വന്‍കിട വ്യവസായ മന്ത്രാലയത്തിന്റെ താഴെ പറയുന്ന രണ്ടു നിര്‍ദേശങ്ങള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
1. ബംഗ്ലൂരിലും തുംകൂറിലുമുള്ള എച്ച്.എം.ടി. വാച്ചസ് ലിമിറ്റഡിന്റെ 208.35 ഏക്കര്‍ സ്ഥലം 1194.21 കോടി രൂപയും ഒപ്പം നികുതികളും ചുങ്കങ്ങളും കൈപ്പറ്റി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷ(ഐ.എസ്.ആര്‍.ഒ.)നു കൈമാറുക.
2. എച്ച്.എം.ടി. ലിമിറ്റഡിന് ബാംഗ്ലൂരി(ഗ്ലോബല്‍ വെയര്‍ഹൗസ്)ലുള്ള ഒരു ഏക്കര്‍ സ്ഥലം 34.30 കോടി രൂപയും ഒപ്പം നികുതികളും ചുങ്കങ്ങളും കൈപ്പറ്റി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡി(ഗെയ്ല്‍)നു കൈമാറുക.
ഇടപാട് നടത്തുന്നതിലൂടെ ഉണ്ടാകുന്ന നികുതിബാധ്യതകളും അടിയന്തര ബാധ്യതകളും മറികടക്കാന്‍ ആവശ്യമായതു കഴിച്ചുള്ള ബാക്കി പണം കമ്പനിക്കു ലഭിച്ച വായ്പകളുടെയും മുന്‍കൂര്‍ പണത്തിന്റെയും തിരിച്ചടവിലേക്കായി ഗവണ്‍മെന്റ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണം.