Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ പാരാ ഗെയിംസ് മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


2018 ഏഷ്യന്‍ പാരാ ഗെയിംസ് മെഡല്‍ ജേതാക്കളെ നേരില്‍ കണ്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവരെ അഭിനന്ദിച്ചു.

മെഡല്‍ ജേതാക്കളെ സ്വീകരിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ജേതാക്കളുടെ പ്രകടനത്തെ അഭിനന്ദിച്ച അദ്ദേഹം, താരങ്ങളുടെ മനഃശക്തിയാണ് അവരുടെ വിജയത്തിനു പിന്നിലുള്ള പ്രധാന ഘടകങ്ങളില്‍ ഒന്ന് എന്നു ചൂണ്ടിക്കാട്ടി. ആഗോള തലത്തില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതിനു സംഭാവനകള്‍ അര്‍പ്പിച്ചതിനു താരങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.

മെഡല്‍ ജേതാക്കളുടെ പരിശീലകരെയും അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു.

ശുഭപ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന സമീപനം തുടരണമെന്നും അതില്‍നിന്നുള്ള ഊര്‍ജം കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.