Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എച്ച്.എം.റ്റി. ലിമിറ്റഡിന്റെ ട്രാക്റ്റര്‍ ഡിവിഷന്‍ അടച്ചു പൂട്ടുന്നതിനുള്ള ധനസഹായം അനുവദിച്ചു


എച്ച്.എം.റ്റി. ലിമിറ്റഡിലെ ജീവനക്കാരുടെ ശമ്പള / വേതന കുടിശ്ശിക നല്‍കുന്നതിലേയ്ക്കുള്ള ബജറ്റ് സഹായത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. 2007 ലെ ശമ്പള സ്‌കെയിലിന്റെ നിരക്കില്‍ ആകര്‍ഷകമായ സ്വയം വിരമിക്കല്‍ പദ്ധതി ഏര്‍പ്പെടുത്തിക്കൊണ്ട് എച്ച്.എം.റ്റി. ട്രാക്റ്റര്‍ ഡിവിഷന്‍ അടച്ചു പൂട്ടുന്നതിനും അനുവാദം നല്‍കി.

ജീവനക്കാര്‍ക്കുള്ള വേതന കുടിശ്ശിക, ട്രാക്റ്റര്‍ ഡിവിഷന്റെ വായ്പാ ബാദ്ധ്യതകള്‍ തീര്‍പ്പാക്കല്‍ എന്നീ ഇനങ്ങളില്‍ മൊത്തം 718.72 കോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടാകും.

എച്ച്.എം.റ്റി. യുടെ കൊച്ചിയിലും ബാംഗ്ലൂരിലുമുള്ള ഭൂമിയുടെ തിരഞ്ഞെടുത്ത ചെറു ഭാഗങ്ങള്‍ വിശാലമായ പൊതു താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനും മന്ത്രിസഭ അനുമതി നല്‍കി.