Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐക്യരാഷ്ട്രസഭയുടെ ”ഭാവിയുടെ ഉച്ചകോടി” (സമ്മിറ്റ് ഓഫ് ദ ഫ്യൂച്ചര്‍) യില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളുടെ മലയാള പരിഭാഷ

ഐക്യരാഷ്ട്രസഭയുടെ ”ഭാവിയുടെ ഉച്ചകോടി” (സമ്മിറ്റ് ഓഫ് ദ ഫ്യൂച്ചര്‍) യില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളുടെ മലയാള പരിഭാഷ


ഡല്‍ഹി; 2024 ശസപ്റ്റംബര്‍ 24

ആദരണീയരെ,

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെയും 140 കോടി ഇന്ത്യക്കാരുടെയും പേരില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. ഈയടുത്ത് ജൂണില്‍ നടന്ന മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പില്‍, തുടര്‍ച്ചയായി മൂന്നാം തവണയും അവരെ സേവിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ എനിക്ക് അവസരം നല്‍കി. ഇന്ന് മനുഷ്യരാശിയുടെ ഈ ആറിലൊന്നിന്റെ ശബ്ദമാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുന്നത്.

സുഹൃത്തുക്കളെ,

നമ്മള്‍ ആഗോള ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, മനുഷ്യ കേന്ദ്രീകൃത സമീപനത്തിന് നാം ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കണം. സുസ്ഥിര വികസനത്തിന് മുന്‍ഗണന നല്‍കുമ്പോഴും, മനുഷ്യക്ഷേമം, ഭക്ഷണം, ആരോഗ്യം എന്നിവയുടെ സുരക്ഷയും നാം ഉറപ്പാക്കണം. ഇന്ത്യയിലെ 250 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതിലൂടെ, സുസ്ഥിര വികസനം വിജയകരമാക്കാമെന്ന് ഞങ്ങള്‍ തെളിയിച്ചു. ഗ്ലോബല്‍ സൗത്ത് ആകമാനമായും ഞങ്ങളുടെ ഈ വിജയ അനുഭവം പങ്കിടാന്‍ ഞങ്ങള്‍ തയ്യാറാണ്. 

സുഹൃത്തുക്കളെ,

യുദ്ധക്കളത്തിലല്ല നമ്മുടെ കൂട്ടായ ശക്തിയിലാണ് മനുഷ്യത്വത്തിന്റെ വിജയം കിടക്കുന്നത്. ആഗോള സമാധാനത്തിനും വികസനത്തിനും ആഗോള സ്ഥാപനങ്ങളില്‍ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്. പരിഷ്‌കരണമാണ് പ്രസക്തിയുടെ താക്കോല്‍! ആഫ്രിക്കന്‍ യൂണിയന് ജി20 യുടെ സ്ഥിരാംഗത്വം ന്യൂഡല്‍ഹി ഉച്ചകോടിയില്‍ ഉറപ്പാക്കിയത് ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവയ്പായിരുന്നു. തീവ്രവാദം ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയായി ഒരു വശത്ത്, തുടരുമ്പോള്‍, മറുവശത്ത്, സൈബര്‍, സമുദ്രം, ബഹിരാകാശം തുടങ്ങിയ മേഖലകള്‍ സംഘര്‍ഷത്തിന്റെ പുതിയ വേദികളായി ഉയര്‍ന്നുവരുന്നു. ഈ പ്രശ്നങ്ങളിലെല്ലാം, ആഗോള അഭിലാഷവുമായി പൊരുത്തപ്പെടണതാകണം ആഗോള പ്രവർത്തനങ്ങളെന്ന് ഞാന്‍ ഊന്നിപ്പറയുന്നു!

സുഹൃത്തുക്കളെ,

സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗത്തിന് സന്തുലിതമായ നിയന്ത്രണം ആവശ്യമാണ്. ദേശീയ പരമാധികാരവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുന്നത് ഉറപ്പാക്കുന്ന ആഗോള ഡിജിറ്റല്‍ ഭരണസംവിധാനമാണ് നമുക്ക് വേണ്ടത്. പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ തടസമല്ലാതെ ഒരു പാലമാകണം! ആഗോള നന്മയ്ക്കായി ഇന്ത്യ അതിന്റെ പൊതു ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലോകമാകെയുമായി പങ്കിടാന്‍ തയ്യാറാണ്.

സുഹൃത്തുക്കളെ,

”ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഒരു പ്രതിബദ്ധതയാണ്. ”ഒരു ഭൂമി, ഒരു ആരോഗ്യം”, ”ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ്” തുടങ്ങിയ ഞങ്ങളുടെ സംരംഭങ്ങളിൽ 
ഈ പ്രതിബദ്ധതയാണ് പ്രതിഫലിക്കുന്നത്. എല്ലാ മനുഷ്യരാശിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ആഗോള അഭിവൃദ്ധിക്കും വേണ്ടിയുമുള്ള പ്രവര്‍ത്തനം ചിന്തകളിലും വാക്കുകളിലും പ്രവർത്തനങ്ങളിലും  ഇന്ത്യ തുടരും.

വളരെ നന്ദി.

***