Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഗുസ്തി താരം അമന്‍ ഷെരാവത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ഗുസ്തി 57 കിലോ വിഭാഗത്തില്‍ ഇന്ന് വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം അമന്‍ ഷെരാവത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അതിശയകരമായ നേട്ടത്തിലേക്ക് നയിച്ച ഷെരാവത്തിന്റെ സാങ്കേതികതയുടെ അസാധാരണമായ പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു.
”പുരുഷ ഗുസ്തി 57 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ അമന്‍ ഷെരാവത്തിന് അഭിനന്ദനങ്ങള്‍!
അദ്ദേഹത്തിന്റെ അസാധാരണമായ സാങ്കേതികതയാണ് അത്ഭുതകരമായ ഈ നേട്ടത്തിലേക്ക് നയിച്ചത്, അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിന്റെയും പരിശീലനത്തിന്റെയും തെളിവാണ് ഇത്” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

NS