Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ വെള്ളി നേടിയ ജ്യോതി യാരാജിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ വെള്ളി മെഡൽ നേടിയ ജ്യോതി യാരാജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അവരുടെ അതിജീവിനശേഷിയും അച്ചടക്കവും കഠിനമായ പരിശീലനവും ഫലം കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യാരാജി അതിശയകരമായ വെള്ളി മെഡൽ നേട്ടത്തിലെത്തി.

അവരുടെ അതിജീവനശേഷിയും അച്ചടക്കവും കഠിനമായ പരിശീലനവും ഫലം കണ്ടു. ജ്യോതിക്ക് എല്ലാ ആശംസകളും. ഭാവിയിലെ ഉദ്യമങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.”

 

NS