Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉപഗ്രഹങ്ങളുടെ സ്‌പേസ് ഡോക്കിംഗിന്റെ വിജയകരമായ പ്രകടനത്തിന് ഐ.എസ്.ആർ.ഒയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഉപഗ്രഹങ്ങളുടെ സ്‌പേസ് ഡോക്കിംഗിന്റെ വിജയകരമായ പ്രകടനത്തിന് ഐ.എസ്.ആർ.ഒയേയും മുഴുവൻ ബഹിരാകാശ സമൂഹത്തേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. വരും വർഷങ്ങളിലെ ഉൽകർഷേച്ഛ നിറഞ്ഞ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഇത് ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
”ഉപഗ്രഹങ്ങളുടെ സ്‌പേസ് ഡോക്കിംഗിന്റെ വിജയകരമായ പ്രകടനത്തിന് ഐ.എസ്.ആർ.ഒയിലെ നമ്മുടെ ശാസ്ത്രജ്ഞർക്കും മുഴുവൻ ബഹിരാകാശ സമൂഹത്തിനും അഭിനന്ദനങ്ങൾ. വരും വർഷങ്ങളിലെ ഇന്ത്യയുടെ ഉൽകഷേച്ഛ നിറഞ്ഞ ബഹിരാകാശ ദൗത്യങ്ങൾക്ക് ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇത്.”പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.

***

SK