ഫൗണ്ടേഷന് കോഴ്സ് പൂര്‍ത്തിയാക്കിയ എല്ലാ യുവ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍! ഇന്ന് ഹോളി ആഘോഷമാണ്. രാജ്യത്തെ മുഴവനാളുകള്‍ക്കും നിങ്ങള്‍ക്കും അക്കാദമിയിലെ ആളുകള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും ഞാന്‍ ഹോളി ആശംസകള്‍ നേരുന്നു. സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ജിക്കും ലാല്‍ ബഹദൂര്‍ ശാസ്ത്രി ജിക്കും സമര്‍പ്പിച്ച തപാല്‍ സര്‍ട്ടിഫിക്കറ്റുകളും നിങ്ങളുടെ അക്കാദമിയില്‍ നിന്ന് ഇന്ന് വിതരണം ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ന് പുതിയ കായിക സമുച്ചയവും ഹാപ്പി വാലി കോംപ്ലക്സും ഉദ്ഘാടനം ചെയ്തു. ഈ സൗകര്യങ്ങള്‍ ടീം സ്പിരിറ്റ്, ആരോഗ്യം, ശാരീരികക്ഷമത എന്നിവ ശക്തിപ്പെടുത്തുകയും സിവില്‍ സര്‍വീസിനെ കൂടുതല്‍ ഊര്‍ജ്ജസ്വലവും കാര്യക്ഷമവുമാക്കാന്‍ സഹായിക്കുകയും ചെയ്യും
സുഹൃത്തുക്കളേ,
വര്‍ഷങ്ങളായി, ഞാന്‍ നിരവധി സിവില്‍ സര്‍വീസുകാരെ കണ്ടുമുട്ടുകയും അവരുമായി വളരെക്കാലം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ നിങ്ങളുടെ ബാച്ച് വളരെ പ്രത്യേകതയുള്ളതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലെ ഈ അമൃത് മഹോത്സവ വേളയിലാണ് നിങ്ങള്‍ ജോലി ആരംഭിക്കുന്നത്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഞങ്ങളില്‍ അധികമാരും ഉണ്ടാകില്ല. പക്ഷെ ആ സമയം നിങ്ങളും നിങ്ങളുടെ ബാച്ചും ഉണ്ടാകും. സ്വാതന്ത്ര്യത്തിന്റെ ഈ പുണ്യ കാലഘട്ടത്തില്‍, അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യം സാക്ഷ്യം വഹിക്കുന്ന എല്ലാ സംഭവവികാസങ്ങളിലും നിങ്ങളുടെ ഇതിഹാസവും നിങ്ങളുടെ ടീമും ഒരു പ്രധാന പങ്ക് വഹിക്കും.
സുഹൃത്തുക്കളേ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ ഘട്ടത്തില്‍ ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ഇന്ത്യയിലേക്കാണ്. കൊറോണ മൂലമുണ്ടായ സാഹചര്യങ്ങളെ തുടര്‍ന്ന് പുതിയ ലോകക്രമം ഉയര്‍ന്നുവരുന്നു. ഈ പുതിയ ലോകക്രമത്തില്‍, ഇന്ത്യ അതിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുകയും വേഗത്തില്‍ സ്വയം വികസിപ്പിക്കുകയും വേണം. കഴിഞ്ഞ 75 വര്‍ഷമായി നാം പുരോഗമിച്ചതിന്റെ പലമടങ്ങ് വേഗത്തില്‍ മുന്നേറേണ്ട സമയമാണിത്. സമീപഭാവിയില്‍, നിങ്ങള്‍ ചില ജില്ലകള്‍ അല്ലെങ്കില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യും. നിങ്ങളുടെ മേല്‍നോട്ടത്തില്‍ എവിടെയെങ്കിലും ഒരു വലിയ അടിസ്ഥാനസൗകര്യ പദ്ധതി നടക്കുന്നു അല്ലെങ്കില്‍ എവിടെയെങ്കിലും നിങ്ങള്‍ നയ തലത്തില്‍ നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. ഇതിനെല്ലാം ഇടയില്‍, നിങ്ങള്‍ ഒരു കാര്യം മനസ്സില്‍ വയ്ക്കണം, അതാണ് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും വലിയ ലക്ഷ്യം; അതാണ് ആധുനിക ഇന്ത്യയായ സ്വാശ്രയ ഭാരതം . ഈ സമയം നാം തോല്ക്കേണ്ടതില്ല. അതുകൊണ്ടാണ് എനിക്ക് നിങ്ങളില്‍ നിന്ന് ഒരുപാട് പ്രതീക്ഷകള്‍ ഉള്ളത്. ഈ പ്രതീക്ഷകള്‍ നിങ്ങളുടെ വ്യക്തിത്വവുമായും നിങ്ങളുടെ പ്രവര്‍ത്തനങ്ങളുമായും നിങ്ങളുടെ തൊഴില്‍ സംസ്ക്കാരവുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, നിങ്ങളുടെ വ്യക്തിത്വത്തിന് ഉപയോഗപ്രദമായേക്കാവുന്ന കുറച്ച് ചെറിയ കാര്യങ്ങളില്‍ നിന്നാണ് ഞാന്‍ ആരംഭിക്കുന്നത്.
സുഹൃത്തുക്കളേ,
പരിശീലന വേളയില്‍ സര്‍ദാര്‍ പട്ടേല്‍ ജിയുടെ ദര്‍ശനങ്ങളെയും ചിന്തകളെയും കുറിച്ച് നിങ്ങളെ ബോധവാന്മാരാക്കിയിട്ടുണ്ട്. സേവന മനോഭാവത്തിന്റെയും കര്‍ത്തവ്യബോധത്തിന്റെയും പ്രാധാന്യം നിങ്ങളുടെ പരിശീലനത്തിന്റെ അവിഭാജ്യ ഘടകമാണ്. നിങ്ങള്‍ ഈ സേവനത്തില്‍ എത്ര വര്‍ഷം ആയിരുന്നാലും, ഈ ഘടകം നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ വിജയത്തിന്റെ അളവുകോലായിരിക്കണം. സേവനമനോഭാവമോ കര്‍ത്തവ്യബോധമോ മങ്ങുന്നുണ്ടോ എന്ന് സ്വയം നിരന്തരം ചോദിക്കണം. ഈ ലക്ഷ്യം നിങ്ങള്‍ കാണാതെ പോകുന്നില്ലേ എന്ന് നിങ്ങള്‍ എപ്പോഴും വിലയിരുത്തണം. ഈ ലക്ഷ്യം എപ്പോഴും പരമപ്രധാനമായി നിലനിര്‍ത്തുക. അതില്‍ വ്യതിചലനമോ നേര്പ്പിക്കലോ പാടില്ല. സേവന മനോഭാവം ക്ഷയിക്കുകയും അധികാരത്തിന്റെ വികാരം ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമ്പോള്‍ ഒരു വ്യക്തി അല്ലെങ്കില്‍ ഒരു വ്യവസ്ഥിതി കഠിനമായി കഷ്ടപ്പെടുന്നത് നാമെല്ലാവരും കണ്ടു. ചിലര്‍ക്ക്, ഈ നഷ്ടം നേരത്തെയോ വൈകിയോ ആകാം, പക്ഷേ നഷ്ടം സംഭവിക്കും.
സുഹൃത്തുക്കളേ,
നിങ്ങള്‍ക്ക് ഉപയോഗപ്രദമായേക്കാവുന്ന ഒരു കാര്യം കൂടി ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. കര്‍ത്തവ്യബോധത്തോടെയും ലക്ഷ്യബോധത്തോടെയും പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ജോലിയും ഭാരമായി തോന്നില്ല. നിങ്ങളും ലക്ഷ്യബോധത്തോടെയാണ് ഇവിടെ വന്നത്. സമൂഹത്തിന്, രാജ്യത്തിന് വേണ്ടിയുള്ള ഒരു നല്ല മാറ്റത്തിന്റെ ഭാഗമാകാന്‍ നിങ്ങള്‍ എത്തിയിരിക്കുന്നു. കര്‍ത്തവ്യബോധത്തോടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ഉത്തരവുകള്‍ നല്‍കുകയും ചെയ്യുന്ന രണ്ട് രീതികള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇത് നിങ്ങള്‍ വളര്‍ത്തിയെടുക്കേണ്ട നേതൃത്വഗുണമാണെന്ന് ഞാന്‍ കരുതുന്നു. ടീം സ്പിരിറ്റിന് ഇത് അത്യന്താപേക്ഷിതമാണ്. ഒരു വിട്ടുവീഴ്ചയ്ക്കും ഇടമില്ല, അത് വളരെ പ്രധാനമാണ്.
സുഹൃത്തുക്കളേ,
ഇനി ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ നിങ്ങളെല്ലാവരും കര്‍മപഥത്തില്‍ സജീവമായിരിക്കും. ഫയലുകളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടിവരും. ഫയലുകളില്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥ അനുഭവം ലഭിക്കില്ല. യഥാര്‍ത്ഥ അനുഭവത്തിനായി നിങ്ങള്‍ ആളുകളുമായി ബന്ധപ്പെട്ടിരിക്കണം. നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ഇത് ഓര്‍ക്കുക, ഫയലുകളില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ കേവലം അക്കങ്ങള്‍ മാത്രമല്ല, ഓരോ രൂപവും ഓരോ സംഖ്യയും ഒരു ജീവിതമാണ്. ജീവിതത്തിന് ചില സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടെന്നും ജീവിതത്തിന് ചില ബുദ്ധിമുട്ടുകളും വെല്ലുവിളികളും ഉണ്ടെന്നും. അതിനാല്‍, നിങ്ങള്‍ ഓരോ ജീവിതത്തിനും വേണ്ടി പ്രവര്‍ത്തിക്കണം, അക്കങ്ങള്‍ക്കുവേണ്ടിയല്ല. എന്റെ വികാരങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ മന്ത്രം നിങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള ധൈര്യം നല്‍കും, നിങ്ങള്‍ അത് പാലിക്കുകയാണെങ്കില്‍, നിങ്ങള്‍ തെറ്റ് ചെയ്യാനുള്ള സാധ്യത കുറയും.
സുഹൃത്തുക്കളേ,
നിങ്ങളെ എവിടെ നിയമിച്ചാലും, പുതിയ എന്തെങ്കിലും പരീക്ഷിക്കുന്നതിനുള്ള തീക്ഷ്ണതയും ഉത്സാഹവും നിങ്ങള്‍ക്കുണ്ടാകും. കാര്യങ്ങള്‍ മാറ്റാന്‍ നിങ്ങളുടെ മനസ്സില്‍ നിരവധി ആശയങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇത് ശരിയല്ലെന്നും മാറ്റം ആവശ്യമാണെന്നുമുള്ള ഒരു ചിന്ത നിങ്ങളുടെ മനസ്സില്‍ വരുമ്പോഴെല്ലാം, വര്‍ഷങ്ങളായി നിലനില്ക്കുന്നതും നിങ്ങള്‍ക്ക് അപ്രസക്തമായതോ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തതോ ആയ നിരവധി സംവിധാനങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും നിങ്ങള്‍ കാണും. അവ ബുദ്ധിമുട്ടുള്ളതായി നിങ്ങള്‍ കണ്ടെത്തും. അതെല്ലാം തെറ്റാകുമോ എന്ന് ഞാന്‍ പറയുന്നില്ല, അത് ആവാം. നിങ്ങള്‍ക്ക് അധികാരമുള്ളപ്പോള്‍, നിങ്ങളുടെ ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് തോന്നും. എന്നാല്‍ നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും വേണം. ഞാന്‍ നിര്‍ദ്ദേശിക്കുന്ന പാത നിങ്ങള്‍ പിന്തുടരുമോ?
ഞാന്‍ നിങ്ങള്‍ക്ക് ചില ഉപദേശങ്ങള്‍ നല്കാന് ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ഒരു പ്രത്യേക സംവിധാനം വികസിപ്പിച്ചെടുത്തത് അല്ലെങ്കില്‍ ഒരു നിയമം ഉണ്ടാക്കിയത്. ഏത് സാഹചര്യത്തിലാണ്, അന്നത്തെ സാഹചര്യം എന്തായിരുന്നു എന്നതിന്റെ മൂലകാരണം മനസ്സിലാക്കാന്‍ ശ്രമിക്കുക. ഫയലിലെ ഓരോ വാക്കും മനസ്സില്‍ക്കണ്ട് 20, 50, അല്ലെങ്കില്‍ 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്തുകൊണ്ടാണ് ഇത് നിര്‍മ്മിച്ചതെന്ന് കണ്ടെത്തുക. നിങ്ങള്‍ സമഗ്രമായ പഠനം നടത്തുകയും ആ സംവിധാനം വികസിപ്പിക്കുന്നതിലേക്ക് നയിച്ച യുക്തി, ചിന്ത അല്ലെങ്കില്‍ ആവശ്യകത എന്നിവ കണ്ടെത്തുകയും ചെയ്യുക. അതിന്റെ അടിയിലേക്ക് പോയി ആ നിയമം ഉണ്ടാക്കുന്നതിലേക്ക് നയിച്ച കാരണം കണ്ടെത്തുക. നിങ്ങള്‍ പഠിച്ച് ഒരു പ്രശ്നത്തിന്റെ മൂലകാരണത്തിലേക്ക് പോകുമ്പോള്‍, നിങ്ങള്‍ക്ക് അതിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കഴിയും. തിടുക്കത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ തല്ക്കാലം നല്ലതായി കാണപ്പെടുമെങ്കിലും ശാശ്വത പരിഹാരത്തിലേക്ക് നയിക്കില്ല. ഈ കാര്യങ്ങളിലെല്ലാം നിങ്ങള്‍ ആഴത്തില്‍ പോകുമ്പോള്‍, ആ പ്രദേശത്തിന്റെ ഭരണത്തില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായ നിയന്ത്രണമുണ്ടാകും. പിന്നെ ഇത്രയൊക്കെ ചെയ്തിട്ട് ഒരു തീരുമാനം എടുക്കേണ്ടി വരുമ്പോള്‍ ഒരു കാര്യം കൂടി ഓര്‍ക്കുക.
മഹാത്മാഗാന്ധി എപ്പോഴും പറയുമായിരുന്നു, നിങ്ങളുടെ തീരുമാനം സമൂഹത്തിന്റെ അവസാന വരിയില്‍ നില്ക്കുന്ന വ്യക്തിക്ക് ഗുണം ചെയ്യുകയാണെങ്കില്‍, ആ തീരുമാനം എടുക്കാന്‍ നിങ്ങള്‍ മടിക്കേണ്ടതില്ല. ഇതിലേക്ക് ഒരു കാര്യം കൂടി ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എന്ത് തീരുമാനമെടുത്താലും, നിങ്ങള്‍ ഏത് വ്യവസ്ഥയില്‍ മാറ്റം വരുത്തിയാലും, നിങ്ങള്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള പശ്ചാത്തലത്തില്‍ ചിന്തിക്കണം, കാരണം നിങ്ങള്‍ അഖിലേന്ത്യാ സിവില്‍ സര്‍വീസസിനെ പ്രതിനിധീകരിക്കുന്നു. നമ്മുടെ മനസ്സിലെ തീരുമാനം പ്രാദേശികമായിരിക്കാം, പക്ഷേ സ്വപ്നം രാജ്യത്തിനാകണം.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യത്തിന്റെ ഈ ‘അമൃത കാലത്ത് നമുക്ക് പരിഷ്കരണം, പ്രകടനം, പരിവര്‍ത്തനം എന്നിവ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. അതിനാല്‍, ഇന്ത്യ ‘എല്ലാവരുടെയും വിഷമങ്ങള്‍ക്കൊപ്പം’ എന്ന മനോഭാവത്തോടെ മുന്നേറുകയാണ്. നിങ്ങളുടെ ശ്രമങ്ങളില്‍, എല്ലാവരുടെയും പരിശ്രമത്തിന്റെയും പങ്കാളിത്തത്തിന്റെയും ശക്തിയും നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ ജോലിയില്‍ പല ഭാഗങ്ങളിലും എല്ലാ ജീവനക്കാരും ചേര്‍ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, അത് ആദ്യത്തെ വൃത്തമായി മാറും. എന്നാല്‍ നിങ്ങള്‍ സാമൂഹിക സംഘടനകളെയും പൊതുജനങ്ങളെയും ചേര്‍ക്കുമ്പോഴാണ് വലിയ വൃത്തം. ഒരു തരത്തില്‍, സമൂഹത്തിലെ അവസാനത്തെ വ്യക്തി ഉള്‍പ്പെടെ എല്ലാവരും നിങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമാകുകയും അവരുടെ ഉടമസ്ഥത ഉണ്ടായിരിക്കുകയും വേണം. നിങ്ങള്‍ ഈ കാര്യങ്ങള്‍ ചെയ്താല്‍, നിങ്ങള്‍ നേടുന്ന ശക്തിയെക്കുറിച്ച് നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാനാകില്ല.
ഉദാഹരണത്തിന്, ഒരു വലിയ നഗരത്തിലെ ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നഗരം വൃത്തിയായി സൂക്ഷിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന നിരവധി ശുചീകരണ തൊഴിലാളികളുണ്ട്. ഓരോ കുടുംബവും ഓരോ പൗരനും അവരുടെ പ്രയത്നത്തില്‍ പങ്കാളികളാകുകയും മാലിന്യത്തിനെതിരെ ഒരു ജനകീയ മുന്നേറ്റം ഉണ്ടാകുകയും ചെയ്താല്‍ അത് ശുചീകരണ തൊഴിലാളികള്‍ക്ക് എല്ലാ ദിവസവും ഉത്സവമായിരിക്കില്ലേ? ഫലങ്ങള്‍ പലമടങ്ങ് ആയിരിക്കുമോ ഇല്ലയോ? കാരണം, എല്ലാവരുടെയും പ്രയത്നം നല്ല ഫലം നല്കുന്നു. ജനപങ്കാളിത്തം ഉണ്ടാകുമ്പോള്‍, ഒന്നും രണ്ടും ഒന്നായി മാറുകയല്ല, പതിനൊന്ന് ആവുകയാണു ചെയ്യുക.
സുഹൃത്തുക്കളേ,
ഇന്ന് നിങ്ങള്‍ക്ക് മറ്റൊരു ചുമതല നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ തൊഴില്‍ജീവിതത്തില്‍ ഉടനീളം നിങ്ങള്‍ ഈ കടമ ചെയ്യുന്നത് തുടരണം, ഒരു തരത്തില്‍, ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗവും ഒരു ശീലവുമാകണം. ഒരു ആചാരത്തെക്കുറിച്ചുള്ള എന്റെ ലളിതമായ നിര്‍വചനം പരിശ്രമത്താല്‍ വികസിപ്പിച്ചെടുത്ത ഒരു നല്ല ശീലം എന്നാണ്.
ഏത് ജില്ലയില്‍ എവിടെയാണ് നിങ്ങളെ നിയമിച്ചിരിക്കുന്നത്, ആ ജില്ലയുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വിശകലനം ചെയ്യുക. എന്തുകൊണ്ടാണ് നിങ്ങളുടെ മുന്‍ഗാമികള്‍ ആ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാത്തതെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടേക്കാം. നിങ്ങള്‍ നിയമിക്കപ്പെട്ട പ്രദേശത്തിന്റെ അഞ്ച് വെല്ലുവിളികള്‍ – ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതും അവരുടെ വികസനത്തിന് തടസ്സമാകുന്നതുമായ വെല്ലുവിളികള്‍ കണ്ടെത്താമോ?
പ്രാദേശിക തലത്തില്‍ അവ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ, ഇത് എന്തുകൊണ്ട് ആവശ്യമാണെന്ന് ഞാന്‍ നിങ്ങളോട് പറയാം. ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍, അത്തരം നിരവധി വെല്ലുവിളികള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു. വെല്ലുവിളികള്‍ തിരിച്ചറിഞ്ഞതോടെ ഞങ്ങള്‍ അവയുടെ പരിഹാരത്തിലേക്ക് നീങ്ങി. സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാവങ്ങള്‍ക്ക് ഉറപ്പുള്ള വീടുകള്‍ ഉണ്ടാകേണ്ടതല്ലേ? അതൊരു വെല്ലുവിളിയായിരുന്നു, ഞങ്ങള്‍ ആ വെല്ലുവിളി ഏറ്റെടുത്തു. അവര്‍ക്ക് ഉറപ്പുള്ള വീടുകള്‍ നല്കാന് ഞങ്ങള്‍ തീരുമാനിക്കുകയും പിഎം ആവാസ് യോജന അതിവേഗം വിപുലീകരിക്കുകയും ചെയ്തു.
വികസനത്തിനായുള്ള ഓട്ടത്തില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിരുന്ന രാജ്യത്തെ ഇത്തരം പല ജില്ലകളും വലിയ വെല്ലുവിളിയായിരുന്നു. ഒരു സംസ്ഥാനം വളരെ മുന്നിലാണെങ്കിലും അതിന്റെ രണ്ട് ജില്ലകള്‍ വളരെ പിന്നിലാണ്. ഒരു ജില്ല വളരെ മുന്നിലാണെങ്കിലും അതിന്റെ രണ്ട് ബ്ലോക്കുകള്‍ വളരെ പിന്നിലാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍, അത്തരം ജില്ലകളെ കണ്ടെത്തി സംസ്ഥാനത്തിന്റെ ശരാശരിക്ക് തുല്യമായും സാധ്യമെങ്കില്‍ ദേശീയ ശരാശരിയിലും എത്തിക്കാന്‍ അഭിലാഷ ജില്ലകളുടെ ഒരു പ്രചാരണ പരിപാടി ആരംഭിക്കേണ്ടതിന്റെ ഒരു രൂപരേഖ ഞങ്ങള്‍ തയ്യാറാക്കി.
അതുപോലെ ദരിദ്രര്‍ക്കുള്ള വൈദ്യുതിയും ഗ്യാസ് കണക്ഷനും മറ്റൊരു വെല്ലുവിളിയായിരുന്നു. ഞങ്ങള്‍ സൗഭാഗ്യ പദ്ധതി ആരംഭിക്കുകയും അവര്‍ക്ക് ഉജ്ജ്വല പദ്ധതി പ്രകാരം സൗജന്യ ഗ്യാസ് കണക്ഷനുകള്‍ നല്‍കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ ആദ്യമായാണ് ഇത് സംഭവിക്കുന്നത്; ഒരു ഗവണ്മെന്റ് പദ്ധതികള്‍ പൂര്‍ണതയിലേക്ക് കൊണ്ടുപോകുന്നതിനേക്കുറിച്ചു സംസാരിക്കുകയും പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്നു.
ഈ സന്ദര്‍ഭത്തില്‍, ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉദാഹരണം നല്കാന് ആഗ്രഹിക്കുന്നു. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ കാരണം പദ്ധതികള്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. പണിത ഒരു റോഡ് അടുത്ത ദിവസം ടെലിഫോണ്‍ വകുപ്പ് കുഴിച്ചിട്ട് പിന്നീട് വീണ്ടും മലിനജല വകുപ്പ് കുഴിച്ചതും നമ്മള് കണ്ടതാണ്. അതിനാല്‍, ഏകോപനമില്ലായ്മയുടെ ഈ വെല്ലുവിളി മറികടക്കാന്‍ ഞങ്ങള്‍ പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ഗവണ്മെന്റ് വകുപ്പുകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും എല്ലാ പങ്കാളികള്‍ക്കും എല്ലാ വിവരങ്ങളും മുന്‍കൂറായി ഉണ്ടായിരിക്കണമെന്ന് ഉറപ്പാക്കുന്നു. നിങ്ങള്‍ വെല്ലുവിളി തിരിച്ചറിയുമ്പോള്‍, ഒരു പരിഹാരം കണ്ടെത്തുന്നതും അതില്‍ പ്രവര്‍ത്തിക്കുന്നതും എളുപ്പമാകും.
അത്തരം 5-7-10 വെല്ലുവിളികള്‍ കണ്ടെത്താന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, അവയുടെ പരിഹാരങ്ങള്‍ നിങ്ങളുടെ പ്രദേശത്തെ ജനങ്ങള്‍ക്ക് സന്തോഷം നല്‍കും. അവര്‍ക്ക് ഗവണ്മെന്റിലുള്ള വിശ്വാസവും നിങ്ങളോടുള്ള ബഹുമാനവും വര്‍ദ്ധിക്കും. നിങ്ങളുടെ ഭരണകാലത്ത് നിങ്ങളുടെ പ്രദേശത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ തീരുമാനിക്കുന്നു.
നമ്മുടെ ഗ്രന്ഥങ്ങളില്‍ സ്വന്ത സുഖത്തെ (ആത്മാനന്ദം) പരാമര്‍ശിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ, ജീവിതത്തില്‍ പലതും ചെയ്തിട്ടും അത് ഏറ്റെടുത്ത് നടപ്പാക്കുന്നതിനേക്കാള്‍ സന്തോഷം ഒരാള്‍ക്കു ലഭിക്കില്ല. അത് അനന്തമായ സന്തോഷം നല്കുന്നു, ക്ഷീണം തോന്നുന്നില്ല. ഒരാള്‍ 1-2-5 വെല്ലുവിളികള്‍ ഏറ്റെടുക്കുകയും സ്വന്തം വിഭവങ്ങള്‍, അനുഭവം, കഴിവ് എന്നിവയുടെ വിനിയോഗത്തിലൂടെ അവയെ അതിജീവിക്കുകയും ചെയ്യുമ്പോഴുള്ള ആത്മാനന്ദത്തിന്റെ അനുഭവം അങ്ങനെയാണ്!
നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിന് സമാധാനം നല്‍കുകയും ഗുണഭോക്താക്കള്‍ നിങ്ങളുടെ ശ്രമങ്ങളെ അംഗീകരിക്കുകയും വേണം. 20 വര്‍ഷം മുമ്പ് നിങ്ങള്‍ ആ സ്ഥലത്തു നിന്നു പോയ ആളായിട്ടും വളരെ പഴക്കമുള്ള ഒരു പ്രശ്നം പരിഹരിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ നിങ്ങളുടെ പ്രദേശത്തെ ജനങ്ങള്‍ തിരിച്ചറിയണം.
നിങ്ങള്‍ക്ക് ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന അത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ പര്യവേക്ഷണം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര പഠനങ്ങള്‍ അവലോകനം ചെയ്യാനും നിയമം പഠിക്കാനും ഇക്കാര്യത്തില്‍ സാങ്കേതികവിദ്യയുടെ സഹായം സ്വീകരിക്കാനും നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ മടിക്കേണ്ട. രാജ്യത്തിന്റെ വിവിധ ജില്ലകളുടെ ചുമതലയുള്ള 300-400 ആളുകളുടെ കൂട്ടായ കഴിവ് സങ്കല്‍പ്പിക്കുക. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിങ്ങള്‍ക്ക് ഒരുമിച്ച് ഇന്ത്യയുടെ പകുതിയില്‍ പുതിയ പ്രതീക്ഷകള്‍ക്ക് ജന്മം നല്‍കാം, അഭൂതപൂര്‍വമായ മാറ്റമുണ്ടാകും. നിങ്ങള്‍ ഒറ്റക്കല്ല. നിങ്ങളുടെ സമീപനത്തിനും പരിശ്രമങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഇന്ത്യയുടെ പകുതിയിലെ 400 ജില്ലകളെ സ്വാധീനിക്കാന്‍ കഴിയും.
സുഹൃത്തുക്കളേ,
പരിഷ്കരണങ്ങളിലൂടെ സിവില്‍ സര്‍വീസ് പരിവര്‍ത്തനത്തിന്റെ ഈ കാലഘട്ടത്തെ നമ്മുടെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നു. മിഷന് കര്‍മ്മയോഗിയും ആരംഭ പരിപാടികളും ഇതിന്റെ ഭാഗമാണ്. നിങ്ങളുടെ അക്കാദമിയിലെ പരിശീലനത്തിന്റെ സ്വഭാവം ഇപ്പോള്‍ മിഷന് കര്‍മ്മയോഗിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. നിങ്ങള്‍ക്ക് എല്ലാവര്ക്കും ഇതില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭാവിയില്‍ നിങ്ങള്‍ക്ക് എളുപ്പമുള്ള ഒരു ജോലിയും ലഭിക്കാതിരിക്കാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. ഞാന്‍ ഇത് പറഞ്ഞതിന് ശേഷം നിങ്ങളുടെ മുഖം മങ്ങുന്നത് എനിക്ക് കാണാം.
എളുപ്പമുള്ള ജോലിയൊന്നും ലഭിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ ഉപദേശിക്കുന്ന പ്രധാനമന്ത്രി എന്തൊരു പ്രധാനമന്ത്രിയാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. നിങ്ങള്‍ എപ്പോഴും വെല്ലുവിളി നിറഞ്ഞ ജോലികള്‍ക്കായി നോക്കണം, ഇതായിരിക്കണം നിങ്ങളുടെ പരിശ്രമം. വെല്ലുവിളി നിറഞ്ഞ ജോലിയുടെ സന്തോഷം വേറെയാണ്. സ്വസ്ഥമായ ഇടത്ത് ആയിരിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ എത്രയധികം ചിന്തിക്കുന്നുവോ അത്രയധികം നിങ്ങള്‍ നിങ്ങളുടെയും രാജ്യത്തിന്റെ പുരോഗതിയെയും പാളം തെറ്റിക്കും. നിങ്ങളുടെ ജീവിതം നിശ്ചലമാകും. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ജീവിതം തന്നെ നിങ്ങള്‍ക്ക് ഒരു ഭാരമായി മാറും. പ്രായം നിങ്ങളോടൊപ്പമുള്ളപ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തിന്റെ ആ ഘട്ടത്തിലാണ്. ഈ പ്രായത്തില്‍ വെല്ലുവിളി ഏറ്റെടുക്കാനുള്ള കഴിവ് കൂടുതലാണ്. ഒരു വെല്ലുവിളി നിറഞ്ഞ ജോലി ഏറ്റെടുക്കുമ്പോള്‍ അടുത്ത 2-4 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ പഠിക്കുന്നത് കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ നിങ്ങള്‍ പഠിച്ചതിനേക്കാള്‍ വളരെ കൂടുതലായിരിക്കും. അടുത്ത 20-25 വര്‍ഷത്തേക്ക് ഈ പാഠങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും.
സുഹൃത്തുക്കളേ,
നിങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരിക്കാം, വ്യത്യസ്ത സാമൂഹിക ചുറ്റുപാടുകളില്‍ നിന്നുള്ളവരായിരിക്കാം, എന്നാല്‍ ‘ഏകഭാരത്, ശ്രേഷ്ഠ ഭാരത്’ എന്നതിന്റെ പ്രേരകശക്തിയും നിങ്ങളാണ്. നിങ്ങളുടെ സേവനബോധവും എളിമയുള്ള വ്യക്തിത്വവും സത്യസന്ധതയും വരും വര്‍ഷങ്ങളില്‍ നിങ്ങളെ വേറിട്ട വ്യക്തിത്വമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പണ്ടേ ഞാനിത് നിര്‍ദ്ദേശിച്ചിരുന്നു, പക്ഷേ ഇത്തവണ അത് സംഭവിച്ചോ എന്ന് എനിക്കറിയില്ല, നിങ്ങള്‍ അക്കാദമിയില്‍ വരുമ്പോള്‍, നിങ്ങള്‍ ഒരു നീണ്ട ഉപന്യാസം എഴുതുകയും ഈ മേഖലയില്‍ ചേരുന്നതിന്റെ കാരണവും നിങ്ങളുടെ സ്വപ്നങ്ങളും ദൃഢനിശ്ചയങ്ങളും വിവരിക്കണമെന്ന്. എന്തുകൊണ്ടാണ് നിങ്ങള്‍ ഈ ശാഖ തിരഞ്ഞെടുത്തത്? നിങ്ങള്‍ എന്താണ് ചെയ്യാന്‍ ഉദേശിക്കുന്നത്? ഈ സേവനത്തിലൂടെ നിങ്ങളുടെ ജീവിതം എവിടെയാണ് കാണുന്നത്? ആ ഉപന്യാസം സൂക്ഷിക്കുക. നിങ്ങള്‍ 25 അല്ലെങ്കില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷം ഇവിടെ ഒരു പ്രോഗ്രാം ഉണ്ടായേക്കും.
50 വര്‍ഷം മുമ്പ് മസൂറിയിലെ ഈ അക്കാദമിയില്‍ നിന്ന് പോയവര്‍ 50 വര്‍ഷത്തിന് ശേഷമാണ് മടങ്ങുന്നത്. 25 അല്ലെങ്കില്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ നിങ്ങളുടെ ആദ്യ ഉപന്യാസം വായിക്കുന്നു. 25 വര്‍ഷത്തിന് ശേഷം നിങ്ങള്‍ ആ ലേഖനം വായിക്കുകയും നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് അനുസൃതമായി നിങ്ങള്‍ ജീവിക്കുകയും ആ ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തോ എന്ന് വിശകലനം ചെയ്യുക. അതിനാല്‍, ക്യാമ്പസില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഈ ഉപന്യാസം എഴുതേണ്ടത് പ്രധാനമാണ്.
ഇവിടെ നിരവധി പരിശീലന രീതികളുണ്ട്. ഒരു ലൈബ്രറിയുണ്ട്, എല്ലാം ഇവിടെയുണ്ട്. എന്നാല്‍ പരിശീലന പരിപാടിയില്‍ രണ്ട് കാര്യങ്ങള്‍ ചേര്‍ക്കാന്‍ ഞാന്‍ ഡയറക്ടറോടും മറ്റുള്ളവരോടും ആവശ്യപ്പെടാന്‍ ആഗ്രഹിക്കുന്നു. ഇവിടെ നിര്‍മിതബുദ്ധിക്കായി നല്ലൊരു ലാബ് ഉണ്ടായിരിക്കണം. നമ്മുടെ എല്ലാ ഉദ്യോഗസ്ഥരും നിര്‍മിതബുദ്ധിയില്‍ പരിശീലനം നേടിയിരിക്കണം. അതുപോലെ, ഡാറ്റാ ഗവേണന്‍സ് പരിശീലനത്തിന്റെ ഭാഗമാക്കണം. വരുംകാലങ്ങളില്‍ ഡാറ്റ ഒരു വലിയ ശക്തിയാകും. ഡാറ്റാ ഗവേണന്‍സിനെക്കുറിച്ച് നമ്മള് എല്ലാം പഠിക്കുകയും മനസ്സിലാക്കുകയും അത് എല്ലായിടത്തും പ്രയോഗിക്കുകയും വേണം. ഇപ്പോള്‍ ബിരുദം നേടുന്നവര്ക്കായിരിക്കില്ല, അടുത്ത ബാച്ചുകള്‍ക്ക് ഈ രണ്ട് കാര്യങ്ങളും വളരെ സൗകര്യപ്രദമായിരിക്കും.
സാധ്യമെങ്കില്‍, നിങ്ങളുടെ കര്‍മ്മയോഗി മിഷനില്‍ ഡാറ്റാ ഗവേണന്‍സില്‍ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുക. അതുവഴി ആളുകള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷകളില്‍ പങ്കെടുക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ നേടാനും കഴിയും. നിര്‍മിതബുദ്ധിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഉണ്ടായിരിക്കണം. ഒരു ഓണ്‍ലൈന്‍ പരീക്ഷ ഉണ്ടായിരിക്കണം, ഉദ്യോഗസ്ഥര്‍ പരീക്ഷയെഴുതി സര്‍ട്ടിഫിക്കറ്റ് നേടണം. ക്രമേണ, ആധുനിക ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇത് വലിയ സഹായകമാകും.
സുഹൃത്തുക്കളേ,
നിങ്ങളുടെ ഇടയിലായിരിക്കാനും നിങ്ങളോടൊപ്പം കുറച്ച് സമയം ചിലവഴിക്കാനും ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സമയക്കുറവും മറ്റ് പ്രശ്നങ്ങളും പാര്‍ലമെന്റ് സമ്മേളനവും കാരണം എനിക്ക് വരാന്‍ കഴിഞ്ഞില്ല. എങ്കിലും ഇപ്പോഴും എനിക്ക് നിങ്ങളെയെല്ലാം കാണാന്‍ കഴിയുന്നുണ്ട്; സാങ്കേതികവിദ്യയ്ക്ക് നന്ദി. എനിക്ക് നിങ്ങളുടെ മുഖഭാവങ്ങള്‍ വായിക്കാന്‍ കഴിയും, ഞാന്‍ നിങ്ങളുമായി എന്റെ ചിന്തകള്‍ പങ്കിടുന്നു.
ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. വളരെയധികം അഭിനന്ദനങ്ങള്‍.
നന്ദി!
-ND-
Speaking at the Valedictory Function of 96th Common Foundation Course at LBSNAA. https://t.co/9HgMpmaxs8
— Narendra Modi (@narendramodi) March 17, 2022
The Batch currently training at @LBSNAA_Official is a special batch. They embark on their administrative careers at a time when India is marking ‘Azadi Ka Amrit Mahotsav’ and when India is making great developmental strides. pic.twitter.com/tkZRoxMfjD
— Narendra Modi (@narendramodi) March 17, 2022
A sense of duty and sense purpose…this is what will keep motivating young officers to do their best. pic.twitter.com/6aSVK3sptp
— Narendra Modi (@narendramodi) March 17, 2022
A Mantra for the young officials at the start of their professional journey… pic.twitter.com/tPY1OUk2jt
— Narendra Modi (@narendramodi) March 17, 2022
The spirit of ‘Sabka Prayas’ is vital in ensuring transformative changes in the lives of people. pic.twitter.com/DOa6on2Pa5
— Narendra Modi (@narendramodi) March 17, 2022
I have given a task to the bright young officer trainees… pic.twitter.com/Ye1756csP4
— Narendra Modi (@narendramodi) March 17, 2022
Working of challenging tasks have their own satisfactions. Being in a comfort zone is the most boring place to be in. pic.twitter.com/8FSRkZ9I9D
— Narendra Modi (@narendramodi) March 17, 2022
हम में से बहुत से लोग उस समय नहीं होंगे जब भारत अपनी आजादी के 100वें वर्ष में प्रवेश करेगा।
— PMO India (@PMOIndia) March 17, 2022
लेकिन आपका ये Batch, उस समय भी रहेगा, आप भी रहेंगे।
आजादी के इस अमृतकाल में, अगले 25 साल में देश जितना विकास करेगा, उसमें बहुत बड़ी भूमिका आपकी होगी: PM @narendramodi
बीते वर्षों में मैंने अनेकों Batches के Civil Servants से बात की है, मुलाकात की है, उनके साथ लंबा समय गुजारा है।
— PMO India (@PMOIndia) March 17, 2022
लेकिन आपका Batch बहुत स्पेशल है।
आप भारत की आजादी के 75वें वर्ष में अपना काम शुरू कर रहे हैं: PM @narendramodi
21वीं सदी के जिस मुकाम पर आज भारत है, पूरी दुनिया की नजरें हम पर टिकी हुई हैं।
— PMO India (@PMOIndia) March 17, 2022
कोरोना ने जो परिस्थितियां पैदा की हैं, उसमें एक नया वर्ल्ड ऑर्डर उभर रहा है।
इस नए वर्ल्ड ऑर्डर में भारत को अपनी भूमिका बढ़ानी है और तेज गति से अपना विकास भी करना है: PM @narendramodi
आपको एक चीज का हमेशा ध्यान रखना है और वो है 21वीं सदी के भारत का सबसे बड़ा लक्ष्य।
— PMO India (@PMOIndia) March 17, 2022
ये लक्ष्य है- आत्मनिर्भर भारत का, आधुनिक भारत का।
इस समय को हमें खोना नहीं है: PM @narendramodi
ट्रेनिंग के दौरान आपको सरदार पटेल जी के विजन, उनके विचारों से अवगत कराया गया है।
— PMO India (@PMOIndia) March 17, 2022
सेवा भाव और कर्तव्य भाव का महत्व, आपकी ट्रेनिंग का अभिन्न हिस्सा रहा है।
आप जितने वर्ष भी इस सेवा में रहेंगे, आपकी व्यक्तिगत और प्रोफेशनल सफलता का पैमाना यही फैक्टर रहना चाहिए: PM @narendramodi
जब हम Sense of Duty और Sense of Purpose के साथ काम करते हैं, तो हमें कोई काम बोझ नहीं लगता।
— PMO India (@PMOIndia) March 17, 2022
आप भी यहां एक sense of purpose के साथ आए हैं।
आप समाज के लिए, देश के लिए, एक सकारात्मक परिवर्तन का हिस्सा बनने आए हैं: PM @narendramodi
मेरी ये बात आप जीवन भर याद रखिएगा कि फाइलों में जो आंकड़े होते हैं, वो सिर्फ नंबर्स नहीं होते।
— PMO India (@PMOIndia) March 17, 2022
हर एक आंकड़ा, हर एक नंबर, एक जीवन होता है।
आपको नंबर के लिए नहीं, हर एक जीवन के लिए काम करना है: PM @narendramodi
आपको फाइलों और फील्ड का फर्क समझते हुए ही काम करना होगा।
— PMO India (@PMOIndia) March 17, 2022
फाइलों में आपको असली फील नहीं मिलेगी। फील के लिए आपको फील्ड से जुड़े रहना होगा: PM @narendramodi
आप इस बात की तह तक जाइएगा कि जब वो नियम बनाया गया था, तो उसके पीछे की वजह क्या थी।
— PMO India (@PMOIndia) March 17, 2022
जब आप अध्ययन करेंगे, किसी समस्या के Root Cause तक जाएंगे, तो फिर आप उसका Permanent Solution भी दे पाएंगे: PM @narendramodi
आजादी के इस अमृतकाल में हमें Reform, Perform, Transform को next level पर ले जाना है।
— PMO India (@PMOIndia) March 17, 2022
इसलिए ही आज का भारत सबका प्रयास की भावना से आगे बढ़ रहा है।
आपको भी अपने प्रयासों के बीच ये समझना होगा कि सबका प्रयास, सबकी भागीदारी की ताकत क्या होती है: PM @narendramodi
आप ये प्रार्थना जरूर करिएगा कि भविष्य में आपको कोई आसान काम ना मिले।
— PMO India (@PMOIndia) March 17, 2022
Challenging Job का आनंद ही कुछ और होता है।
आप जितना Comfort Zone में जाने की सोचेंगे, उतना ही अपनी प्रगति और देश की प्रगति को रोकेंगे: PM @narendramodi