Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ സ്‌ക്വാഷ് പുരുഷ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു 


ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ സൗരവ് ഘോഷാൽ, അഭയ് സിംഗ്, ഹരീന്ദർ സന്ധു, മഹേഷ് മംഗോക്കർ എന്നിവരടങ്ങിയ സ്ക്വാഷ് പുരുഷ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഏഷ്യൻ ഗെയിംസിൽ മികച്ച വിജയം നേടിയതിനും സ്വർണമെഡൽ കൊണ്ടുവന്നതിനും പ്രതിഭാധനരായ സൗരവ് ഘോഷാൽ, അഭയ് സിംഗ്, ഹരീന്ദർ സന്ധു, മഹേഷ് മങ്കോക്കർ എന്നിവരടങ്ങിയ നമ്മുടെ  സ്ക്വാഷ് പുരുഷ ടീമിന് അഭിനന്ദനങ്ങൾ.  നിരവധി യുവതാരങ്ങൾക്ക് കായികമേഖലയെ പിന്തുടരാനും അതിൽ മികവ് പുലർത്താനും ഇത്  പ്രചോദനമാകും. രാജ്യം അവരുടെ നേട്ടത്തിൽ അഭിമാനിക്കുന്നു!

 

***

–NS–