ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ വര്‍ക്ക്‌സ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിനെ (എച്ച്. എസ്.സി.എല്‍) സാമ്പത്തികമായി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. എച്ച്. എസ്.സി.എല്ലിനെ കേന്ദ്ര നഗര വികസന മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ബില്‍ഡിംഗ്‌സ് കണ്‍സ്ട്രക്ഷന്‍ (എന്‍.ബി.സി) കോര്‍പറേഷന്‍ ഏറ്റെടുക്കുന്നതിനും മന്ത്രിസഭായോഗം അനുമതി നല്‍കി. സമാന പ്രവര്‍ത്തനരീതിയുള്ള രണ്ട് പൊതു മേഖലാ സ്ഥാപനങ്ങളാണ് എച്ച്. എസ്.സി.എല്ലും എന്‍.ബി.സിയും. ഏറ്റെടുക്കല്‍ വഴി ഈ സ്ഥാപനങ്ങളിലെ മാനവവിഭവശേഷി ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കും. വണിജ്യ ബാങ്കുകളില്‍ നിന്ന് എച്ച്. എസ്.സി.എല്‍ എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവിന് ഗവണ്‍മെന്റ് 200 കോടി രൂപ ലഭ്യമാക്കും. ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പദ്ധതി നടപ്പിലാക്കാന്‍ വേണ്ടുന്ന ഏകദേശം 110 കോടി രൂപയും ഗവണ്‍മെന്റ് നല്‍കും.