Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ പാരാ ഗെയിംസിലെ ചെസ്സില്‍ സ്വര്‍ണം നേടിയ ദര്‍പണ്‍ ഇനാനി, സൗന്ദര്യ പ്രധാന്‍, അശ്വിന്‍ എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ചെസില്‍ സ്വര്‍ണം നേടിയ ദര്‍പണ്‍ ഇനാനി, സൗന്ദര്യ പ്രധാന്‍, അശ്വിന്‍ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അവരുടെ വൈദഗ്ധ്യത്തിലും അര്‍പ്പണബോധത്തിലും താന്‍ അഭിമാനിക്കുന്നുവെന്നും അവരുടെ ഭാവിക്ക് ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.

”പുരുഷന്മാരുടെ ചെസ് ബി1 വിഭാഗത്തില്‍ (ടീം) സ്വര്‍ണ്ണ മെഡല്‍ നേടിയ ദര്‍പണ്‍ ഇനാനി, സൗന്ദര്യ പ്രധാന്‍, അശ്വിന്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍.
അവരുടെ കഴിവിലും അര്‍പ്പണബോധത്തിലും അഭിമാനിക്കുന്നു. മുന്നോട്ടുള്ള അവരുടെ പരിശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
 

****

SK