Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസ് അമ്പെയ്ത്തിൽ സ്വർണം നേടിയ ശീതൾ ദേവിയെയും രാകേഷ് കുമാറിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ന് നടന്ന അമ്പെയ്‌ത്തിൽ സ്വർണം നേടിയ ശീതൾ ദേവിയേയും രാകേഷ് കുമാറിനേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“നമ്മുടെ പാരാ ആർച്ചറി മിക്സഡ് ടീമിന് ഇത് മഹത്തായ സ്വർണ്ണ നേട്ടമാണ്. അസാമാന്യ പ്രകടനത്തിന് ശീതൾ ദേവിക്കും രാകേഷ് കുമാറിനും അഭിനന്ദനങ്ങൾ. ഈ വിജയം അവരുടെ കൃത്യതയുടെയും അർപ്പണബോധത്തിന്റെയും അസാധാരണമായ കഴിവുകളുടെയും തെളിവാണ്.”

 

NS/SK

 

***

NS/SK