യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംഭാഷണം നടത്തുകയും അദ്ദേഹത്തിന്റെ ഉജ്വല വിജയത്തിനെ അഭിനന്ദിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വീണ്ടും ഒരുമിച്ച് പ്രവർത്തിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“യുഎസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു എന്റെ സുഹൃത്ത് ഡൊണാൾഡ് ട്രംപുമായി സംഭാഷണം നടത്തി. അദ്ദേഹത്തിന്റെ മികച്ച വിജയത്തിന് അഭിനന്ദനങ്ങൾ. സാങ്കേതികവിദ്യ, പ്രതിരോധം, ഊർജം, ബഹിരാകാശ ഗവേഷണം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതീക്ഷിക്കുന്നു.”
Had a great conversation with my friend, President @realDonaldTrump, congratulating him on his spectacular victory. Looking forward to working closely together once again to further strengthen India-US relations across technology, defence, energy, space and several other sectors.
— Narendra Modi (@narendramodi) November 6, 2024
-NK-