Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ ഗെയിംസില്‍ 71 മെഡലുകള്‍ നേടിയ കായികതാരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി 71 മെഡലുകള്‍ നേടിയ കായികതാരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു, ഇത് ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡല്‍ നേട്ടമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അത്ലറ്റുകളുടെ സമാനതകളില്ലാത്ത അര്‍പ്പണബോധത്തിന്റെയും നിശ്ചദാര്‍ഢ്യത്തിന്റേയും കായിക മനോഭാവത്തിന്റേയും തെളിവാണ് ഈ നേട്ടമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. .

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

‘ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മുമ്പെന്നത്തേക്കാളും തിളങ്ങുന്നു!

71 മെഡലുകളോടെ, നമ്മുടെ എക്കാലത്തെയും മികച്ച മെഡല്‍ നേട്ടം നാം ആഘോഷിക്കുകയാണ്, ഇത് നമ്മുടെ അത്ലറ്റുകളുടെ സമാനതകളില്ലാത്ത സമര്‍പ്പണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റേയും കായിക മനോഭാവത്തിന്റെയും തെളിവാണ്.

ഓരോ മെഡല്‍ നേട്ടവും കഠിനാധ്വാനത്തിന്റെയും അഭിനിവേശത്തിന്റെയും ജീവിതയാത്രയാണ് ഉയര്‍ത്തിക്കാട്ടുന്നത്.

രാജ്യത്തിനാകെ അഭിമാന നിമിഷം. നമ്മുടെ കായികതാരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.’

 

NS