Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എൽസിഎച് ‘പ്രചണ്ഡ’യുടെ നിവേശിപ്പിക്കല്‍ ഒരു പ്രത്യേക നിമിഷമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു


പ്രതിരോധ സേനയിൽ എൽസിഎച്ച് ‘പ്രചണ്ഡ’ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓരോ ഇന്ത്യക്കാരനെയും അഭിനന്ദിച്ചു.

രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗിന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“നമ്മുടെ രാഷ്ട്രത്തെ പ്രതിരോധ മേഖലയിൽ ശക്തവും സ്വാശ്രയവുമാക്കാനുള്ള 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയത്തിനുള്ള സവിശേഷമായ നിമിഷമാണ് എൽസിഎച്ച് ‘പ്രചണ്ഡ’യുടെ  നിവേശിപ്പിക്കല്‍  ഓരോ ഇന്ത്യക്കാരനും അഭിനന്ദനങ്ങൾ!”
–ND–