Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ പാരാ ഗെയിംസില്‍ വെള്ളി നേടിയ അനിതയെയും നാരായണ കൊങ്ങനപ്പള്ളിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്‌സൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന തുഴച്ചിലില്‍ വെള്ളി മെഡല്‍ നേടിയ അനിതയെയും നാരായണ കൊങ്ങനപ്പള്ളിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അവരുടെ ടീം വര്‍ക്കിനെയും അര്‍പ്പണബോധത്തെയും പ്രശംസിച്ച അദ്ദേഹം അവരുടെ നേട്ടം രാജ്യത്തെ അഭിമാനം കൊണ്ട് നിറച്ചതായും പറഞ്ഞു.

‘തുഴച്ചിൽ-പി.ആര്‍3 മിക്‌സഡ് ഡബിള്‍ സ്‌കള്‍സിലെ അവിസ്മരണീയമായ വെള്ളി മെഡലിന് അനിതയ്ക്കും നാരായണ കൊങ്ങനപ്പള്ളിക്കും അഭിനന്ദനങ്ങള്‍.
അവരുടെ ടീം വര്‍ക്കും അര്‍പ്പണബോധവും ഉജ്ജ്വലമായി തിളങ്ങിയിരിക്കുന്നു! ഈ നേട്ടം രാജ്യത്തെ അഭിമാനപൂരിതമാക്കുന്നു” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

SK