Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉറി ഭീകരാക്രമണത്തില്‍ അനുശോചനം അറിയിക്കാന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചു


ജമ്മുകാശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തില്‍ അനുശോചനം അറിയിക്കാന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ടെലിഫോണില്‍ വിളിച്ചു.

അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ആക്രമണത്തെ ശക്തിയായി അപലപിച്ച പ്രസിഡന്റ് ഗനി, ഭീകരവാദ ഭീഷണി ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അഫ്ഗാനിസ്ഥാന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചു.

വീരമൃതുവരിച്ച സൈനികരുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനവും പ്രസിഡന്റ് ഗനി പ്രകടിപ്പിച്ചു.

അഫ്ഗാനിസ്ഥാന്റെ പിന്തുണയ്ക്ക് പ്രധാനമന്ത്രി പ്രസിഡന്റ് ഗനിയെ നന്ദി അറിയിച്ചു.