Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉഡാൻ പദ്ധതിയുടെ ആറ് വർഷത്തെ നേട്ടങ്ങളിൽ പ്രധാനമന്ത്രിയുടെ കൃതജ്ഞത


ആറ്  വർഷം മുമ്പ്,  ഷിംലയെ ഡൽഹിയുമായി ബന്ധിപ്പിച്ച പ്രാദേശിക കണക്റ്റിവിറ്റി പദ്ധതിയായ  ഉഡാൻ 
 ഇന്ന്, 473 റൂട്ടുകളും 74 പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളും, ഹെലിപോർട്ടുകളും വാട്ടർ എയറോഡ്രോമുകളും,മുഖേന   ഇന്ത്യൻ വ്യോമയാന മേഖലയെ മാറ്റിമറിച്ചതായുള്ള  സിവിൽ വ്യോമയാന  മന്ത്രാലയത്തിന്റെ ട്വീറ്റിനോട് പ്രധാനമന്ത്രി പ്രതികരിച്ചു .

കഴിഞ്ഞ 9 വർഷം ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് പരിവർത്തനം വരുത്തിയതായി ട്വീറ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു. നിലവിലുള്ള വിമാനത്താവളങ്ങൾ നവീകരിച്ചു, പുതിയ വിമാനത്താവളങ്ങൾ അതിവേഗം നിർമ്മിച്ചു, റെക്കോർഡ് എണ്ണം യാത്രികർ  പറക്കുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“കഴിഞ്ഞ 9 വർഷം ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് പരിവർത്തത്തിന്റെ വര്ഷങ്ങളാണ് . നിലവിലുള്ള വിമാനത്താവളങ്ങൾ നവീകരിച്ചു, പുതിയ വിമാനത്താവളങ്ങൾ അതിവേഗം നിർമ്മിച്ചു, റെക്കോർഡ് എണ്ണം സഞ്ചാരികൾ  പറക്കുന്നു. ഈ മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി വാണിജ്യത്തിനും വിനോദസഞ്ചാരത്തിനും വലിയ പ്രചോദനം നൽകി.”
 

*****

-ND-