Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ സ്ക്വാഷ് മിക്‌സഡ് ഡബിൾസ് ടീമിലെ സ്വർണവും വെങ്കലവും നേടിയ അംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ഏഷ്യൻ സ്ക്വാഷ് മിക്‌സഡ് ഡബിൾസ് ടീമിലെ സ്വർണം നേടിയ   ദീപിക പള്ളിക്കൽ, സന്ധു ഹരീന്ദർ എന്നിവരെയും വെങ്കല മെഡൽ നേടിയ അനാഹത് സിംഗ്, അഭയ് സിംഗ്  എന്നിവരയെും  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഏഷ്യൻ സ്ക്വാഷ് മിക്‌സഡ് ഡബിൾസിൽ നമ്മുടെ ടീം ദീപിക പള്ളിക്കലിനും സന്ധു ഹരീന്ദറിനും സ്വർണ്ണ മെഡലും അനാഹത് സിംഗ്, അഭയ് സിംഗ് എന്നിവർക്ക് വെങ്കലവും ലഭിച്ചതിൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷം. നമ്മുടെ കളിക്കാർക്ക് അവരുടെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ! ഭാവി ശ്രമങ്ങൾക്ക് എല്ലാ ആശംസകളും. ”

 

***

ND

*