Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിക്ക് കടപ്പത്രം ഇറക്കാന്‍ അനുമതി


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിക്ക് 2017-18ല്‍ ബജറ്റിന് പുറത്ത് 660 കോടി രൂപ കണ്ടെത്തുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് ഇറക്കുന്നതിനുള്ള അനുമതിക്ക് പുനര്‍സാധുത നല്‍കി. ഈ ബോണ്ടുകളില്‍ നിന്നുള്ള വരുമാനം 2016-ലെ ദേശീയ ജലപാത നിയമത്തിന്റെ (2014 ഏപ്രില്‍ 12 മുതല്‍ പ്രാബല്യത്തിലുള്ള) അടിസ്ഥാനത്തിലുള്ള ദേശീയ ജലപാതകളുടെ വികസനത്തിനും പരിപാലനത്തിനുമായി ഉപയോഗിക്കും. ബോണ്ടുകളില്‍ നിന്നും ലഭിക്കുന്ന തുക അടിസ്ഥാനസൗകര്യവികസനത്തിനുള്ള ഫണ്ടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വിനിയോഗിക്കും. ഈ ഫണ്ട് പൂര്‍ണ്ണമായും മൂലധന ചെലവുകള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.

ഈ നിക്ഷേപങ്ങള്‍ 2017-18ല്‍ കണ്ടെത്തിയിട്ടുള്ള ഏകദേശം 2412.50 കോടി രൂപയുടെ ദേശീയ ജലപാതകളുടെ വികസനത്തിന് വേണ്ടിയാണ് വിനിയോഗിക്കേണ്ടത്. 2017 ഏപ്രില്‍ 12ന് ലോകബാങ്ക് ജലമാര്‍ഗ് വികാസ് പദ്ധതിക്കായി 375 ദശലക്ഷം യു.എസ്. ഡോളറിന്റെ വായ്പയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. 2017-18ല്‍ ജലമാര്‍ഗ് വികാസ് പദ്ധതിക്ക് വേണ്ട 1715 കോടി രൂപയില്‍, ലോകബാങ്ക് വായ്പയില്‍ നിന്നും 857.50 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന്റെ അടിസ്ഥാനത്തില്‍ 2017-18ല്‍ മൊത്തം 2412.50 കോടി രൂപ ആവശ്യമായി വരും. 2016-17ല്‍ ഉള്‍നാടന്‍ ജല ഗതാഗത അതോറിറ്റിക്ക് മൂലധന ആസ്തികള്‍ സൃഷ്ടിക്കാനായി 2960.60 കോടി രൂപ അനുവദിച്ചിരുന്നു. 2017-18 ലെ ബജറ്റ് എസ്റ്റിമേറ്റില്‍ അത് 228 കോടിയായി കുറച്ചു. ഈ വിടവ് നികത്തുന്നതിനാണ് ഇപ്പോള്‍ ബോണ്ട് ഇറക്കാന്‍ അനുമതി നല്‍കുന്നത്.

ബജറ്റിന് പുറത്തും നിന്നും കണ്ടെത്തുന്ന ഈ 660 കോടി രൂപയ്ക്ക് വേണ്ട പലിശ കേന്ദ്ര ഗവണ്‍മെന്റ് നല്‍കും. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ആവശ്യങ്ങളില്‍ വേണ്ട ബജറ്റ് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ബോണ്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് എപ്പോഴക്കോ ആവശ്യമായി വരുന്നുവോ അത് നിര്‍വഹിക്കുന്നതിന് വേണ്ട സഹായം ഒരുക്കും. പലിശ അര്‍ദ്ധവാര്‍ഷിക അടിസ്ഥാനത്തിലും മുതല്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്കുമായിരിക്കും നല്‍കുക.

സെബിയുമായി സഹകരിച്ച് ആവശ്യമായ ലീഡ് മാനേജര്‍മാരെ നിയമിച്ചുകൊണ്ട് ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയായിരിക്കും ഇതിന് വേണ്ട നടപടിക്രമങ്ങളൊക്കെ ചെയ്യുക. കടം വാങ്ങുന്നവര്‍ക്ക് നല്ല ഈട് ലഭിക്കുന്നതിന് ആകര്‍ഷമായ രീതിയില്‍ രണ്ടുഗഡുക്കളായിട്ടായിരിക്കും ഫണ്ട് നല്‍കുക. 2017-18ലെ അവസാനത്തെ നാലാം പാദത്തിലെ പ്രത്യേകിച്ച് 2017-18ലെ അവസാന രണ്ടു മാസത്തെ വായ്പയെടുക്കല്‍ ഒഴിവാക്കണം എന്നിവയാണ് ഇവയുടെ വ്യവസ്ഥകള്‍.