ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) രാഷ്ട്ര നേതാക്കളുടെ 22-ാമത് സമ്മേളനത്തിൽ പങ്കെടുക്കാൻ ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്‌കത് മിർസിയോയേവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ എത്തി.
സമർഖണ്ഡിൽ എത്തിയ പ്രധാനമന്ത്രിയെ ഉസ്ബെക്കിസ്ഥാൻ പ്രധാനമന്ത്രി അബ്ദുല്ല അരിപോവും നിരവധി മന്ത്രിമാരും സമർഖണ്ഡ് മേഖലയിലെ ഗവർണറും ഉസ്ബെക്കിസ്ഥാൻ ഗവണ്മെന്റിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു.
2022 സെപ്റ്റംബർ 16 ന്, പ്രധാനമന്ത്രി എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കും. ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റുമായും ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റ് ചില നേതാക്കളുമായും അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും.
-ND-
Landed in Samarkand to take part in the SCO Summit. pic.twitter.com/xaZ0pkjHD1
— Narendra Modi (@narendramodi) September 15, 2022