Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്ക് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്ക് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


യുഎഇയിൽ നടക്കുന്ന സി.ഒ.പി-28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2023 ഡിസംബർ ഒന്നിന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി കൂടിക്കാഴ്ച നടത്തി.

‘വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത്’ ഉച്ചകോടിയിൽ ഉസ്ബെക്കിസ്ഥാൻ  പങ്കെടുത്തതിന് പ്രസിഡന്റ് മിർസിയോയേവിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം, ഔഷധമേഖല, പരമ്പരാഗത വൈദ്യശാസ്ത്രം എന്നീ മേഖലകളിലെ ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ ഇരു നേതാക്കൾക്കുമിടയിൽ നടന്നു. ഉസ്ബെക്കിസ്ഥാനുമായുള്ള വികസന പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയുടെ പിന്തുണയും പ്രധാനമന്ത്രി ഉറപ്പുനൽകി.

–NS–