Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എണ്ണ, പ്രകൃതി വാതക ഉദ്ഖനനം മെച്ചപ്പെടുത്തുന്നതിനായുള്ള നയ ചട്ടക്കൂടിന് മന്ത്രിസഭ അംഗീകാരം നല്‍കി

എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ആഭ്യന്തര ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള ഹൈഡ്രോകാര്‍ബണ്‍ ശേഖരത്തിന്റെ ഉദ്ഖനനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ച് എന്‍ഹാന്‍സ്ഡ് റിക്കവറി (ഇ.ആര്‍.), ഇംപ്രൂവ്ഡ് റിക്കവറി (ഐ.ആര്‍.), അണ്‍കണ്‍വെന്‍ഷനല്‍ ഹൈഡ്രോകാര്‍ബണ്‍ (യു.എച്ച്.സി.) ഉല്‍പാദന രീതികളും സാങ്കേതികവിദ്യയും എന്നിവ മെച്ചപ്പെടുത്തുന്നതിനായുള്ള നയ ചട്ടക്കൂടിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വര്‍ധിത ഉല്‍പാദനത്തില്‍ വര്‍ധിത എണ്ണ ഉദ്ഖനനം (ഇ.ഒ.ആര്‍.), വര്‍ധിത വാതക ഉദ്ഖനനം (ഇ.ജി.ആര്‍.) എന്നിവ ഉള്‍പ്പെടുന്നു. പാരമ്പര്യേതര ഹൈഡ്രോകാര്‍ബണ്‍ (യു.എച്ച്.സി.) ഉല്‍പാദന രീതികള്‍ ഷെയ്ല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് പ്രൊഡക്ഷന്‍, ടൈറ്റ് ഓയില്‍ ആന്‍ഡ് ഗ്യാസ് പ്രൊഡക്ഷന്‍, ഓയില്‍ ഷെയിലില്‍നിന്നും ഗ്യാസ് ഹൈഡ്രേറ്റുകളില്‍നിന്നും ഖന എണ്ണയില്‍നിന്നുമുള്ള ഉല്‍പാദനം എന്നിവ ഉള്‍പ്പെടുന്നതാണ്. എന്‍ഹാന്‍സ്ഡ് റിക്കവറി, ഇംപ്രൂവ്ഡ് റിക്കവറി, പാരമ്പര്യേതര ഹൈഡ്രോകാര്‍ബണുകളുടെ പര്യവേക്ഷണവും ഉദ്ഖനനവും എന്നിവ കൂടുതല്‍ മൂലധനം ആവശ്യമുള്ളതും സാങ്കേതിക നിഗൂഢതയും വെല്ലുവിളികളും നിറഞ്ഞതുമാണ്. അനുബന്ധ അടിസ്ഥാന സൗകര്യം, ചരക്കുകടത്ത്, സാമ്പത്തിക ഉത്തേജനം, അനുകൂലമായ പരിതസ്ഥിതി എന്നിവ ഇതിന് അനിവാര്യമാണ്.
അക്കാദമിക, ഗവേഷണ സ്ഥാപനങ്ങളിലൂടെ പിന്‍തുണയേകുന്ന പരിതസ്ഥിതി ഒരുക്കുകയും വ്യവസായ-അക്കാദമിക സഹകരണം സാധ്യമാക്കുകയും ഇ.ആര്‍./ഐ.ആര്‍./യു.എച്ച്.സി. രീതികളും സാങ്കേതികവിദ്യയും വിന്യസിക്കുന്നതിനായി പര്യവേക്ഷണ, ഉല്‍പാദക കരാറുകാര്‍ക്കു പിന്‍തുണയും പ്രോല്‍സാഹനവും നല്‍കുകയുമാണു നയത്തിന്റെ തന്ത്രപ്രധാനമായ ലക്ഷ്യം. എല്ലാ കരാര്‍ നിയന്ത്രണങ്ങള്‍ക്കും നാമനിര്‍ദേശ മണ്ഡലങ്ങള്‍ക്കും നയം ബാധമായിരിക്കും. ഈ നയം നിലവിലുള്ള പാടങ്ങളിലെ ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിനായി പുതിയ മുന്‍നിര സാങ്കേതികവിദ്യ ലഭ്യമാക്കാനും സാങ്കേതിക സഹകരണം മെച്ചപ്പെടുത്താനും സഹായകമാകും എന്നാണു പ്രതീക്ഷിക്കുന്നത്.
നിക്ഷേപം ആത്യന്തികമായി ലാഭകരമാക്കിത്തീര്‍ക്കുന്നതിനായി എല്ലാ പാടങ്ങളും ഇ.ആര്‍. പൊട്ടെന്‍ഷ്യല്‍, അനുയോജ്യമായ ഇ.ആര്‍. സാങ്കേതികവിദ്യയുടെ വിലയിരുത്തല്‍, ഇ.ആര്‍.പദ്ധതികളുടെ പണത്തിന്റെ നഷ്ടസാധ്യതകള്‍ കുറയ്ക്കുന്നതിനായി സാമ്പത്തിക പ്രോല്‍സാഹനം എന്നിവയ്ക്കായി വ്യവസ്ഥാപിതമായി വിലയിരുത്താനുള്ള വ്യവസ്ഥ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗവണ്‍മെന്റ് വിജ്ഞാപനം ചെയ്യുന്ന, ചുമതലപ്പെടുത്തപ്പെട്ട സ്ഥാപനങ്ങള്‍ വഴി പാടങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കുക, ഇ.ആര്‍. പദ്ധതികള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നടപ്പാക്കുംമുന്‍പ് പൈലറ്റ് നടപ്പാക്കുക എന്നിവയാണു നയത്തിന്റെ പ്രധാന സവിശേഷതകള്‍. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം, ഹൈഡ്രോകാര്‍ബണ്‍സ് ഡയറക്ടറേറ്റ് ജനറല്‍ (ഡി.ജി.എച്ച്.), അപ്‌സ്ട്രീം രംഗം, അക്കാദമിക മേഖല എന്നിവയിലെ വിദഗ്ധര്‍ നയം നടപ്പാക്കുകയും നടത്തിപ്പു നിരീക്ഷണവിധേയമാക്കുകയും ചെയ്യും. സണ്‍സെറ്റ് ക്ലോസ് ഉള്‍പ്പെടുത്തിയ നയത്തിനു വിജ്ഞാപനം ചെയ്യപ്പെടുന്നതു മുതല്‍ പത്തു വര്‍ഷത്തെ കാലാവധി ഉണ്ടാകും. ഇ.ആര്‍./യു.എച്ച്.സി. പദ്ധതികളില്‍നിന്നുള്ള ഉല്‍പാദനം ആരംഭിക്കുന്ന തീയതി മുതല്‍ 120 മാസത്തേക്കു സാമ്പത്തിക ഉത്തേജനം ലഭ്യമാകും. ഐ.ആര്‍. പദ്ധതികളുടെ കാര്യത്തില്‍ നിശ്ചിത മാനദണ്ഡം പാലിക്കപ്പെട്ട തീയതി മുതല്‍ സാമ്പത്തിക ഉത്തേജനം ലഭിക്കും. നയം പ്രകാരമുള്ള വിവിധ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി നിശ്ചിത സമയക്രമം നിര്‍ദേശിച്ചിട്ടുണ്ട്. നിയോഗിക്കപ്പെട്ട ഖനികളില്‍ ഇ.ആര്‍. രീതികള്‍ നടപ്പാക്കുകവഴി ഉണ്ടാകുന്ന അധികോല്‍പാദനത്തിനു സെസ്സും റോയല്‍റ്റിയും ഭാഗികമായി ഒഴിവാക്കുക വഴിയാണ് സാമ്പത്തിക ഉത്തേജനം ലഭ്യമാക്കുക. ഏറെക്കാലമായി നിലവിലുള്ള പാടങ്ങളില്‍നിന്നുള്ള ഹൈഡ്രോകാര്‍ബണ്‍ ഉദ്ഘനനം വര്‍ധിപ്പിക്കുന്നതില്‍ സാങ്കേതിക ഇടപെടലുകള്‍ക്കു നിര്‍ണായക സ്ഥാനമുണ്ട്. നിലവിലുള്ള ഉല്‍പാദന നിരക്കില്‍നിന്ന് അഞ്ചു ശതമാനം വര്‍ധന ഉണ്ടായാല്‍ അടുത്ത 20 വര്‍ഷത്തിനിടെ 120 എം.എം.ടി. അധിക എണ്ണ ലഭിക്കുമെന്നാണു കണക്ക്. പ്രകൃതിവാതകത്തിന്റെ കാര്യത്തിലാകട്ടെ, ഉല്‍പാദനത്തില്‍ മൂന്നു ശതമാനം വര്‍ധന ഉണ്ടായാല്‍ അടുത്ത 20 വര്‍ഷത്തിനിടെ 52 ബി.സി.എം. പ്രകൃതിവാതകം കൂടുതലായി ലഭിക്കും.