ഉത്തര കോയല്‍ ജലസംഭരണിയുടെ ജാര്‍ഖണ്ഡിലും ബീഹാറിലുമായി അവശേഷിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മന്ത്രിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 1622.27 കോടി രൂപയാണ് പദ്ധതിയുടെ മതിപ്പു ചെലവ്. പദ്ധതി ആരംഭിച്ച് മൂന്ന് സാമ്പത്തിക വര്‍ഷത്തിലേക്കാണ് ഇത് നല്‍കുക.
ബേട്‌ലാ ദേശീയോദ്യാനവും പലമാവു കടുവ സങ്കേതവും വെള്ളത്തിലാവുന്നത് തടയാന്‍ അണക്കെട്ടിന്റെ നേരത്തെ അനുവദിക്കപ്പെട്ട സംഭരണ ശേഷിയില്‍ കുറവ് വരുത്താനും കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
ഗംഗാനദിയില്‍ ചേരുന്ന സോനെ നദിയുടെ പോഷകനദിയായ ഉത്തര കോയല്‍ നദിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജാര്‍ഖണ്ഡിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഗിരിവര്‍ഗ്ഗ മേഖലകളായ പലമാവു, ഗര്‍വ ജില്ലകളിലാണ് ഉത്തര കോയല്‍ സംഭരണി സ്ഥിതി ചെയ്യുന്നത്. 1972 ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ സംഭരണിയുടെ പ്രവൃത്തി 1993 ല്‍ ബീഹാല്‍ വനംവകുപ്പ് തടയുകയായിരുന്നു. അന്നു മുതല്‍ പദ്ധതി നിലച്ചമട്ടായിരുന്നു. 1160 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സംഭരണിയായിരുന്നു നേരത്തേ വിഭാവനം ചെയ്തത്. ഇത് 190 ദശലക്ഷം ക്യുബിക് മീറ്റര്‍ ആയാണ് കുറച്ചത്.
ജാര്‍ഖണ്ഡിലെ വരള്‍ച്ച രൂക്ഷമായ പലാമു, ഗര്‍വ്വ ജില്ലകളിലും ബീഹാറിലെ ഔറംഗബാദ്, ഗയ ജില്ലകളിലുമായി 111521 ഹെക്ടറില്‍ ജലസേചനത്തിന് ഈ പദ്ധതി പ്രയോജനപ്പെടും. നിലവില്‍ പൂര്‍ത്തീകരിക്കാത്ത ഈ പദ്ധതി 71720 ഹെക്ടറില്‍ ജലസേചനത്തിന് മാത്രമേ പ്രയോജനപ്പെടുന്നുള്ളൂ. പദ്ധതി പൂര്‍ത്തിയായാല്‍ ബീഹാറില്‍ 91917 ഹെക്ടറിലും ജാര്‍ഖണ്ഡില്‍ 19,604 ഹെക്ടറിലും ജലസേചനത്തിന് പ്രയോജനപ്പെടും.
പദ്ധതിക്ക് ആകെ പ്രതീക്ഷിക്കുന്ന ചെലവ് 2391.36 കോടി രൂപ ആണ്. ഇതു വരെ 769.09 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. ഇനി അവശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കനാണ് മൂന്നു സാമ്പത്തിക വര്‍ഷത്തേക്ക് 1622.27 കോടി രൂപ കേന്ദ്ര മന്ത്രിസഭ അനുവദിച്ചത്.
1013.11 കോടി രൂപ പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനക്കു കീഴില്‍ ധനസഹായമായി നല്‍കും. ഇതില്‍ നിലവിലെ മതിപ്പു വിലയായി 607 രൂപയും പകരം വനം വെച്ചു പിടിപ്പിക്കുന്നതിനായി 43 കോടി രൂപയും വകിരുത്തിയിട്ടുണ്ട്. അവശേഷിക്കുന്ന പദ്ധതിച്ചെലവിന്റെ 60% പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനക്കു കീഴില്‍ ദീര്‍ഘകാല ജലസേചന ഫണ്ടില്‍നിന്ന് ലഭ്യമാക്കും. അവശേഷിക്കുന്ന 40% ബീഹാര്‍, ജാര്‍ഖണ്ഡ് ഗവണ്‍മെന്റുകള്‍ വഹിക്കും.
പദ്ധതിയുടെ അവശേഷിക്കുന്ന പ്രവൃത്തികള്‍ ടേണ്‍ കീ അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിനു കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡിനെ നിയോഗിക്കുന്നതിനും കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിതി ആയോഗ് സി.ഇ.ഒയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പദ്ധതിയുടെ നടപ്പിലാക്കല്‍ അവലോകനം ചെയ്യും.