Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉള്‍നാടന്‍ ജലഗതാഗതം മാറ്റത്തിന്റെ ചാലകശക്തികളിലൊന്ന് ആണെന്നു തെളിയുന്നു: പ്രധാനമന്ത്രി


രാജ്യത്തെ ഉള്‍നാടന്‍ ജലപാതകളുടെ ഭൂപ്രകൃതി മാറ്റേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉറപ്പിച്ചു പറഞ്ഞു. ഉള്‍നാടന്‍ ജലപാതകള്‍ പരിസ്ഥിതി സൗഹൃദപരവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാര്‍ഗമായി ഉയര്‍ന്നുവരികയാണെന്ന് ഉള്‍നാടന്‍ ജലഗതാഗതത്തെക്കുറിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ എഴുതിയ ലേഖനത്തെക്കുറിച്ച് സംസാരിക്കവെ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
2014-ന് ശേഷം, ഉള്‍നാടന്‍ ജലഗതാഗതം ഒരു മാറ്റം വരുത്തുന്നതായും പരിസ്ഥിതി സൗഹൃദപരവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാര്‍ഗ്ഗമായി ഉയര്‍ന്നുവരുന്നതെങ്ങനെയെന്ന് കേന്ദ്രമന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ ലേഖനത്തില്‍ വിവരിക്കുന്നതായി എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ദി ഹിന്ദു ബിസിസന് ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്കും പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവച്ചു.

https://www.thehindubusinessline.com/opinion/unleashing-indias-riverine-potential/article67424205.ece

 

NS