Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ പാരാ ഗെയിംസില്‍ വെള്ളി നേടിയ ഷോട്ട്പുട്ട് അത്ലറ്റ് രവി രൊംഗാലിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ്40 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ഷോട്ട്പുട്ട് അത്ലറ്റ് രവി രൊംഗാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

രവി ഒരു പ്രചോദനമാണെന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ നേട്ടത്തെ അഭിനന്ദിക്കുകയും ചെയ്തു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

‘പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ് 40 ഇനത്തില്‍ മിന്നുന്ന വെള്ളിപ്പതക്കം നേടിയ പ്രതിഭാധനനായ രവി രൊംഗാലിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

രവി അനേകര്‍ക്ക് പ്രചോദനമാണ്, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടം അദ്ദേഹത്തിന്റെ അസാധാരണമായ ശക്തിയുടെയും അര്‍പ്പണബോധത്തിന്റെയും തെളിവാണ്.’

 

NS