Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എസ്സെല്‍ ഗ്രൂപ്പിന്റെ നവതി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂ ഡല്‍ഹിയില്‍ എസ്സെല്‍ ഗ്രൂപ്പിന്റെ നവതി ആഘോഷങ്ങളില്‍ പങ്കെടുത്തു . രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജിയും ചടങ്ങില്‍ സംബന്ധിച്ചു .

പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു കൊണ്ട് ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചതിന് അദ്ദേഹത്തെ നന്ദി അറിയിച്ചു. ജല വിതരണം, വൈദ്യുതി വിതരണം, സ്വച്ഛ് ഭാരത് , ചെലവ് കുറഞ്ഞ ഭവനനിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ എസ്സെല്‍ ഗ്രൂപ്പിന്റെ പുതിയ സാമൂഹിക ഉദ്യമങ്ങള്‍ അദ്ദേഹം വിവരിച്ചു.

പ്രധാനമന്ത്രി രണ്ട് സാമൂഹ്യ സംരംഭങ്ങള്‍ക്ക് ചങ്കില്‍ തുടക്കം കുറിച്ചു . വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ വിഷയങ്ങളില്‍ ജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ‘ സാരഥി’ ആവശ്യക്കാരായവര്‍ക്കു സഹായമെത്തിക്കുന്നതിന് 5000 കോടി രൂപ മൂലധന ആസ്തിയുള്ള ഡി എസ്സ് സി ഫൗണ്ടേഷന്‍ എന്നിവയാണ് അവ. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ നിദര്‍ശനമാണ് പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ തലമുറയും കുടുംബമൂല്യങ്ങളുടെ വാഹകരാകുകയും അതിന്റെ മൂല്യം വര്‍ധിപ്പിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

ശ്രീ നന്ദകിഷോര്‍ ഗോയങ്കയുമായി നേരത്തേ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു പരാമര്‍ശിക്കവെ ‘മണ്ണു മുതല്‍ ഉപഗ്രഹം വരെ’ പല മുന്നേറ്റങ്ങളിലും സാന്നിധ്യമറിയിക്കാനായി ഓരോ വെല്ലുവിളികളെയും ഓരോ സാധ്യതകളാക്കി മാറ്റുകയും എല്ലാ ആശയങ്ങളോടും തുറന്ന സമീപനം സ്വീകരിക്കുകയും ചെയ്യുന്ന കുടുംബമാണ് അവരുടേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്സെല്‍ ഗ്രൂപ്പിന്റെ സാമൂഹികമുന്നേറ്റ പദ്ധതികളെ അഭിനന്ദിച്ച പ്രധാനമന്ത്രി, സ്വച്ഛ്ഭാരത് മിഷന്‍ ഒട്ടേറെ സാമൂഹിക സംരംഭകര്‍ക്ക് ഉയര്‍ന്നുവരാന്‍ അവസരമൊരുക്കുന്നുവെന്നു വ്യക്തമാക്കി. ‘സാര്‍ഥി’ അവകാശങ്ങളുടെയും ചുമതലകളുടെയും ശരിയായ മേളനമൊരുക്കുമ്പോള്‍ വളരെയധികം തൊഴില്‍ദാതാക്കളെ സൃഷ്ടിക്കാന്‍ ഡി.എസ്.സി. ഫൗണ്ടേഷന്‍ സഹായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്ന 2022 ആകുമ്പോഴേക്കും തങ്ങള്‍ക്കു സാധിക്കുന്ന സേവനം രാഷ്ട്രത്തിനായി നടത്താന്‍ എല്ലാവരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. –

****