Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എക്സാം വാരിയേഴ്സ് കലോത്സവത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി


പരീക്ഷാസമ്മർദത്തെ കലയിലൂടെ മറികടക്കാൻ സഹായിക്കുന്ന എക്സാം വാരിയേഴ്സ് കലോത്സവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ന്യൂഡൽഹിയിലെ ശാന്തിപഥിൽ 2025 ജനുവരി നാലിനാണ് എക്സാം വാരിയേഴ്സ് കലാമേള സംഘടിപ്പിച്ചത്. മുപ്പതു വിദ്യാലയങ്ങളിൽനിന്നായി 9 മുതൽ 12 വരെ ക്ലാസിലെ നാലായിരത്തോളം വിദ്യാർഥികൾ ഈ പരിപാടിയിൽ പങ്കെടുത്തു സർഗാത്മക കഴിവുകൾ പ്രകടിപ്പിച്ചു.

കലോത്സവത്തെക്കുറിച്ചുള്ള എക്സാം വാരിയേഴ്സിന്റെ എക്സ് പോസ്റ്റുകളോടു പ്രതികരിച്ചു പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“സർഗാത്മക വിജയത്തിലൂടെ പരീക്ഷാസമ്മർദം മറികടക്കുന്നു!

സമ്മർദമേതുമില്ലാത്ത പരീക്ഷകൾ എന്ന കരുത്തുറ്റ സന്ദേശം നൽകുന്നതിനായി നിരവധി യുവാക്കൾ ഒത്തുചേർന്നതും കലയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതും കാണുന്നതിൽ സന്തോഷം.”

-SK-