പുതുക്കിയ ഇന്ത്യന്‍ ഉഭയകക്ഷി നിക്ഷേപകരാറിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗം അനുമതി നല്‍കി.
ഭാവിയിലെ സമഗ്ര സാമ്പത്തിക സഹകരണ കരാറുകള്‍, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകള്‍, സ്വതന്ത്ര വ്യാപാര കരാറുകള്‍ എന്നിവ ഈ ഉഭയകക്ഷി നിക്ഷേപ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും. വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയിലും, ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് വിദേശ രാജ്യത്തും അര്‍ഹമായ പരിരക്ഷ ഉറപ്പാക്കുന്നതാണ് പുതുക്കിയ കരാറിലെ വ്യവസ്ഥകള്‍. അന്താരാഷ്ട്ര കീഴ്‌വഴക്കങ്ങള്‍ക്കനുസൃതമായി നിക്ഷേപകന്റെ അവകാശങ്ങളും ഗവണ്‍മെന്റിന്റെ ബാധ്യതകളും തമ്മില്‍ സമതുലനം പാലിക്കുന്നതാണ് ഈ കരാര്‍.