Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉന്നത മാതൃക സൃഷ്ടിച്ചുകൊണ്ട് പ്രധാനമന്ത്രി മാമല്ലപുരം കടല്‍പ്പുറത്തെ മാലിന്യം നീക്കി;


മാലിന്യമുക്തമായ ഭാരതത്തിനായി യത്‌നിക്കുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, തങ്ങളുടെ ചുറ്റുപാടും ശുചിയായി സൂക്ഷിക്കാന്‍ ഓരോരുത്തരും പരമാവധി ശ്രമിക്കേണ്ടതുണ്ട് എന്നതിന് ഒരിക്കല്‍ക്കൂടി രാഷ്ട്രത്തിനു മാതൃകയായി.

മാമല്ലപുരം കടല്‍പ്പുറത്തു പുലര്‍ച്ചെ നടക്കാനെത്തിയ അദ്ദേഹം വിതറിയ പ്ലാസ്റ്റിക്കും മാലിന്യവും 30 മിനുട്ടിലേറെ സമയം ശേഖരിച്ചു.

‘ഇന്നു രാവിലെ മാമല്ലപുരം കടല്‍പ്പുറത്തെ മാലിന്യം ശേഖരിക്കുന്നു. 30 മിനുട്ടിലേറെ സമയം ഇതിനായി നീക്കിവെച്ചു. പെറുക്കിയെടുത്ത ശേഖരം ഹോട്ടല്‍ ജീവനക്കാരനില്‍ ഒരാളായ ജയരാജിനു കൈമാറി. ആരോഗ്യപരമായും മെച്ചപ്പെട്ട നിലയില്‍ തുടരാമെന്നു നമുക്കു പ്രതിജ്ഞ ചെയ്യാം