international community to help each other during a crisis. pic.twitter.com/Put6mqJaV8

— PMO India (@PMOIndia) October 11, 2022

India is a young nation with great innovative spirit. pic.twitter.com/MsuSS0kIuz

— PMO India (@PMOIndia) October 11, 2022

***********