Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എഫ്.സി.ഐ.എല്ലിന്റെ ഗോരഖ്പൂര്‍ ആന്‍ഡ് സിന്ധ്രി യൂണിറ്റുകളുടെയും എച്ച്.യു.ആര്‍.എല്‍ വഴി എച്ച്.എഫ്.സി.എല്‍ ബറോണി യൂണിറ്റുകളുടെയും പുനരുദ്ധാരണത്തിന് ഭൂമി പാട്ടത്തിന് നല്‍കുതിനായി സൗജന്യ


കരാറും ഭൂമി പാട്ടക്കരാറും മന്ത്രിസഭ അംഗീകരിച്ചു
> ഹിന്ദുസ്ഥാന്‍ ഉര്‍വാരക് ആന്‍ഡ് രാസായന്‍ ലിമിറ്റഡ് (എച്ച്.യു.ആര്‍.എല്‍)ന് ഭൂമി പാട്ടത്തിന് നല്‍കുന്നതിനും
> ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എഫ്.സി.ഐ.എല്‍.) ഗോരഖ്പൂരിലെയും സിന്ധ്രിയിലെയും യൂണിറ്റിന്റെയും  എച്ച്.യു.ആര്‍.എല്‍. വഴി ഹിന്ദുസ്ഥാന്‍ ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എച്ച്.എഫ്.സി.എല്‍) ബറോണി യൂണിറ്റിന്റെയൂം പുനരുദ്ധാരണത്തിന് സൗജന്യകരാറും ഭൂമിപാട്ട കരാറും
> എഫ്.സി.ഐല്ലും/എച്ച്.എഫ്‌സി.എല്ലും എച്ച്.യു.ആര്‍.എല്ലും തമ്മില്‍ ഗോരഖ്പൂര്‍, സിന്ധ്രി, ബറോണി പദ്ധതികള്‍ക്ക് ഏതെങ്കിലും കരാറുകള്‍ ഒപ്പിടുന്നുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കല്‍ കരാറും മറ്റ് കരാറുകളും അംഗീകരിക്കുന്നതിന് മന്ത്രിതല കമ്മിറ്റിയെ ചുമതലപ്പെടുത്തുതിനുമുള്ള നിര്‍ദ്ദേശം ഇന്നലെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
നേട്ടം
എഫ്.സി.ഐ.എല്‍./ എച്ച്.എഫ്.സി.എല്‍. എന്നിവയുടെ ഗോരഖ്പൂര്‍, സിന്ധ്രി, ബറോണി യൂണിറ്റുകളുടെ പുനരുദ്ധാരണത്തിലൂടെ വളംമേഖലയില്‍ വന്‍ നിക്ഷേപം ഉറപ്പാകും. ഈ യൂണിറ്റുകള്‍ കിഴക്കന്‍ ഇന്ത്യയുടെ സുപ്രധാനമായ അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി സ്ഥാപിക്കുന്ന ഗ്യാസ് പൈപ്പ്‌ലൈനായ ജഗദിഷ്പൂറ-ഹാല്‍ദിയ പൈപ്പ് ലൈനുകളുടെ സ്ഥിരതയുള്ള ഉപഭോക്തായി വര്‍ത്തിക്കും. ഇത് ഈ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കിഴക്കന്‍ മേഖല/സംസ്ഥാനങ്ങളുടെ സാമ്പദ്ഘടനയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഈ വളം നിര്‍മാണ യൂണിറ്റുകളുടെ പുനരുദ്ധാരണം യൂറിയയുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും അതിലൂടെ യൂറിയയിലെ സ്വയംപര്യാപ്തത ഉയര്‍ത്തുകയും ചെയ്യും.
വിശദാംശങ്ങള്‍:
> ഗോരഖ്പൂര്‍, സിന്ധ്രി, ബറോണി എന്നിവിടങ്ങളിലെ വളംനിര്‍മാണ പദ്ധതികള്‍ പുനുരുദ്ധരിക്കുന്നതിനായി എന്‍.ടി.പി.സി., ഐ.ഒ.സി.എല്‍., സി.ഐ.എല്‍., എഫ്.സി.ഐ.എല്‍./എച്ച്. എഫ്.സി.എല്‍. എന്നിവചേര്‍ന്ന് 2016 ജൂണില്‍ രൂപീകരിച്ച ഒരു സംയുക്ത കമ്പനിയാണ് എച്ച്.യു.ആര്‍.എല്‍.
> ഈ മൂന്നു മേഖലകളില്‍ വളംനിര്‍മാണ പദ്ധതികള്‍ ആരംഭിക്കുന്നതിന് എച്ച്.യു.ആര്‍.എല്ലിനെ സഹായിക്കുന്നതിനായി എച്ച്.യു.ആര്‍.എല്‍., എഫ്.സി.ഐ.എല്‍./എച്ച്.എഫ്‌സി.എല്‍. എന്നിവയുമായി പാട്ടക്കരാര്‍ ഒപ്പിടേണ്ടതുണ്ട്. ഭൂമിയുടെ പാട്ടക്കാലാവധി 55 വര്‍ഷമായിരിക്കും.
> പാട്ടക്കാരന്‍ (എച്ച്.യു.ആര്‍.എല്‍.) പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെ നാമമാത്രമായ പാട്ടത്തുക പാട്ടത്തിന് നല്‍കുന്ന വ്യക്തിക്ക് (എഫ്.സി.ഐ.എല്‍./എച്ച്.എഫ.സി.എല്‍.) നല്‍കണം.
> എഫ്.സി.ഐ.എല്ലിന്റെ സിന്ധ്രി, ഗോരഖ്പൂര്‍ എന്നിവയ്ക്കും എച്ച്.എഫ്.സി.എല്ലിന്റെ ബറോണിയുമുള്‍പ്പെടെയുള്ള മൂന്നു പദ്ധതികള്‍ക്കായുള്ള സൗജന്യകരാര്‍ എഫ്.സി.ഐ.എല്‍./എച്ച്.എഫ്.സി.എല്ലും എച്ച്.യു.ആര്‍.എല്ലും(ആനുകൂല്യം പറ്റുന്നയാള്‍) തമ്മിലാണ് ഏര്‍പ്പെടേണ്ടത്. പൂര്‍ണമായ രൂപകല്‍പ്പന, എഞ്ചിനീയറിംഗ്, നിര്‍മാണം, സംഭരണം പരിശോധന, പൂര്‍ത്തിയാക്കല്‍, വളംനിര്‍മ്മാണ പ്ലാന്റുകളുടെ നടപ്പാക്കലും പരിപാലനവും അവയുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുക എന്നിവയ്ക്കുളള പൂര്‍ണ്ണ അവകാശം നല്‍കുന്നതിനായാണ് കരാര്‍.
> എച്ച്.യു.ആര്‍.എല്ലും പ്രത്യേക പദ്ധതിക്കായി പാട്ടത്തിന് നല്‍കുന്നവരുടെ പ്രതിനിധികളും എഫ്.സി.ഐ.എല്‍./എച്ച്.എഫ്.സി.എല്‍. എന്നിവര്‍ ഉള്‍പ്പെടുന്ന ത്രികക്ഷകരാറാണ് കൂട്ടിച്ചേര്‍ക്കല്‍ കരാര്‍. എച്ച്.യു.ആര്‍.എല്ലിനു പണം ലഭിക്കുന്നതിനായി ഭൂമി ഭൂമി അനുവദിച്ചുനല്‍കുന്നത് ഓരോ പദ്ധതിക്കും പാട്ടത്തിന് നല്‍കിയവരുമായി കൂടിയാലോചിച്ചശേഷം മാത്രമേ പാടുള്ളൂ.