Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ വെങ്കലം നേടിയ ശിവരാജനെയും നിത്യ ശ്രീ ശിവനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സ് എസ്എച്ച് 6 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ശിവരാജനെയും നിത്യ ശ്രീ ശിവനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അവരുടെ ഈ നേട്ടം അവരുടെ കഠിനാധ്വാനത്തിന്റെ സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സ് എസ്എച്ച് 6 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ശിവരാജനും നിത്യ ശ്രീ ശിവനും അഭിനന്ദനങ്ങള്‍. അവരുടെ മികവും സമന്വയവും മായാത്ത മുദ്രയാണ് പതിപ്പിച്ചിരിക്കുന്നത്. അവരുടെ കഠിനാധ്വാനത്തിന്റെ സാക്ഷ്യമാണ് ഇത്രയും വലിയ നേട്ടം’, എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു. ഇന്ത്യ എല്ലായ്‌പ്പോഴും അവരുടെ വിജയം ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
 

 

NS