ഉത്തരാഖണ്ഡിലെ ദേവ്സ്ഥലില്‍ ഉള്ള 3.6 മീറ്റര്‍ ഒപ്റ്റിക്കല്‍ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബെല്‍ജിയം പ്രധാനമന്ത്രി ശ്രീ. ചാള്‍സ് മിഷേലും ചേര്‍ന്ന് റിമോട്ട് സംവിധാനത്തിന്റെ സഹായത്തോടെ തുടക്കമിട്ടു.
ബെല്‍ജിയത്തിലെയും ഇന്ത്യയിലെയും ശാസ്ത്രജ്ഞര്‍ തമ്മിലുള്ള, വിശേഷിച്ച് ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസും (ഏറിസ്) ബെല്‍ജിയത്തിലെ അഡ്വാന്‍സ്ഡ് മെക്കാനിക്കല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ സിസ്റ്റംസും (അമോസ്) തമ്മിലുള്ള ബന്ധമാണ് ഉത്തരാഖണ്ഡില്‍ ഹിമാലയപ്രദേശത്തുള്ള ഏറിസില്‍ ദൂരദര്‍ശിനി സ്ഥാപിക്കുന്നതിലേക്കു നയിച്ചത്.
ലോകനിലവാരം പുലര്‍ത്തുന്ന ഈ ദൂര്‍ദര്‍ശിനി ശാസ്ത്രരംഗത്തു വിലപ്പെട്ട നിരീക്ഷണത്തിനു സഹായകമാകും.
ഹിമാലയത്തിന്റെ മടിത്തട്ടില്‍ നൂതന ദൂരദര്‍ശിനി സ്ഥാപിച്ചതിന് ഇരു രാഷ്ട്രങ്ങളിലെയും ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു. ഇതു ഗവണ്‍മെന്റുകള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിന്റെ വിജയം മാത്രമല്ല, മറിച്ച് സ്വതന്ത്ര സ്ഥാപനമായ ഏറിസും സ്വകാര്യ കമ്പനിയായ അമോസും ഉള്‍പ്പെട്ട വിജയംകൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 6500 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമായ ബ്രസ്സല്‍സില്‍നിന്ന് റിമോട്ട് സംവിധാനത്തില്‍ ദൂര്‍ദര്‍ശിനി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നുവെന്നതില്‍നിന്നു തെളിയുന്നത് ഒത്തൊരുമിച്ചുള്ള പരിശ്രമത്തില്‍ അസാധ്യമായി ഒന്നുമില്ലെന്നാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
PM Michel & I activated India's largest optical telescope, an example of what India-Belgium partnership can achieve. https://t.co/j9hciAsp2v
— Narendra Modi (@narendramodi) March 30, 2016