Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തർപ്രദേശിലെ കുഷിനഗർ വിമാനത്താവളത്തെ അന്താരാഷ്ട്രവിമാനത്താവളമായി പ്രഖ്യാപിച്ചു


ഉത്തർപ്രദേശിലെ കുഷിനഗർ വിമാനത്താവളത്തെ അന്താരാഷ്ട്രവിമാനത്താവളമായി പ്രഖ്യാപിക്കണമെന്ന നിർദേശത്തിനു ഇന്നുചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. രാജ്യത്തെ പ്രധാന ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കുഷിനഗർ. ഇത് പരിഗണിച്ചുകൊണ്ടാണ് തീരുമാനം.

ഇവിടേക്കുള്ള ഗതാഗതസംവിധാനങ്ങൾ മെച്ചപ്പെടാനും,കുറഞ്ഞനിരക്കിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനും,ഈ നീക്കം ഗുണം ചെയ്യും.ഇതിലൂടെ കുഷിനഗർ സന്ദർശിക്കുന്ന ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകും .മേഖലയുടെ സാമ്പത്തികപുരോഗതിയ്ക്കും ഇത് സഹായകമാകും.

ഉത്തര്‍പ്രദേശിന്റെ വടക്ക് കിഴക്കന്‍ ഭാഗത്ത് ഗോരഖ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ കിഴക്കോട്ട് നീങ്ങിയാണ് കുഷിനഗര്‍ സ്ഥിതി ചെയ്യുന്നത്.