നമസ്‌ക്കാരം, എന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായ ശ്രീ രമേശ് പൊക്രിയാല്‍ നിഷാങ്ക് ജി, ശ്രീ സജ്ഞയ് ദോത്രേ ജി, ദേശീയ വിദ്യാഭ്യാസനയത്തില്‍ സുപ്രധാനപങ്കുവഹിച്ച ഇന്ത്യയുടെ പ്രശസ്തനായ ശാസ്ത്രജ്ഞന്‍ ഡോ: കസ്തൂരിരംഗന്‍, അദ്ദേഹത്തിന്റെ ടീമംഗങ്ങള്‍, വൈസ്-ചാന്‍സിലര്‍മാര്‍, ഈ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസ വിചക്ഷണര്‍ എന്നിവര്‍ക്കെല്ലാം എന്റെ അഭിവാദനങ്ങള്‍.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ ഈ പരിപാടി വളരെ പ്രധാനപ്പെട്ടതാണ്. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തിന് ദേശീയ വിദ്യാഭ്യാസനയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദമായ വിവരം ലഭിക്കും. നയത്തിന്റെ സൂക്ഷമവശങ്ങള്‍ വിശദമായി ചര്‍ച്ചചെയ്താല്‍ ദേശീയ വിദ്യാഭ്യാസനയത്തിന്റെ നടപ്പാക്കല്‍ വളരെ സുഗമമാകും.
സുഹൃത്തുക്കളെ! കഴിഞ്ഞ മൂന്നുനാലുവര്‍ഷങ്ങളായി നീണ്ടുനിന്ന സമഗ്രമായ ചര്‍ച്ചകളുടെയും ജനങ്ങളില്‍ നിന്നുള്ള അഭിപ്രായരൂപീകരണത്തിനുമൊടുവിലാണ് ദേശീയ വിദ്യാഭ്യാസനയം അംഗീകരിച്ചത്. ഇത് രാജ്യത്ത് വളരെ വിദശമായി ചര്‍ച്ചചെയ്തു. വിവിധ മേഖലകളിലും വിവിധ ആശയങ്ങളിലുള്ളതുമായ ജനവിഭാഗങ്ങള്‍ ദേശീയ വിദ്യാഭ്യാസനയത്തെ അവലോകനം നടത്തുകയും അവരുടെ വീക്ഷണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇത് ആരോഗ്യകരമായ ഒരു ചര്‍ച്ചയാണ്. ഈ ചര്‍ച്ചകളിലൂടെ ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനത്തിന് വളരെയധികം ഗുണമുണ്ടാകും. ഈ നയം പക്ഷപാതപരമാണെന്ന് ഒരു മേഖലയില്‍ നിന്നും ഒരു നിരയില്‍ നിന്നും ആരും ഇതുവരെ പറയാത്തത് സന്തോഷത്തിനുള്ള കാരണമാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്യാഭ്യാസ സംവിധാനത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്ന ജനങ്ങള്‍ക്ക് അത് ഒടുവില്‍ ലഭിക്കുന്നുവെന്നതിന്റെ സൂചനയാണിത്.
തീരുമാനിക്കപ്പെട്ട ഇത്രയും വലിയൊരുപരിഷ്‌ക്കാരം എങ്ങനെ നടപ്പിലാക്കുമെന്ന ചോദ്യം ചിലര്‍ക്കുണ്ടാകുക സ്വാഭാവികമാണ്. ഇതിന്റെ നടപ്പാക്കലിനാണ് ഇപ്പോള്‍ ജനങ്ങള്‍ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ഈ വെല്ലുവിളി മനസില്‍ വച്ചുകൊണ്ട് എവിടെയൊക്കെയാണോ മെച്ചപ്പെടുത്തലുകള്‍ അനിവാര്യമാകുന്നത് അത് എങ്ങനെ സാദ്ധ്യമാക്കാനാകുമെന്നാണ് നമ്മള്‍ നോക്കേണ്ടത്. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതില്‍ നേരിട്ട് ഇടപെടുന്നവരാണ് നിങ്ങളെല്ലാം. അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു വലിയ പങ്ക് വഹിക്കാനുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തിയെ സംബന്ധിച്ചിടത്തോളം, ഞാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധനാണ്, ഞാന്‍ നിങ്ങളോടൊപ്പം പൂര്‍ണ്ണമായിതന്നെയുണ്ട്.
സുഹൃത്തുക്കളെ, എല്ലാ രാജ്യങ്ങളും തങ്ങളുടെ ദേശീയ മൂല്യങ്ങളും ദേശീയ ലക്ഷ്യങ്ങളും ആനുസരിച്ചാണ് വിദ്യാഭ്യാസ സംവിധാനം പരിഷ്‌ക്കരിക്കുന്നത്. വിദ്യാഭ്യാസ സംവിധാനം ഈ തലമുറയുടെ ഭാവി മാത്രമല്ല, ഭാവി തലമുറയുടേതുകൂടി ഉറപ്പാക്കുകയെന്നതാണ് ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ആശയം. ഇതാണ് ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്നിലുള്ള ആശയവും. ദേശീയ വിദ്യാഭ്യാസനയം ഒരു നവ ഇന്ത്യയ്ക്ക്, 21-ാം നുറ്റാണ്ടിലെ ഇന്ത്യയ്ക്ക് തറക്കല്ലിടും. 21-ാം നൂറ്റാണ്ടില്‍ യുവജനതയ്ക്ക് വേണ്ട വിദ്യാഭ്യാസത്തിലും നൈപുണ്യത്തിലുമാണ് ദേശീയ വിദ്യാഭ്യാസ നയം ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ഇന്ത്യയെ കൂടുതല്‍ ശക്തിമത്താക്കുക, പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുക, പരമാവധി അവസരങ്ങള്‍ ലഭിക്കുന്ന തരത്തില്‍ ഇന്ത്യന്‍ പൗരന്മാരെ ശാക്തീകരിക്കുക എന്നിവയ്ക്കാണ് ദേശീയ വിദ്യാഭ്യാസ നയം പ്രത്യേക ഊന്നല്‍ നല്‍കുന്നത്. നഴ്‌സറിയിലായാലും കോളജിലായാലും ശാസ്ത്രീയമായ രീതിയിലും മാറിവരുന്ന പരിസ്ഥിതിക്കും അനുസരിച്ചും പഠിക്കുകയാണെങ്കില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്ര നിര്‍മ്മാണത്തില്‍ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും.
സുഹൃത്തുക്കളെ, നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തില്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഒരു പരിഷ്‌ക്കരണവും ഉണ്ടായിട്ടില്ല. അതിന്റെ ഫലമായി മൂല്യങ്ങള്‍ക്കും, ഭാവനയ്ക്കും പകരം സ്വന്തം ജോലിയോ സ്ഥാനമോ നിലനിര്‍ത്താനുള്ള മത്സരത്തെയാണ് പ്രോത്സാഹിപ്പിച്ചത്. ഒരു ഡോക്ടര്‍, അല്ലെങ്കില്‍ ഒരു എഞ്ചിനീയര്‍, അല്ലെങ്കില്‍ ഒരു അഭിഭാഷകന്‍ എന്നിവരാകുന്നതിന് ഒരു മത്സരമുണ്ട്. താല്‍പര്യത്തിന്റെ, കഴിവിന്റെ ആവശ്യകതയുടെ രൂപരേഖയില്ലാതെയുള്ള ആ മത്സര മനോഭാവത്തില്‍ നിന്നും വിദ്യാഭ്യാസ സംവിധാനത്തെ പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാണ്. വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിന്റെ തത്വശാസ്ത്രം, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നിവയോടുള്ള അഭിവാജ്ഞ്ചയില്ലാതെ ഒരു യുവാവിന് എങ്ങനെയാണ് നിര്‍ണ്ണായകമായതും നൂതനാശയപരമായതുമായ ചിന്ത വികസിപ്പിക്കാന്‍ കഴിയുക?
സുഹൃത്തുക്കളെ, ഇന്ന് ഗുരു രബീന്ദ്രനാഥ ടാഗോറിന്റെ ചരമവാര്‍ഷികമാണ്. ”ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം എന്നത് വെറും വിവരങ്ങള്‍ നല്‍കുന്നത് മാത്രമല്ല, എല്ലാ അസ്ഥിത്വത്തോടെയും നമ്മുടെ ജീവിതത്തില്‍ ഐക്യമുണ്ടാക്കുകയാണ്” എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. തീര്‍ച്ചയായും ദേശീയ വിദ്യാഭ്യാസനയത്തിന്റെ ദീര്‍ഘദൂര ലക്ഷ്യം ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇത് നേടിയെടുക്കുന്നതിനായി സമഗ്രമായ ഒരു സമീപനം അനിവാര്യമാണ്, അതില്‍ ദേശീയ വിദ്യാഭ്യാസ നയം വിജയിച്ചു.
സുഹൃത്തുക്കളെ, ഇപ്പോള്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് ഒരു മൂര്‍ത്തരൂപമുണ്ടായിട്ടുണ്ട്. ആദ്യദിവസങ്ങളില്‍ മുന്നില്‍ വരുന്ന വെല്ലുവിളികളെക്കുറിച്ചാണ് ഞാന്‍ നിങ്ങളുമായി ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നത്. അപ്പോള്‍ രണ്ടു രണ്ടു പ്രധാനപ്പെട്ട ചോദ്യങ്ങളുണ്ട്-സൃഷ്ടിപരതയ്ക്കും ആകാംക്ഷയ്ക്കും ഉത്തരവാദിതാധിഷ്ഠിത ജീവതത്തിനും ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ യുവാക്കളെ, പ്രചോദിപ്പിക്കുമോ? നിങ്ങള്‍ നിരവധി വര്‍ഷങ്ങളായി ഈ മേഖലയില്‍ നില്‍ക്കുന്നവരാണ്. നിങ്ങള്‍ക്ക് ഉത്തരം നല്ലതുപോലെ അറിയാമായിരിക്കും.
സുഹൃത്തുക്കളെ, നമ്മുടെ വിദ്യാഭ്യാസ സംവിധാനം നമ്മുടെ യുവത്വത്തെ ശാക്തീകരിച്ച് ഒരു ശക്തമായ സമൂഹം സൃഷ്ടിക്കുന്നതിന് അവരെ സഹായിക്കുമോ? നിങ്ങള്‍ക്കെല്ലാം ഈ ചോദ്യങ്ങളെയും ഉത്തരങ്ങളേയും കുറിച്ച് നല്ല ബോധമുണ്ടായിരിക്കും.
സുഹൃത്തുക്കളെ, ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുമ്പോള്‍ ഈ ചോദ്യങ്ങളെല്ലാം ഗൗരവപൂര്‍വ്വം പരിഗണിച്ചിരുന്നുവെന്നതില്‍ ഞാന്‍ സംതൃപ്തനാണ്.
മാറിവരുന്ന സാഹചര്യത്തില്‍ ഒരു പുതിയ രൂപത്തിലുള്ള ഒരു ലോകക്രമം ഉരുത്തിരിഞ്ഞുവരികയാണ്. ഒരു പുതിയ ആഗോളക്രമവും തയാറയിട്ടുണ്ട്. അതുകൊണ്ട് തങ്ങളുടെ വിദ്യാഭ്യാസ സംവിധാനത്തില്‍ ഇന്ത്യ പരിഷ്‌ക്കാരങ്ങള്‍ പ്രാവര്‍ത്തികമാക്കിതീര്‍ക്കുകയെന്നത് അനിവാര്യമാണ്. 10+2 ഘടനയില്‍ നിന്നും 5 + 3 + 3 + 4 രീതിയിലേക്ക് സ്‌കൂള്‍ കരിക്കുലം മാറ്റുന്നത് ഈ ദിശയിലേക്കുള്ള ചുവട്‌വയ്പ്പാണ്. നമുക്ക് നമ്മുടെ വിദ്യാര്‍ത്ഥികളെ ആഗോളപൗരന്മാരാക്കണം. അതേസമയം അവര്‍ അവരുടെ വേരുകളുമായി ബന്ധപ്പെട്ടിരിക്കണം എന്നതുകൂടി നാം മനസില്‍ കരുതണം. വേരുകള്‍ മുതല്‍ ലോകം വരെ, മനുഷ്യന്‍ മുതല്‍ മാനവരാശി വരെ, ഭൂതകാലം മുതല്‍ ആധുനികകാലം വരെയുള്ളതില്‍ നിന്നുള്ള എല്ലാ പോയിന്റുകളും ഉള്‍ക്കൊള്ളിച്ചതിന് ശേഷമാണ് ഈ ദേശീയ വിദ്യാഭ്യാസ നയം തീരുമാനിച്ചത്.
സുഹൃത്തുക്കളെ, തങ്ങള്‍ വീട്ടില്‍ സംസാരിക്കുന്ന ഭാഷയിലും അവരെ സ്‌കൂളില്‍ പഠിപ്പിച്ചാൽ കുട്ടികള്‍ വേഗത്തില്‍ പഠിക്കുമെന്നതില്‍ ഒരു തര്‍ക്കവുമില്ല.അതുകൊണ്ടാണ് അഞ്ചാം ക്ലാസുവരെ കുട്ടികള്‍ക്ക് കഴിയുന്നത്ര അവരുടെ മാതൃഭാഷയില്‍ തന്നെ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള ഒരു സമവായത്തില്‍ എത്താനുള്ള പ്രധാനപ്പെട്ട കാരണം. ഇത് കുട്ടികളുടെ അടിത്തറ കൂടുതല്‍ ശക്തമാക്കുമെന്ന് മാത്രമല്ല, കൂടുതല്‍ ഉന്നത പഠനത്തിനായി അനുഗമിക്കുമ്പോള്‍ അവരുടെ അടിത്തറ ശക്തിപ്പെടുകയും ചെയ്യും.
സുഹൃത്തുക്കളെ, ‘ എന്താണ് നിങ്ങള്‍ ചിന്തിക്കുന്നത്’,എന്നതാണ് ഇതുവരെ നമ്മുടെ വിദ്യാഭ്യാസ നയത്തിന്റെ ശ്രദ്ധാകേന്ദ്രം അതേസമയം പുതിയ വിദ്യാഭ്യാസ നയം ‘എങ്ങനെ ചിന്തിക്കണം’ എന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. ഞാന്‍ ഇത് പറയുന്നതെന്തെന്നാല്‍ ഇന്നത്തെ കാലത്ത് വിവരങ്ങള്‍ക്കും ഉള്ളടക്കത്തിനും ഒരു ക്ഷാമവുമില്ല. ഇവിടെ വിവരങ്ങളുടെ പ്രളയമാണ്; എല്ലാ വിവരങ്ങളും മൊബൈല്‍ ഫോണുകളില്‍ ലഭ്യമാണ്. എന്നാല്‍ ഏത് വിവരമാണ് ആവശ്യമായത് ഏതാണ് പഠിക്കേണ്ടത് എന്നത് വളരെ പ്രധാനമാണ്. ഇത് മനസില്‍ കരുതികൊണ്ട് അനാവശ്യമായ സിലബസുകളും പുസ്തകങ്ങളും കുറയ്ക്കാനുള്ള ഒരു പരിശ്രമം ദേശീയ വിദ്യാഭ്യാസനയത്തില്‍ നടത്തിയിട്ടുണ്ട്. ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നത് കുട്ടികളെ അന്വേഷണാടിസ്ഥാന, കണ്ടെത്തലടിസ്ഥാന, ചര്‍ച്ചാധിഷ്ഠിത, അവലോകനാധിഷ്ഠിത വഴികളാണ് പഠിപ്പിക്കേണ്ടത്. കുട്ടികള്‍ക്ക് പഠനത്തില്‍ താല്‍പര്യം വര്‍ദ്ധിക്കുമെന്ന് മാത്രമല്ല ക്ലാസുകളില്‍ അവരുടെ പങ്കാളിത്തവും വര്‍ദ്ധിക്കും.
സുഹൃത്തുക്കളെ, എല്ലാ കുട്ടികള്‍ക്കും അവരുടെ അഭിനിവേശം പിന്തുടരാനുള്ള അവസരം ലഭിക്കും; അവന്റെ സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ചുള്ള ഒരു ഡിഗ്രിയോ അല്ലെങ്കില്‍ ഒരു കോഴ്‌സോ നേടിയെടുക്കാം, അവര്‍ ആഗ്രഹിച്ചാല്‍ ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. പഠനത്തിന്‌ശേഷം ഒരു വിദ്യാർത്ഥി ജോലിക്കുപോകുമ്പോള്‍ എന്താണോ താന്‍ പഠിച്ചത് അത് ജോലിയുടെ ആവശ്യത്തിന് ചേരുന്നില്ലെന്ന് അവന്‍ കണ്ടെത്തുന്നത് സാധാരണ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. നിരവധി കുട്ടികള്‍ക്ക് വിവിധ കാരണങ്ങള്‍ കൊണ്ട് ഇടയ്ക്ക് വച്ച് കോഴ്‌സുകള്‍ ഉപേക്ഷിച്ച് ജോലി ചെയ്യേണ്ടതായി വരുന്നുണ്ട്. അത്തരത്തിലുള്ള എല്ലാ കുട്ടികളുടെയും ആവശ്യകത പരിഗണിച്ചുകൊണ്ട് ബഹുതല പ്രവേശ-പുറത്തുപോകൽ അവസരം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ വിദ്യാര്‍ത്ഥിക്ക് ഒരു കോഴ്‌സിന് ചേരുകയും കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ പഠിക്കുകയും അവന്റെ ജോലി ആവശ്യത്തിനനുസരണമായി പഠിക്കുകയും ചെയ്യാന്‍ കഴിയും. ഇതാണ് മറ്റൊരു ഘടകം. ഇപ്പോള്‍, ഒരു വിദ്യാര്‍ത്ഥിക്ക് അവന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഇടയ്ക്കുവച്ച് ഒരു കോഴ്‌സ് ഉപേക്ഷിച്ചിട്ട് മറ്റൊരു കോഴ്‌സിന് പ്രവേശനം നേടാന്‍ കഴിയും. ഇതിന് വേണ്ടി അവന് ആദ്യ കോഴ്‌സില്‍ നിന്ന് ഒരു നിശ്ചിതസമയത്തേയ്ക്ക് ഇടവേള എടുക്കുകയും രണ്ടാമത്തെ കോഴ്‌സിന് ചേരുകയും ചെയ്യാം. ഈ ചിന്തയ്ക്ക് പിന്നില്‍ ഉന്നതവിദ്യാഭ്യാസം ധാരകളില്‍ നിന്ന് സ്വതന്ത്രമാക്കുക, ബഹു പ്രവേശന-വിടുതല്‍ ലഭ്യമാക്കുക, ക്രെഡിറ്റ് ബാങ്ക് എന്നിവയാണുള്ളത്. ഒരു വ്യക്തി അവന്റെ ജീവിതകാലം മുഴുവന്‍ ഒരേ പ്രൊഫഷനില്‍ തുടരാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മാറ്റം അനിവാര്യമാണ്. അതിനായി വ്യക്തി നിരന്തരമായി അവന്റെ വൈഗ്ദധ്യങ്ങള്‍ പുതുക്കികൊണ്ടിരിക്കുകയും ഉയര്‍ത്തികൊണ്ടിരിക്കുകയും വേണം. ദേശീയ വിദ്യാഭ്യാസനയത്തില്‍ ഇതും പരിഗണിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ, ഒരു രാജ്യത്തിന്റെ വികസനത്തിലും സമൂഹത്തിന്റെ ഏത് നിരയുടെ അഭിമാനത്തിലും അന്തസിന് വലിയ പ്രാധാന്യമുണ്ട്. ഒരു സമൂഹത്തില്‍ ഒരു വ്യക്തിക്ക് ഏതൊരു പ്രൊഫഷനും ചെയ്യാം, അതിന്റെ സമകാലിക പ്രൊഫഷനെക്കാള്‍ താണതായി ഒരു പ്രവര്‍ത്തിയേയും സങ്കല്‍പ്പിക്കാറില്ല. സാംസ്‌ക്കാരികമായി സമ്പന്നമായ ഇന്ത്യയെപ്പോലൊരു രാജ്യത്തെ ഇത്തരം ഒരു മോശം മാനസികാവസ്ഥ എങ്ങനെ ബാധിച്ചുവെന്ന് പര്യാലോചിക്കാന്‍ നാം നിര്‍ബന്ധിതരായി. എങ്ങനെയാണ് ഉയര്‍ന്നത് താഴ്ന്നത് എന്നിങ്ങനെ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോടുള്ള പരിഹാസപരമായ നിലപാട് നമ്മുടെ മനസുകളില്‍ നുഴഞ്ഞുകയറി. സമൂഹത്തിന്റെ ധാരകളില്‍ നിന്നും വിദ്യാഭ്യാസത്തെ വിച്േഛദിച്ചതാണ് ഈ മനോനിലയ്ക്ക് പിന്നിലെ പ്രധാനപ്പെട്ട കാര്യം. നിങ്ങള്‍ എപ്പോഴെങ്കിലും ഒരു ഗ്രാമം സന്ദര്‍ശിച്ച് ഒരു കര്‍ഷകന്‍, തൊഴിലാളി ജോലിചെയ്യുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കില്‍ അപ്പോള്‍ മാത്രമേ സമൂഹത്തിനുള്ള അവരുടെ സംഭാവനകളെക്കുറിച്ചും സമുഹത്തിന്റെ ആവശ്യങ്ങള്‍ പരിപോഷിപ്പിക്കാനായി അവര്‍ എങ്ങനെയാണ് തങ്ങളുടെ ജീവിതത്തെ നിക്ഷേപിക്കുന്നതെന്നും മനസിലാക്കാന്‍ കഴിയുകയുള്ളു. അവരുടെ പ്രയത്‌നത്തെ ബഹുമാനിക്കാന്‍ നമ്മുടെ തലമറു പഠിക്കണം. ഈ വിശേഷാധികാരം നേടുന്നതിനായി വിദ്യാര്‍ത്ഥി വിദ്യാഭ്യാസത്തിനും തൊഴിലാളിയുടെ അന്തസിനും എന്ന ആശയത്തിന് ഞങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ശ്രദ്ധനല്‍കി.
സുഹൃത്തുക്കളെ, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ നിന്ന് ലോകം വളരെയധികം പ്രതീക്ഷിക്കുന്നുണ്ട്. ലോകത്തിന് വേണ്ട പ്രതിഭകളെയും സാങ്കേതികവിദ്യകളെയും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കാര്യശേഷി ഇന്ത്യയ്ക്കുണ്ട്. ലോകത്തിന് വേണ്ടി നാം വഹിക്കുന്ന ഈ ഉത്തരവാദിത്വത്തെയൂം ദേശീയ വിദ്യാഭ്യാസ നയം അഭിസംബോധനചെയ്യുന്നുണ്ട്. ഇതിനായി ദേശീയ വിദ്യാഭ്യാസ നയം നല്‍കുന്ന പരിഹദാരം ഭാവി സാങ്കേതികവിദ്യയിലേക്ക് ലക്ഷ്യം വയ്ക്കുന്ന ഒരു മനോനില വികസിപ്പിക്കുകയെന്നതാണ്. പരിമിതമായ ചെലവില്‍, കാര്യക്ഷമായി, അതിവേഗത്തില്‍ നമുക്ക് അതിവിദൂരതയിലുള്ള വിദ്യാര്‍ത്ഥികളുടെ അടുത്തുപോലും എത്തിച്ചേരുന്നതിനുള്ള ഒരു മാധ്യമമാണ് സാങ്കേതികവിദ്യ നമുക്ക് നല്‍കിയിരിക്കുന്നത്. സാങ്കേതികവിദ്യയില്‍ നിന്ന് നാം കഴിയുന്നത്ര എടുക്കണം.
ഈ വിദ്യാഭ്യാസ നയത്തിലൂടെ നമുക്ക് സാങ്കേതികവിദ്യാധിഷ്ഠിതമായി മികച്ച കോഴ്‌സുകളും ഉള്ളടക്കവും വികസിപ്പിക്കുന്നതിനുള്ള സഹായം ലഭിക്കും. അത് അടിസ്ഥാന കമ്പ്യൂട്ടിംഗിന് ഊന്നല്‍ നല്‍കുന്നതോ, കോഡിങ്ങോ അല്ലെങ്കില്‍ ഗവേഷണാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കോ ഊന്നല്‍ നല്‍കുന്നതാകട്ടെ, ഇത് വിദ്യാഭ്യാസ സംവിധാനത്തെ മാറ്റുമെന്ന് മാത്രമല്ല, സമൂഹത്തിന്റെയാകെ സമീപനം മാറ്റുന്നതിനുള്ള ഒരു മാധ്യമമായി പ്രവര്‍ത്തിക്കുകയും ചെയ്യും. വെര്‍ച്ച്വല്‍ലാബ് സംവിധാനം എന്ന ആശയം ലാബ് പരീക്ഷണങ്ങള്‍ അനിവാര്യമായ ഈ വിഷയങ്ങള്‍ ഒരിക്കലും പഠിച്ചിട്ടില്ലാത്ത എന്റെ യുവ സുഹത്തുക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം എന്ന സ്വപ്‌നം മുന്നോട്ടുകൊണ്ടുപോകുവാൻ സഹായിക്കും. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസവും ഗവേഷണവും തമ്മിലുള്ള വിടവ് കുറയ്ക്കുന്നതിന് ദേശീയ വിദ്യാഭ്യാസനയം ഒരു വലിയ പങ്കുവഹിക്കും.
സുഹൃത്തുക്കളെ, സ്ഥാപനങ്ങളിലും അവയുടെ പശ്ചാത്തലസൗകര്യങ്ങളിലും ഈ പരിഷ്‌ക്കാരങ്ങള്‍ പ്രതിഫലിക്കുമ്പോഴാണ് ദേശീയ വിദ്യാഭ്യാസ നയം കാര്യക്ഷമമായും അതിവേഗവുമായ രീതിയില്‍ നടപ്പാക്കാന്‍ കഴിയുക. സമയത്തിന്റെ കാര്യക്ഷമമായ അനിവാര്യത അതായത്, നൂതനാശയങ്ങളുടെ മൂല്യങ്ങളുടെ രൂപീകരണവും സമുഹത്തില്‍ അവയുടെ സ്വീകരണവും പ്രധാനമാണ്. സ്വയംഭരണാവകാശം നമ്മുടെ രാജ്യത്തെ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ നിന്ന ആരംഭിക്കണം, നമ്മള്‍ വിദ്യാഭ്യാസത്തെ ദൃഢീകരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസത്തെ ശാക്തീകരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ സൃഷ്ടാവാക്കുമ്പോള്‍ നമ്മള്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെക്കൂടി ശാക്തീകരിക്കേണ്ടതായുണ്ട്. സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന ചോദ്യം ഉയരുമ്പോള്‍ സ്വയംഭരണാവകാശം അനിവാര്യമാണ്. സ്വയംഭരണാവകാശം എന്നത് നിരവധി വീക്ഷണങ്ങള്‍ വഹിക്കുന്നതാണ്. എല്ലാ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ കര്‍ശനമായും നടത്തണമെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ മറ്റൊരുകൂട്ടര്‍ വിശ്വസിക്കുന്നത് സ്ഥാപനങ്ങള്‍ക്ക് സ്ഥിരസ്ഥിതിയായി സ്വയംഭരണാവകാശം ലഭിക്കണമെന്നാണ്. ആദ്യത്തെ സമീപനത്തില്‍ അത് ഗവണ്‍മെന്റിതര സംഘടനകളോട് ഒരു അവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ മറുവശത്ത് രണ്ടാമത്തെ സമീപനം സ്വയംഭരണാവകാശം അര്‍ഹതപ്പെട്ടതായാണ് പരിഗണിക്കുന്നത്. ഈ രണ്ടു അഭിപ്രായത്തിനും മദ്ധ്യേയാണ് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ വഴി. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യം പാരിതോഷികമായി നല്‍കണം. ഇത് ഗുണിനിലവാരത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവര്‍ക്കും വളരാനുള്ള പ്രോത്സാഹനവും നല്‍കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വരവിന് മുന്നേ, എങ്ങനെയാണ് നമ്മുടെ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതെന്ന് അടുത്തകാലത്ത് നമ്മള്‍ കണ്ടതാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വികസനത്തോടെ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിനുള്ള പ്രക്രിയക്കും കൂടുതല്‍ വേഗത കൈവരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
സുഹൃത്തുക്കളെ, രാജ്യത്തിന്റെ മുന്‍ രാഷ്ട്രപതി, മഹാനായ ശാസ്ത്രജ്ഞന്‍ ഡോ എ.പി.ജെ. അബ്ദുള്‍കലാം പറയുമായിരുന്നു-വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നൈപുണ്യവും പരിചയവുമുളള നല്ലമനുഷ്യരെ ഉണ്ടാക്കുകയാണ്.. പ്രബുദ്ധരായ മനുഷ്യരെയും അദ്ധ്യാപകര്‍ക്ക് സൃഷ്ടിക്കാന്‍ കഴിയും. മികച്ച വിദ്യാര്‍ത്ഥികളെ, മികച്ച പ്രൊഫഷണലുകളെ, മികച്ച പൗരന്മാരെയൊക്കെ രാജ്യത്തിന് നല്‍കി തീര്‍ച്ചയായും അദ്ധ്യാപകര്‍, പ്രൊഫസര്‍മാര്‍ എന്നിവരായ നിങ്ങളെല്ലാമാണ് വിദ്യാഭ്യാസ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള മഹത്തരമായ മാര്‍ഗ്ഗം. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകളായ നിങ്ങള്‍ക്ക് ഈ പ്രവര്‍ത്തി ചെയ്യാന്‍ കഴിയും. അതുകൊണ്ട് അദ്ധ്യാപകരുടെ മാഹാത്മ്യത്തിനും ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. വരുംതലമുറകളെ വികസിപ്പിക്കുന്നതിനായി ഇന്ത്യയുടെ പ്രതിഭകളെ ഇന്ത്യയില്‍ തന്നെ നിലനിര്‍ത്തുന്നതിനുള്ള ഒരു പരിശ്രമവും നടത്തിയിട്ടുണ്ട്. അദ്ധ്യാപകപരിശീലനത്തിനും നിരന്തരമായി അവരുടെ വൈദഗ്ധ്യങ്ങളെ സമകാലികമാക്കുന്നതിനുള്ള നടപടികളും ദേശീയ വിദ്യാഭ്യാസ നയത്തിലുണ്ട്. ഒരു അദ്ധ്യാപകന്‍ പഠിക്കുമ്പോള്‍ രാജ്യം വഴികാട്ടുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സുഹൃത്തുക്കളെ, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ നമ്മളെല്ലാവരും പൂര്‍ണ്ണ നിശ്ചയദാര്‍ഢ്യത്തേടെ പ്രവര്‍ത്തിക്കണം. സര്‍വകലാശാലകള്‍, കോളജുകള്‍, സ്‌കൂള്‍ വിദ്യാഭ്യാസബോര്‍ഡുകള്‍ വിവിധ സംസ്ഥാനങ്ങള്‍, വിവിധ തല്‍പ്പരകക്ഷികള്‍ എന്നിവരുമായുള്ള പുതിയ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പോകുകയാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരെന്ന നിലയില്‍ നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വങ്ങളുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിനെക്കുറിച്ച് ചര്‍ച്ചകളും വെബിനാറുകളും തുടരാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നയത്തിന് വേണ്ടി ഒരു തന്ത്രം സൃഷ്ടിക്കുക, ആ തന്ത്രം നടപ്പാക്കാനുള്ള രൂപരേഖ തയാറാക്കുക, ആ രൂപരേഖയ്ക്ക് ഒരു സമയക്രമം കൂട്ടിച്ചേര്‍ക്കുക, അത് നടപ്പാക്കാനായി വിഭവങ്ങള്‍, മാനവവിഭവങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ക്കുക; പുതിയ നയത്തിന്റെ വെളിച്ചത്തില്‍ ഇവയെല്ലാം ഒന്നിച്ചുകൊണ്ടുവരുന്നതിനുള്ള ഒരു പദ്ധതി തയാറാക്കുക.
ദേശീയ വിദ്യാഭ്യാസ നയം എന്നത് വെറും ഒരു സര്‍ക്കുലര്‍ മാത്രമല്ല. വിജ്ഞാപനം പുറപ്പെടുവിച്ചും ഒരു സര്‍ക്കുലര്‍ ഇറക്കിയും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല. ഇതിനായി നമ്മള്‍ നമ്മുടെ മനസിനെ ഒരുക്കുകയും ഇതിനോട് അതിയായ സമര്‍പ്പണംകാട്ടുകയും വേണം. സമകാലിക, ഭാവി ഇന്ത്യയുടെ നിര്‍മ്മിതിക്ക് ഈ ലക്ഷ്യം വളരെയധികം പ്രാധാന്യമുള്ളതാണ്. ഈ കോൺക്ലേവ് ശ്രദ്ധിക്കുകയും കേള്‍ക്കുകയുംചെയ്യുന്ന ഓരോ വ്യക്തിയുടെയും വലിയ സംഭാവന ഇതിനായി തേടുകയാണ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കാര്യക്ഷമമായ നിര്‍ദ്ദേശങ്ങളും പരിഹാരങ്ങളും ഈ കോൺക്ലേവില്‍ നിന്നും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഡോ: കസ്തൂരി രംഗനും അദ്ദേഹത്തിന്റെ ടീമിനും പൊതുവേദിയില്‍ വച്ച് എന്റെ നന്ദിയും കടപ്പാടും പ്രകടിപ്പിക്കാനുള്ള ഒരു അവസരവും ഈ കോണ്‍ക്ലേവ് നല്‍കി.
ഒരിക്കല്‍ കൂടി ഞാന്‍ എല്ലാവര്‍ക്കും എന്റെ ശുഭാശംസകള്‍ നേരുന്നു, വളരെയധികം നന്ദി.
***
Addressing ‘Conclave on Transformational Reforms in Higher Education under National Education Policy.’ https://t.co/RmsnBiB37z
— Narendra Modi (@narendramodi) August 7, 2020
आज राष्ट्रीय शिक्षा नीति की देशभर में चर्चा हो रही है। 3-4 साल के व्यापक विचार-विमर्श और लाखों सुझावों पर लंबे मंथन के बाद इसे स्वीकृत किया गया है।
— Narendra Modi (@narendramodi) August 7, 2020
अब सबकी निगाहें इसके Implementation पर हैं। इस चैलेंज को देखते हुए जहां कहीं कुछ सुधार की आवश्यकता है, उसे हमें मिलकर ही करना है। pic.twitter.com/ulVM8qVtLe
हर देश अपनी शिक्षा व्यवस्था को अपनी National Values के साथ जोड़ते हुए, अपने National Goals के अनुसार रिफॉर्म करते हुए चलता है।
— Narendra Modi (@narendramodi) August 7, 2020
राष्ट्रीय शिक्षा नीति 21वीं सदी के भारत की, नए भारत की नींव तैयार करने वाली है। pic.twitter.com/qyScNQuC4a
हमें अपने विद्यार्थियों को Global Citizen भी बनाना है और इसका भी ध्यान रखना है कि वे अपनी जड़ों से जुड़े रहें।
— Narendra Modi (@narendramodi) August 7, 2020
जड़ से जग तक,
मनुज से मानवता तक,
अतीत से आधुनिकता तक,
सभी बिंदुओं का समावेश करते हुए इस राष्ट्रीय शिक्षा नीति का स्वरूप तय किया गया है। pic.twitter.com/WU38a1qto5
अभी तक जो हमारी शिक्षा व्यवस्था है, उसमें What to Think पर फोकस रहा है,
— Narendra Modi (@narendramodi) August 7, 2020
जबकि इस शिक्षा नीति में How to Think पर बल दिया जा रहा है।
कोशिश यह है कि बच्चों को सीखने के लिए Discovery Based, Discussion Based और Analysis Based तरीकों पर जोर दिया जाए। pic.twitter.com/mIbqhkYPT0
21वीं सदी के भारत से पूरी दुनिया को बहुत अपेक्षाएं हैं।
— Narendra Modi (@narendramodi) August 7, 2020
भारत में सामर्थ्य है कि वह टैलेंट और टेक्नोलॉजी का समाधान पूरी दुनिया को दे सकता है।
इस जिम्मेदारी को भी हमारी एजुकेशन पॉलिसी Address करती है। pic.twitter.com/98IzoBnIau
राष्ट्रीय शिक्षा नीति का जैसे-जैसे विस्तार होगा, शिक्षा संस्थानों की ऑटोनॉमी की प्रक्रिया भी और तेज होगी। pic.twitter.com/tsWJRcuoDS
— Narendra Modi (@narendramodi) August 7, 2020
राष्ट्रीय शिक्षा नीति में Teacher Training पर बहुत जोर है, वे अपनी Skills लगातार अपडेट करते रहें, इस पर बहुत जोर है। pic.twitter.com/xBew4k3Efw
— Narendra Modi (@narendramodi) August 7, 2020
National Education Policy- राष्ट्रीय शिक्षा नीति के संदर्भ में आज का ये event बहुत महत्वपूर्ण है।
— PMO India (@PMOIndia) August 7, 2020
इस कॉन्क्लेव से भारत के Education World को National Education Policy- राष्ट्रीय शिक्षा नीति के विभिन्न पहलुओं के बारे में विस्तृत जानकारी मिलेगी: PM @narendramodi
जितनी ज्यादा जानकारी स्पष्ट होगी फिर उतना ही आसान इस राष्ट्रीय शिक्षा नीति का Implementation भी होगा।
— PMO India (@PMOIndia) August 7, 2020
3-4 साल के व्यापक विचार-विमर्श के बाद, लाखों सुझावों पर लंबे मंथन के बाद राष्ट्रीय शिक्षा नीति को स्वीकृत किया गया है: PM @narendramodi
आज देशभर में इसकी व्यापक चर्चा हो रही है।
— PMO India (@PMOIndia) August 7, 2020
अलग-अलग क्षेत्र के लोग, अलग-अलग विचारधाराओं के लोग, अपने views दे रहे हैं, राष्ट्रीय शिक्षा नीति को Review कर रहे हैं।
ये एक Healthy Debate है, ये जितनी ज्यादा होगी, उतना ही लाभ देश की शिक्षा व्यवस्था को मिलेगा: PM @narendramodi
ये भी खुशी की बात है कि राष्ट्रीय शिक्षा नीति आने के बाद देश के किसी भी क्षेत्र से, किसी भी वर्ग से ये बात नहीं उठी कि इसमें किसी तरह का Bias है, या किसी एक ओर झुकी हुई है: PM @narendramodi
— PMO India (@PMOIndia) August 7, 2020
कुछ लोगों के मन में ये सवाल आना स्वभाविक है कि इतना बड़ा Reform कागजों पर तो कर दिया गया, लेकिन इसे जमीन पर कैसे उतारा जाएगा।
— PMO India (@PMOIndia) August 7, 2020
यानि अब सबकी निगाहें इसके Implementation की तरफ हैं: PM @narendramodi
आप सभी राष्ट्रीय शिक्षा नीति के implementation से सीधे तौर पर जुड़े हैं और इसलिए आपकी भूमिका बहुत ज्यादा अहम है।
— PMO India (@PMOIndia) August 7, 2020
जहां तक Political Will की बात है, मैं पूरी तरह कमिटेड हूं, मैं पूरी तरह से आपके साथ हूं: PM @narendramodi
हर देश, अपनी शिक्षा व्यवस्था को अपनी National Values के साथ जोड़ते हुए, अपने National Goals के अनुसार Reform करते हुए चलता है।
— PMO India (@PMOIndia) August 7, 2020
मकसद ये होता है कि देश का Education System, अपनी वर्तमान औऱ आने वाली पीढ़ियों को Future Ready रखे, Future Ready करे: PM @narendramodi
भारत की National Educational Policy- राष्ट्रीय शिक्षा नीति का आधार भी यही सोच है।
— PMO India (@PMOIndia) August 7, 2020
राष्ट्रीय शिक्षा नीति, 21वीं सदी के भारत की, नए भारत की Foundation तैयार करने वाली है: PM @narendramodi
बीते अनेक वर्षों से हमारे Education System में बड़े बदलाव नहीं हुए थे।
— PMO India (@PMOIndia) August 7, 2020
परिणाम ये हुआ कि हमारे समाज में Curiosity और Imagination की Values को प्रमोट करने के बजाय भेड़ चाल को प्रोत्साहन मिलने लगा था: PM @narendramodi
हमारे students में, हमारे युवाओं में Critical और Innovative ability विकसित कैसे हो सकती है, जबतक हमारी शिक्षा में Passion ना हो, Philosophy of Education ना हो, Purpose of Education ना हो: PM @narendramodi
— PMO India (@PMOIndia) August 7, 2020
आज गुरुवर रबीन्द्रनाथ ठाकुर की पुण्यतिथि भी है।
— PMO India (@PMOIndia) August 7, 2020
वो कहते थे - "उच्चतम शिक्षा वो है जो हमें सिर्फ जानकारी ही नहीं देती बल्कि हमारे जीवन को समस्त अस्तित्व के साथ सद्भाव में लाती है।"
निश्चित तौर पर राष्ट्रीय शिक्षा नीति का बृहद लक्ष्य इसी से जुड़ा है: PM @narendramodi
आज मुझे संतोष है कि भारत की नेशनल एजुकेशन पॉलिसी- राष्ट्रीय शिक्षा नीति को बनाते समय, इन सवालों पर गंभीरता से काम किया गया।
— PMO India (@PMOIndia) August 7, 2020
बदलते समय के साथ एक नई विश्व व्यवस्था खड़ी हो रही है।
एक नया Global Standard भी तय हो रहा है: PM @narendramodi
इसके हिसाब से भारत का एजुकेशन सिस्टम खुद में बदलाव करे, ये भी किया जाना बहुत जरूरी था।
— PMO India (@PMOIndia) August 7, 2020
School Curriculum के 10+2 structure से आगे बढ़कर अब 5+3+3+4 curriculum का structure देना, इसी दिशा में एक कदम है: PM @narendramodi
जड़ से जग तक,
— PMO India (@PMOIndia) August 7, 2020
मनुज से मानवता तक,
अतीत से आधुनिकता तक,
सभी बिंदुओं का समावेश करते हुए, इस राष्ट्रीय शिक्षा नीति का स्वरूप तय किया गया है: PM @narendramodi
इस बात में कोई विवाद नहीं है कि बच्चों के घर की बोली और स्कूल में पढ़ाई की भाषा एक ही होने से बच्चों के सीखने की गति बेहतर होती है।
— PMO India (@PMOIndia) August 7, 2020
ये एक बहुत बड़ी वजह है जिसकी वजह से जहां तक संभव हो, 5th class तक, बच्चों को उनकी मातृभाषा में ही पढ़ाने पर सहमति दी गई है: PM @narendramodi
अभी तक जो हमारी शिक्षा व्यवस्था है, उसमें What to Think पर फोकस रहा है।
— PMO India (@PMOIndia) August 7, 2020
जबकि इस शिक्षा नीति में How to think पर बल दिया जा रहा है।
ये मैं इसलिए कह रहा हूं कि आज जिस दौर में हम हैं, वहां Information और Content की कोई कमी नहीं है: PM @narendramodi
अब कोशिश ये है कि बच्चों को सीखने के लिए Inquiry-based, Discovery-based, Discussion based, और analysis based तरीकों पर जोर दिया जाए।
— PMO India (@PMOIndia) August 7, 2020
इससे बच्चों में सीखने की ललक बढ़ेगी और उनके क्लास में उनका Participation भी बढ़ेगा: PM @narendramodi
हर विद्यार्थी को, Student को ये अवसर मिलना ही चाहिए कि वो अपने Passion को Follow करे।
— PMO India (@PMOIndia) August 7, 2020
वो अपनी सुविधा और ज़रूरत के हिसाब से किसी डिग्री या कोर्स को Follow कर सके और अगर उसका मन करे तो वो छोड़ भी सके: PM @narendramodi
Higher education को streams से मुक्त करने, multiple entry और Exit, Credit Bank के पीछे यही सोच है।
— PMO India (@PMOIndia) August 7, 2020
हम उस era की तरफ बढ़ रहे हैं जहां कोई व्यक्ति जीवन भर किसी एक प्रोफेशन में ही नहीं टिका रहेगा।
इसके लिए उसे निरंतर खुद को re-skill और up-skill करते रहना होगा: PM @narendramodi
जब गांवों में जाएंगे, किसान को, श्रमिकों को, मजदूरों को काम करते देखेंगे, तभी तो उनके बारे में जान पाएंगे, उन्हें समझ पाएंगे, उनके श्रम का सम्मान करना सीख पाएंगे।
— PMO India (@PMOIndia) August 7, 2020
इसलिए राष्ट्रीय शिक्षा नीति में student education और Dignity of Labour पर बहुत काम किया गया है: PM @narendramodi
21वीं सदी के भारत से पूरी दुनिया को बहुत अपेक्षाएं हैं।
— PMO India (@PMOIndia) August 7, 2020
भारत का सामर्थ्य है कि कि वो टैलेंट और टेक्नॉलॉजी का समाधान पूरी दुनिया को दे सकता है हमारी इस जिम्मेदारी को भी हमारी Education Policy address करती है: PM @narendramodi
अब टेक्नोलॉजी ने हमें बहुत तेजी से, बहुत अच्छी तरह से, बहुत कम खर्च में, समाज के आखिरी छोर पर खड़े Student तक पहुंचने का माध्यम दिया है।
— PMO India (@PMOIndia) August 7, 2020
हमें इसका ज्यादा से ज्यादा उपयोग करना है: PM @narendramodi
वर्चुअल लैब जैसे कॉन्सेप्ट ऐसे लाखों साथियों तक बेहतर शिक्षा के सपने को ले जाने वाला है, जो पहले ऐसे Subjects पढ़ ही नहीं पाते थे जिसमें Lab Experiment जरूरी हो: PM @narendramodi
— PMO India (@PMOIndia) August 7, 2020
जब Institutions और Infrastructure में भी ये Reforms, Reflect होंगे, तभी राष्ट्रीय शिक्षा नीति को अधिक प्रभावी और त्वरित गति से Implement किया जा सकेगा: PM @narendramodi
— PMO India (@PMOIndia) August 7, 2020
Good-Quality Education का रास्ता इन दोनों मतों के बीच में है।
— PMO India (@PMOIndia) August 7, 2020
जो संस्थान Quality education के लिए ज्यादा काम करे, उसको ज्यादा Freedom से Reward किया जाना चाहिए।
इससे Quality को Encouragement मिलेगा और सबको Grow करने के लिए Incentive भी मिलेगा: PM @narendramodi
शिक्षा व्यवस्था में बदलाव, देश को अच्छे students, अच्छे प्रोफेशनल्स और उत्तम नागरिक देने का बहुत बड़ा माध्यम आप सभी Teachers ही हैं, प्रोफेसर्स ही हैं।
— PMO India (@PMOIndia) August 7, 2020
इसलिए नेशनल एजुकेशन पॉलिसी-राष्ट्रीय शिक्षा नीति में dignity of teachers का भी विशेष ध्यान रखा गया है: PM @narendramodi
एक प्रयास ये भी है कि भारत का जो टेलेंट है, वो भारत में ही रहकर आने वाली पीढ़ियों का विकास करे।
— PMO India (@PMOIndia) August 7, 2020
राष्ट्रीय शिक्षा नीति में teacher training पर बहुत जोर है, वो अपनी skills लगातार अपडेट करते रहें, इस पर बहुत जोर है: PM @narendramodi
नेशनल एजुकेशन पॉलिसी- राष्ट्रीय शिक्षा नीति को अमल में लाने के लिए हम सभी को एकसाथ संकल्पबद्ध होकर काम करना है।
— PMO India (@PMOIndia) August 7, 2020
यहां से Universities, Colleges, School education boards, अलग-अलग States, अलग-अलग Stakeholders के साथ संवाद और समन्वय का नया दौर शुरु होने वाला है: PM @narendramodi
राष्ट्रीय शिक्षा नीति सिर्फ सर्कुलर जारी करके, नोटिफाई करके Implement नहीं होगी।
— PMO India (@PMOIndia) August 7, 2020
इसके लिए मन बनाना होगा, आप सभी को दृढ़ इच्छाशक्ति दिखानी होगी।
भारत के वर्तमान और भविष्य को बनाने के लिए आपके लिए ये कार्य एक महायज्ञ की तरह है: PM @narendramodi