Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ടീമിന്റെ അചഞ്ചലമായ പ്രതിബദ്ധത, അഭിനിവേശം, സഹവര്‍ത്തിത്വം എന്നിവയെ അദ്ദേഹം അഭിനന്ദിക്കുകയും അവരുടെ ഭാവി പരിശ്രമങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

”ഏഷ്യന്‍ ഗെയിംസില്‍ നമ്മുടെ പുരുഷ ഹോക്കി ടീമിന്റെ ആവേശകരമായ സ്വര്‍ണ്ണ മെഡല്‍ വിജയം! ഈഅനിതരസാധാരണമായ പ്രകടനത്തിന് ടീമിന് അഭിനന്ദനങ്ങള്‍. ഈ ടീമിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ആവേശവും സഹവര്‍ത്തിത്വവും ഗെയിസിനെ മാത്രമല്ല, എണ്ണമറ്റ ഇന്ത്യക്കാരുടെ ഹൃദയവും കീഴടക്കി. അവരുടെ ഉത്സാഹനത്തിന്റെ സാക്ഷ്യമാണ് ഈ വിജയം. മുന്നോട്ടുള്ള പ്രയത്‌നങ്ങള്‍ക്ക് ആശംസകള്‍” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

NS