Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എൻജിനീയേഴ്‌സ് ദിനത്തിൽ എൻജിനീയർമാർക്ക് പ്രധാനമന്ത്രിയുടെ ആശംസകൾ ; എം.വിശ്വേശ്വരയ്യയ്ക്കു അദ്ദേഹത്തിന്റെ ജന്മ വാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.


എൻജിനീയേഴ്‌സ് ദിനം പ്രമാണിച്ചു് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എൻജിനീയർമാർക്ക് ആശംസകൾ നേർന്നു . സർ എം.വിശ്വേശ്വരയ്യയ്ക്ക്കും പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി നേർന്നു.

“ശുഷ്കാന്തിയുടെയും , ദൃഢനിശ്ചയത്തിന്റെയും പര്യായമാണ് എൻജിനീയർമാർ . അവരുടെ നവീനതയ്ക്കുള്ള അത്യുത്സാഹം ഇല്ലായിരുന്നെങ്കിൽ മനുഷ്യ പുരോഗതി അപൂർണം ആയിരിക്കുമായിരുന്നു. കഠിനാധ്വാനികളായ എല്ലാ എൻജിനീയർമാർക്കും എൻജിനീയേഴ്‌സ് ദിനത്തിൽ എന്റെ ആശംസകൾ. അനുകരണീയനായ എഞ്ചിനീയർ സർ എം.വിശ്വേശ്വരയ്യയ്ക്കു ശ്രദ്ധാഞ്ജലി., പ്രധാനമന്ത്രി പറഞ്ഞു.

******