ബോസ്റ്റണിലെ മസാചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) പ്രസിഡന്റ് ഡോ.റാഫേല്‍ റീഫ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
വിദ്യാഭ്യാസം, ആരോഗ്യം, ജലവിഭവം, കണ്ടുപിടുത്തങ്ങള്‍ എന്നീ മേഖലകളില്‍ എം.ഐ.ടിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡോ. റാഫേല്‍ റീഫ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
എം.ഐ.ടി സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സംവദിക്കാന്‍ അദ്ദേഹം പ്രധാനമന്ത്രിയെ ക്ഷണിച്ചു.
സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നീ പദ്ധതികളില്‍ എം.ഐ.ടിയുടെ വൈദഗ്ദ്യം പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
എം.ഐ.ടിയിലെ മുതിര്‍ന്ന അധ്യാപകര്‍ക്കോ, വിവരമിച്ച അധ്യാപകര്‍ക്കോ കുറച്ചുമാസത്തേക്ക് ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാലയില്‍ അധ്യാപനം നടത്താമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശത്തെ അഭിനന്ദിച്ച ഡോ. റീഫ് ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
ശ്രീ.രത്തന്‍ ടാറ്റയും തദവസരത്തില്‍ സന്നിഹിതനായിരുന്നു.
Dr. Rafael Reif, President of Massachusetts Institute of Technology & @RNTata2000 met PM @narendramodi. pic.twitter.com/XZG7Pyqral
— PMO India (@PMOIndia) January 28, 2016