Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എന്‍.എസ്.ജി സ്ഥാപക ദിനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു


എന്‍.എസ്.ജി സ്ഥാപക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്‍.എസ്.ജി. ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്തു.

“എന്‍.എസ്.ജി. സ്ഥാപക ദിനത്തില്‍ എന്‍.എസ്.ജി. ബ്ലാക്ക് ക്യാറ്റ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍. ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തില്‍ എന്‍.എസ്.ജി. നിര്‍ണായക പങ്കാണ് വഹിക്കുന്നത്.  ഏറ്റവും ധൈര്യവും പ്രൊഫഷണലിസവും അത് കൈമുതലാക്കിയിട്ടുണ്ട്.  ഇന്ത്യയെ സുരക്ഷിതമായി നിലനിര്‍ത്താനുള്ള എന്‍.എസ്.ജി.യുടെ പ്രവര്‍ത്തനങ്ങളില്‍ രാജ്യം അഭിമാനം കൊള്ളുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

***