Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ പുരുഷ ബ്രിഡ്ജ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് വെള്ളി മെഡല്‍ നേടിയ പുരുഷ ബ്രിഡ്ജ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
”ഏഷ്യന്‍ ഗെയിംസിലെ അസാധാരണ പ്രകടനത്തിനും വെള്ളി മെഡല്‍ നേടിയതിനും ഇന്ത്യന്‍ പുരുഷ ബ്രിഡ്ജ് ടീമിന് അഭിനന്ദനങ്ങള്‍.
രാജു തോലാനി, അജയ് പ്രഭാകര്‍ ഖരെ, സുമിത് മുഖര്‍ജി, രാജേശ്വര്‍ തിവാരി, ജഗ്ഗി ശിവദാസനി, സന്ദീപ് തകറല്‍ എന്നിവര്‍ ശ്രദ്ധേയമായ മിടുക്കും അര്‍പ്പണബോധവും പ്രകടിപ്പിച്ചു” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

NS