Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏകദേശം 41,000 കോടി രൂപ ചെലവുവരുന്ന 2000-ലധികം റെയില്‍വേ അടിസ്ഥാനസൗകര്യ പദ്ധതികള്‍ളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു

ഏകദേശം 41,000 കോടി രൂപ ചെലവുവരുന്ന 2000-ലധികം റെയില്‍വേ അടിസ്ഥാനസൗകര്യ പദ്ധതികള്‍ളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു


41,000 കോടിയിലധികം രൂപ ചെലവുവരുന്ന ഏകദേശം 2000 ത്തോളം റെയില്‍വേ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലുംവീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. 500 റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും 1500 മറ്റ് വേദികളില്‍ നിന്നുമായി ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ വികസിത് ഭാരത് വികസിത് റെയില്‍വേ പരിപാടിയുമായി ബന്ധപ്പെട്ടു.

നവ ഇന്ത്യയുടെ പുതിയ തൊഴില്‍ സംസ്‌കാരത്തിന്റെ പ്രതീകമാണ് ഇന്നത്തെ പരിപാടിയെന്ന് ചടങ്ങിനെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ”ഇന്ത്യ ഇന്ന് എന്ത് ചെയ്താലും അത് മുന്‍പൊന്നുമില്ലാത്ത വേഗത്തിലും തോതിലും ചെയ്യുന്നു. നാം വലിയ സ്വപ്‌നങ്ങള്‍ കാണുകയും അവ യാഥാര്‍ത്ഥ്യമാക്കാന്‍ അശ്രാന്തമായി പരിശ്രമിക്കുകയും ചെയ്യുന്നു. ഈ വികസിത് ഭാരത് വികസിത് റെയില്‍വേ പരിപാടിയിലും ഈ ദൃഢനിശ്ചയം ദൃശ്യമാണ്,” അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍പൊന്നുമില്ലാത്ത തരത്തില്‍ അടുത്തിടെ തോതില്‍ കൈവരിച്ച വേഗതയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വന്‍തോതിലുള്ള വിപുലീകരണത്തിന് തുടക്കം കുറിച്ച കഴിഞ്ഞദിവസങ്ങളിലെ തന്റെ ജമ്മു, ഗുജറാത്ത് പരിപാടികളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. അതുപോലെ, ഇന്നും 12 സംസ്ഥാനങ്ങളിലെ 300 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 550 സ്‌റ്റേഷനുകള്‍ നവീകരിക്കുന്നു. ഉത്തര്‍പ്രദേശിലെ ഗോമതി നഗര്‍ സേ്റ്റഷന്‍ പദ്ധതി, 1500-ലധികം റോഡുകള്‍, മേല്‍പ്പാലം പദ്ധതികള്‍ എന്നിവയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നവഇന്ത്യയുടെ അഭിലാഷത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വ്യാപ്തിക്കും വേഗതയ്ക്കും അടിവരയിടുകയും ചെയ്തു.

ഇന്ന് 40,000 കോടി രൂപയുടെ പദ്ധതികള്‍ വെളിച്ചം കാണുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ 500 റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കുന്നത് തുടക്കം കുറിച്ച അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതും അനുസ്മരിച്ചു. ഇന്നത്തെ പരിപാടി ഈ ദൃഢനിശ്ചയത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുകയും ഇന്ത്യയുടെ പുരോഗതിയുടെ ഒരു നേര്‍ക്കാഴ്ച നല്‍കുകയും ചെയ്യുമെന്നതിനും അദ്ദേഹം അടിവരയിട്ടു. ഇന്നത്തെ റെയില്‍വേ പദ്ധതികള്‍ക്ക് ഇ്രന്ത്യയിലെ പൗരന്മാരെ പധാനമന്ത്രി മോദി അഭിനന്ദിച്ചു.

വികസിത ഭാരതത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളായതിനാല്‍ ഇന്നത്തെ വികസന പദ്ധതിക്കള്‍ക്ക് ഇന്ത്യയിലെ യുവശക്തിയെ പ്രധാനമന്ത്രി മോദി പ്രത്യേകം അഭിനന്ദിച്ചു. ഇന്നത്തെ വികസന പദ്ധതികള്‍ ലക്ഷക്കണക്കിന് യുവജനങ്ങള്‍ക്ക് തൊഴിലിനും സ്വയംതൊഴിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അമതസമയം സ്‌കൂളില്‍ പഠിക്കുന്നവര്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ”വികസിത് ഭാരത് എങ്ങനെ പ്രകടമാകണമെന്ന് തീരുമാനിക്കാന്‍ യുവജനങ്ങള്‍ക്ക് പരമാവധി അവകാശമുണ്ട്”, പ്രധാനമന്ത്രി മോദി ഉദ്‌ഘോഷിച്ചു. വിവിധ മത്സരങ്ങളിലൂടെ വികസിത ഭാരതത്തിലെ റെയില്‍വേയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യത്തിലെത്തിച്ച യുവജനങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. അവരുടെ സ്വപ്‌നങ്ങള്‍ക്കും കഠിനാദ്ധ്വാനത്തിനുമൊപ്പം പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യവും ചേരുമ്പോള്‍ വികസിിത് ഭാരത് നിര്‍മ്മിക്കുമെന്നതിന്റെ ഉറപ്പാകുമെന്ന് അദ്ദേഹം യുവജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

വരാനിരിക്കുന്ന അമൃത് ഭാരത് സ്‌റ്റേഷനുകള്‍ വികാസിന്റെയും വിരാസത്തിന്റെയും പ്രതീകമാകുമെന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഭഗവാന്‍ ജഗന്നാഥ ക്ഷേത്രത്തിന്റെ ആശയത്തിലാണ് ഒഡീഷയിലെ ബലേശ്വര്‍ സ്‌റ്റേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും സിക്കിമിലെ രംഗ്പൂര്‍ പ്രാദേശിക വാസ്തുവിദ്യയുടെ മുദ്ര വഹിക്കുമെന്നും രാജസ്ഥാനിലെ സാങ്‌നര്‍ സ്േറ്റഷന്‍ പതിനാറാം നൂറ്റാണ്ടിലെ ഹാന്‍ഡ്-ബ്ലോക്ക് പ്രിന്റിംഗ് പ്രദര്‍ശിപ്പിക്കുമെന്നും തമിഴ്‌നാട്ടിലെ കുംഭകോണത്തെ സ്‌റ്റേഷന്‍ ചോള സ്വാധീനം പ്രദര്‍ശിപ്പിക്കുമെന്നും മോധേര സൂര്യ മന്ദിറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതണ് അഹമ്മദാബാദ് സ്‌റ്റേഷനെന്നും, ദ്വാരക സ്‌റ്റേഷന്റെ പ്രചോദനം ദ്വാരകാധീഷ് ക്ഷേത്രമാണെന്നും, ഐ.ടി നഗരമായ ഗുരുഗ്രാം സ്‌റ്റേഷന്‍ ഐ.ടിയുടെ ആശയം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. ”അതായത് അമൃത് ഭാരത് സ്‌റ്റേഷന്‍ ആ നഗരത്തിന്റെ പ്രത്യേകതകള്‍ ലോകത്തിന് പരിചയപ്പെടുത്തുമെന്നതാണ് അര്‍ത്ഥമാക്കുന്നത്”, പ്രധാനമന്ത്രി പറഞ്ഞു. ഈ സ്‌റ്റേഷനുകള്‍ ദിവ്യാംഗ, മുതിര്‍ന്ന പൗര സൗഹൃദവുമായിരിക്കും.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വികസിത് ഭാരത് സൃഷ്ടിക്കുന്നത് ആവര്‍ത്തിച്ച പ്രധാനമന്ത്രി മോദി, റെയില്‍വേയില്‍ ഈ മാറ്റം പ്രത്യേകിച്ചും പ്രകടമാണെന്നും വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, ഒരുകാലത്ത് വിദൂരമായിരുന്ന സൗകര്യങ്ങള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്ന് നിരീക്ഷിച്ച അദ്ദേഹം, ആധുനികവല്‍ക്കരിച്ച അര്‍ദ്ധ വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് തുടങ്ങിയ നവീകരിച്ച അര്‍ദ്ധ അതിവേഗ ട്രെയിനുകള്‍, റെയില്‍പ്പാതകളുടെ വൈദ്യുതീകരണത്തിന്റെ വേഗത, ട്രെയിനുകള്‍ക്കുള്ളിലേയും സ്േറ്റഷന്‍ പ്ലാറ്റ്‌ഫോമുകളിലേയും ശുചിത്വം എന്നിവയുടെ ഉദാഹരണങ്ങളും നല്‍കി. മേല്‍പ്പാലങ്ങളും അടിപ്പാതകളും ഇന്ന് തടസ്സമില്ലാത്തതും അപകടരഹിതവുമായ സഞ്ചാരം ഉറപ്പാക്കിയിരിക്കുമ്പോള്‍ തന്നെ ആളില്ലാത്ത ഗേറ്റുകള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ സാധാരണമായിരിക്കുന്നതും അദ്ദേഹം താരതമ്യം ചെയ്തു. വിമാനത്താവളങ്ങളിലേതിന് സമാനമായ ആധുനിക സൗകര്യങ്ങള്‍ ഇപ്പോള്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും റെയില്‍വേ സ്‌റ്റേഷനുകളില്‍ ലഭ്യമാക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

പൗരന്മാര്‍ക്ക് സുഗമമായ യാത്രാമാര്‍ഗ്ഗമായി ഇന്നത്തെ റെയില്‍വേ മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. റെയില്‍വേയുടെ പരിവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ സംസാരിച്ച പ്രധാനമന്ത്രി, സമ്പദ്വ്യവസ്ഥ ആഗോള റാങ്കിംഗില്‍ 11-ല്‍ നിന്ന് 5-ാം സ്ഥാനത്തേക്ക് കുതിച്ചുയരുമ്പോള്‍, റെയില്‍വേ ബജറ്റില്‍ 10 വര്‍ഷം മുമ്പ് 45,000 കോടി ആയിരുന്നത് ഇന്ന് 2.5 ലക്ഷം കോടിയായി വന്‍തോതില്‍ വര്‍ധിച്ചതായി പറഞ്ഞു. ‘ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമ്പോള്‍ നമ്മുടെ ശക്തി എത്രത്തോളം വര്‍ദ്ധിക്കുമെന്ന് സങ്കല്‍പ്പിക്കുക. അതിനാല്‍, ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി എത്രയും വേഗം മാറ്റാന്‍ മോദി കഠിനമായി പരിശ്രമിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതികള്‍ ഇല്ലാത്തതു മൂലമുള്ള പണം ലാഭിക്കാന്‍ കഴിഞ്ഞു; ലാഭിച്ച പണം പുതിയ ലൈനുകള്‍ സ്ഥാപിക്കുന്നതിനും ജമ്മു-കശ്മീര്‍ മുതല്‍ വടക്കുകിഴക്കന്‍ ഭാഗത്തേക്കുള്ള പുതിയ പ്രദേശങ്ങളിലേക്ക് റെയിലുകള്‍ കൊണ്ടുപോകുന്നതിനും 2,500 കിലോമീറ്റര്‍ സമര്‍പ്പിത ചരക്ക് ഇടനാഴിക്കും ഉപയോഗിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. നികുതിദായകരുടെ ഓരോ പൈസയും യാത്രക്കാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ റെയില്‍വേ ടിക്കറ്റിനും 50 ശതമാനം ഇളവ് ഗവണ്‍മെന്റ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണത്തിന് പലിശ ലഭിക്കുന്നത് പോലെ, അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ചെലവഴിക്കുന്ന ഓരോ പൈസയും പുതിയ വരുമാന സ്രോതസ്സുകളും പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു’, പുതിയ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുന്നത് ഒന്നിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, അത് തൊഴിലാളിയായാലും അല്ലെങ്കില്‍ ഒരു എഞ്ചിനീയര്‍ ആയാലും സിമന്റ്, സ്റ്റീല്‍, ഗതാഗതം തുടങ്ങിയ നിരവധി വ്യവസായങ്ങളിലും കടകളിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഇന്ന് ലക്ഷക്കണക്കിന് കോടി രൂപ നിക്ഷേപിക്കുന്നത് ആയിരക്കണക്കിന് തൊഴിലവസരങ്ങളുടെ ഗ്യാരണ്ടിയാണ്,” പ്രധാനമന്ത്രി മോദി ഉദ്‌ഘോഷിച്ചു. ചെറുകിട കര്‍ഷകരുടെയും കൈത്തൊഴിലാളികളുടെയും വിശ്വകര്‍മ സുഹൃത്തുക്കളുടെയും ഉല്‍പ്പന്നങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സജ്ജീകരിച്ച ആയിരക്കണക്കിന് സ്റ്റാളുകളിലൂടെ പ്രോത്സാഹിപ്പിക്കുന്ന ‘ഒരു സ്റ്റേഷന്‍ ഒരു ഉല്‍പ്പന്നം’ പരിപാടിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘ഇന്ത്യന്‍ റെയില്‍വേ വെറുമൊരു യാത്രാ സൗകര്യം മാത്രമല്ല, ഇന്ത്യയുടെ കാര്‍ഷിക, വ്യാവസായിക പുരോഗതിയുടെ ഏറ്റവും വലിയ വാഹകര്‍ കൂടിയാണ്’, വേഗതയേറിയ ട്രെയിന്‍ ഗതാഗതത്തില്‍ കൂടുതല്‍ സമയം ലാഭിക്കുമെന്നും വ്യവസായ ചെലവുകള്‍ കുറയ്ക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിനാല്‍, മേക് ഇൻ ഇന്ത്യ പ്രചാരണത്തിനും ആത്മനിര്‍ഭര്‍ ഇന്ത്യയ്ക്കും ഊര്‍ജം പകരുന്നു. ഇന്ത്യയുടെ ആധുനിക അടിസ്ഥാന സൗകര്യത്തിന് അംഗീകാരം നല്‍കിയ പ്രധാനമന്ത്രി, ലോകത്തെമ്പാടുമുള്ള നിക്ഷേപത്തിനുള്ള ഏറ്റവും ആകര്‍ഷകമായ സ്ഥലമായി രാജ്യത്തെ പ്രകീര്‍ത്തിച്ചു. ഈ ആയിരക്കണക്കിന് സ്റ്റേഷനുകള്‍ നവീകരിക്കുമ്പോള്‍ ഇന്ത്യന്‍ റെയില്‍വേയുടെ ശേഷി വര്‍ധിക്കുമെന്നും വലിയ നിക്ഷേപത്തിന്റെ വിപ്ലവം കൊണ്ടുവരുമെന്നും അടുത്ത 5 വര്‍ഷത്തേക്കുള്ള വഴി കാണിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

പശ്ചാത്തലം

റെയില്‍വേ സ്റ്റേഷനുകളില്‍ ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. അമൃത ഭാരതസ്റ്റേഷന്‍ പദ്ധതിക്ക് കീഴില്‍ 553 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഈ സ്റ്റേഷനുകള്‍ 100 കോടി രൂപയിലധികം ചെലവില്‍ പുനര്‍വികസിപ്പിച്ചെടുക്കും. 19,000 കോടി. ഈ സ്റ്റേഷനുകള്‍ നഗരത്തിന്റെ ഇരുവശങ്ങളെയും സംയോജിപ്പിച്ച് ‘സിറ്റി സെന്ററുകള്‍’ ആയി പ്രവര്‍ത്തിക്കും. റൂഫ് പ്ലാസ, മനോഹരമായ ലാന്‍ഡ്സ്‌കേപ്പിംഗ്, ഇന്റര്‍ മോഡല്‍ കണക്റ്റിവിറ്റി, മെച്ചപ്പെട്ട ആധുനിക മുഖം, കുട്ടികളുടെ കളിസ്ഥലം, കിയോസ്‌ക്കുകള്‍, ഫുഡ് കോര്‍ട്ടുകള്‍ തുടങ്ങിയ ആധുനിക യാത്രാ സൗകര്യങ്ങള്‍ അവയിലുണ്ടാകും. അവ പരിസ്ഥിതി സൗഹൃദമായും ഭിന്നശേഷി സൗഹൃദമായും പുനര്‍വികസിപ്പിച്ചെടുക്കും. ഈ സ്റ്റേഷന്‍ കെട്ടിടങ്ങളുടെ രൂപകല്‍പ്പന പ്രാദേശിക സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കും.

കൂടാതെ, ഏകദേശം 385 കോടി രൂപ ചെലവില്‍ പുനര്‍വികസിപ്പിച്ച ഉത്തര്‍പ്രദേശിലെ ഗോമതി നഗര്‍ സ്റ്റേഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഭാവിയില്‍ വര്‍ദ്ധിച്ചുവരുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, ഈ സ്റ്റേഷനില്‍ എത്തിച്ചേരുന്നതിനും പുറപ്പെടുന്നതിനുമുള്ള സൗകര്യങ്ങള്‍ വേര്‍തിരിച്ചിരിക്കുന്നു. ഇത് നഗരത്തിന്റെ ഇരുവശങ്ങളെയും സമന്വയിപ്പിക്കുന്നു. ഈ കേന്ദ്രീകൃത എയര്‍കണ്ടീഷന്‍ ചെയ്ത സ്റ്റേഷനില്‍ ആധുനിക യാത്രാ സൗകര്യങ്ങളായ എയര്‍ കോണ്‍കോര്‍സ്, തിരക്കില്ലാത്ത സര്‍ക്കുലേഷന്‍, ഫുഡ് കോര്‍ട്ടുകള്‍, മുകളിലും താഴെയുമുള്ള ബേസ്മെന്റില്‍ വിശാലമായ പാര്‍ക്കിംഗ് സ്ഥലമുണ്ട്.
പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും 1500 റോഡ് മേല്‍പ്പാതകളും അടിപ്പാതകളും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഈ റോഡ് മേല്‍പ്പാതകളും അടിപ്പാതകളും ഉള്‍പ്പെടുന്ന പദ്ധതികളുടെ ആകെ ചെലവ് ഏകദേശം 21,520 കോടി രൂപയാണ്. ഈ പദ്ധതികള്‍ തിരക്ക് കുറയ്ക്കും, സുരക്ഷയും ഗതാഗത സൗകര്യവും വര്‍ദ്ധിപ്പിക്കും, ശേഷി വര്‍ദ്ധിപ്പിക്കും, റെയില്‍ യാത്രയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും.

With 2000 projects being launched in one go, India is set to witness a mega transformation of its railway infrastructure. https://t.co/AegQwerpEZ

— Narendra Modi (@narendramodi) February 26, 2024

आज भारत जो करता है, अभूतपूर्व स्पीड से करता है।

आज भारत जो करता है, अभूतपूर्व स्केल पर करता है: PM @narendramodi pic.twitter.com/VzrS5c0dnI

— PMO India (@PMOIndia) February 26, 2024

विकसित भारत, युवाओं के सपनों का भारत है। pic.twitter.com/1vR3Nv48U6

— PMO India (@PMOIndia) February 26, 2024

बीते 10 वर्षों में हम सभी ने एक नया भारत बनते देखा है।

और रेलवे में तो परिवर्तन साक्षात दिखाई देने लगा है: PM @narendramodi pic.twitter.com/zvTvzg7Mij

— PMO India (@PMOIndia) February 26, 2024

जिन सुविधाओं की देशवासी कल्पना करते थे, लोगों को लगता था कि काश ये भारत में होता, वही आज हम आंखों के सामने होते देख रहे हैं: PM @narendramodi pic.twitter.com/kfeQLhb2P2

— PMO India (@PMOIndia) February 26, 2024

हमारी रेल, छोटे किसानों, छोटे कारीगरों, हमारे विश्वकर्मा साथियों के उत्पादों को बढ़ावा देने वाली है।

इसके लिए One Station One Product योजना के तहत स्टेशन पर विशेष दुकानें बनाई गई हैं: PM pic.twitter.com/k2ke2zgBZa

— PMO India (@PMOIndia) February 26, 2024

भारतीय रेल यात्री सुविधा ही नहीं है, बल्कि देश की खेती और औद्योगिक प्रगति का भी सबसे बड़ा वाहक है।

रेल की गति तेज़ होगी, तो समय बचेगा: PM @narendramodi pic.twitter.com/FEGqkbMMXl

— PMO India (@PMOIndia) February 26, 2024

*****

–NS–