Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉജ്വല യോജന വിപുലീകരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


പിഎം ഉജ്വല യോജന (പിഎംയുവൈ) വിപുലീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതിന്റെ ഭാഗമായി 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 വരെയുള്ള മൂന്ന് വര്‍ഷത്തിനുള്ളില്‍ 75 ലക്ഷം എല്‍പിജി കണക്ഷനുകള്‍ അനുവദിക്കും. 75 ലക്ഷം ഉജ്വല കണക്ഷനുകള്‍ കൂടി നല്‍കുന്നതിലൂടെ പിഎംയുവൈ ഗുണഭോക്താക്കളുടെ ആകെ എണ്ണം 10.35 കോടിയായി ഉയരും.

2014ലെയും 2023ലെയും എല്‍പിജി വിശദാംശങ്ങള്‍

Key LPG details in 2014 vs 2023

ദേശീയ എല്‍പിജി കവറേജ്

%

55.90%

61.9%

പൂര്‍ത്തീകരണത്തോട് 

അടുക്കുന്നു

ഒഎംസികളുടെ ബോട്ടിലിങ് പ്ലാന്റുകളുടെ എണ്ണം

എണ്ണത്തില്‍

186

188

208

ഇന്ത്യയിലെ എല്‍പിജി വിതരണക്കാരുടെ എണ്ണം

എണ്ണത്തില്‍

13896

17916

25386

ഇന്ത്യയില്‍ ആഭ്യന്തരതലത്തിലെ സജീവ എല്‍പിജി ഉപഭോക്താക്കള്‍

ലക്ഷത്തില്‍

1451.76

1662.5

3140.33

  (യൂണിറ്റ്) 01.04.2014 01.04.2016 01.04.2023

ഉജ്വല 2.0 യുടെ നിലവിലുള്ള രീതി അനുസരിച്ച്, ഉജ്വല ഗുണഭോക്താക്കള്‍ക്ക് ആദ്യത്തെ റീഫില്ലിങ്ങും സ്റ്റൗവും സൗജന്യമായി നല്‍കും.

പിഎംയുവൈ ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 12 എണ്ണം വരെ റീഫില്‍ ചെയ്യുന്നതിന് 14.2 കിലോഗ്രാം എല്‍പിജി സിലിന്‍ഡറിന് 200 രൂപ സബ്സിഡി ലക്ഷ്യമിടുന്നു. PMUY തുടരാതിരുന്നാല്‍, അര്‍ഹരായ ദരിദ്ര കുടുംബങ്ങള്‍ക്ക് പദ്ധതി പ്രകാരം അര്‍ഹമായ ആനുകൂല്യം ലഭിക്കാതെ വരും.

സംശുദ്ധ പാചകത്തിലൂടെ സ്ത്രീകളുടെ ജീവിതം സുഗമാക്കുന്നു

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള ഏകദേശം 2400 കോടി പേര്‍ (ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന്), മണ്ണെണ്ണ, ജൈവവസ്തുക്കള്‍ (മരം, മൃഗങ്ങളുടെ ചാണകം, വിള അവശിഷ്ടങ്ങള്‍ മുതലായവ), കല്‍ക്കരി എന്നിവ ഇന്ധനമാക്കി തുറന്ന പ്രതലത്തിലുള്ള തീയിലോ കാര്യക്ഷമമല്ലാത്ത അടുപ്പുകളിലോ ആണ് പാചകം ചെയ്യുന്നത്. ഇത് ഹാനികരമായ ഗാര്‍ഹിക വായുമലിനീകരണത്തിലേക്ക് നയിക്കുന്നു. ഇത് 2020-ല്‍ പ്രതിവര്‍ഷം 3.2 ദശലക്ഷം മരണങ്ങള്‍ക്കു കാരണമായി. ഇതില്‍ 2,37,000-ത്തിലധികം 5 വയസ്സിന് താഴെയുള്ള കുട്ടികളാണ്. സുസ്ഥിരവും മലിനീകരണരഹിതവുമായ ഭാവി കൈവരിക്കുന്നതിന് ഗാര്‍ഹിക വായു മലിനീകരണത്തിന്റെ പ്രശ്‌നത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്; വിശേഷിച്ചും സ്ത്രീകളുടെയും കുട്ടികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് അറുതിവരുത്തേണ്ടതുണ്ട്.

മുന്‍കാലങ്ങളില്‍, ഇന്ത്യയിലെ ദരിദ്ര സമൂഹങ്ങള്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍, പ്രതികൂലമായ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാതെ, പരമ്പരാഗത ഇന്ധനങ്ങളായ വിറക്, കല്‍ക്കരി, ചാണകവറളികള്‍ എന്നിവ ഉപയോഗിച്ചിരുന്നു. തല്‍ഫലമായി, അടിസ്ഥാനകാരണം അറിയാതെ അവര്‍ ആരോഗ്യപ്രശ്‌നങ്ങളെ നേരിട്ടു. ന്യുമോണിയ, ശ്വാസകോശ അര്‍ബുദം, ഇസ്‌കീമിക് ഹാര്‍ട്ട്, ശ്വാസകോശ സംബന്ധമായ വിട്ടുമാറാത്ത അസുഖങ്ങള്‍ തുടങ്ങിയവ മൂലമുള്ള ഉയര്‍ന്ന മരണ സാധ്യത വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാചകത്തിനായി പുനരുപയോഗിക്കാനാകാത്ത വിറക് ഇന്ധനങ്ങള്‍ ഒരു ജിഗാടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളലിനു കാരണമാകുന്നു. കൂടാതെ പാര്‍പ്പിട ഖര ഇന്ധനങ്ങള്‍ കത്തിക്കുന്നത് 58 ശതമാനം കറുത്ത കാര്‍ബണ്‍ പുറന്തള്ളല്‍ ഉള്‍ക്കൊള്ളുന്നു. ഖര ജൈവവസ്തുക്കളുടെ അപൂര്‍ണ ജ്വലനം ഗാര്‍ഹിക വായു മലിനീകരണത്തിന് (എച്ച്എപി) ഗണ്യമായ സംഭാവന നല്‍കുന്നു.

ഇതൊരു ലിംഗപരമായ പ്രശ്നമാണെന്നും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു: പെണ്‍കുട്ടികളും സ്ത്രീകളും ഖര ഇന്ധനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കത്തില്‍ വരുന്നു. ഖര ഇന്ധനങ്ങള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് യുഎന്‍ സുസ്ഥിരതയുടെ അഞ്ചാം ലക്ഷ്യത്തിലേക്കുള്ള പുരോഗതി വൈകിപ്പിക്കുന്നു.

പിഎംയുവൈ പദ്ധതി സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും ശാക്തീകരിച്ചു. എല്‍പിജി എളുപ്പത്തില്‍ ലഭ്യമാകുന്നതിനാല്‍, വിറകുകളോ മറ്റ് പരമ്പരാഗത ഇന്ധനങ്ങളോ ശേഖരിക്കുന്ന ജോലിയുടെ ഭാരം ഇനി സ്ത്രീകള്‍ക്ക് മേലുണ്ടാകില്ല. ഈ ജോലിക്കായി പലപ്പോഴും ദീര്‍ഘവും പ്രയാസമേറിയതുമായ യാത്രകള്‍ ആവശ്യമായിരുന്നു. ഇപ്പോള്‍ പുതുതായി നല്‍കുന്ന സൗകര്യം, സാമൂഹ്യജീവിതത്തില്‍ കൂടുതല്‍ സജീവമായി പങ്കെടുക്കാനും വരുമാനം സൃഷ്ടിക്കുന്ന മറ്റ് അവസരങ്ങള്‍ ഏറ്റെടുക്കാനും അവരെ അനുവദിക്കുന്നു.

കൂടാതെ, വിറകും ഇന്ധനവും ശേഖരിക്കാന്‍ ഒറ്റപ്പെട്ടതും സുരക്ഷിതമല്ലാത്തതുമായ മേഖലകളിലേക്ക് ഇനി കടക്കേണ്ടതില്ല എന്നതിനാല്‍, സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും വര്‍ധിപ്പിക്കുന്നതിന് ഉജ്വല പദ്ധതി സഹായകമായി.

എല്‍പിജി പരിരക്ഷ വിപുലീകരിക്കുന്നതിനുള്ള ഉദ്യമങ്ങള്‍

1.       പഹല്‍ (പ്രത്യക്ഷ് ഹസ്താന്തരിത് ലാഭ്): എല്‍പിജി സിലിണ്ടറുകള്‍ സബ്സിഡി നിരക്കില്‍ നല്‍കുന്നതിനുപകരം, അവ വിപണി വിലയ്ക്കു വില്‍ക്കുകയും ബാധകമായ സബ്സിഡി വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഇലക്ട്രോണിക് ആയി ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. ഇത് ‘ഗോസ്റ്റ്’ അക്കൗണ്ടുകളുടെയും വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള നിയമവിരുദ്ധമായി ഉപയോഗിക്കുന്ന ഗാര്‍ഹിക സിലിന്‍ഡറുകളുടെയും എണ്ണം കുറച്ചു. ഇതിലൂടെ, പദ്ധതിക്കായി ലക്ഷ്യമിട്ട ഗുണഭോക്താക്കള്‍ക്ക് മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കൂ എന്നുറപ്പാക്കുന്നു.

2.    ഉപേക്ഷിക്കൂ: സബ്സിഡികള്‍ നിര്‍ബന്ധിതമായി ഇല്ലാതാക്കുന്നതിനുപകരം, സബ്സിഡികള്‍ സ്വമേധയാ ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. വിപുലമായ പ്രോത്സാഹനത്തിലൂടെ, ദശലക്ഷക്കണക്കിന് പേര്‍ സബ്സിഡി സ്വമേധയാ ഉപേക്ഷിച്ചു. ഇത് എല്‍പിജി സിലിന്‍ഡറുകള്‍ സ്വന്തമാക്കുന്നതിന് യഥാര്‍ഥത്തില്‍ സഹായം ആവശ്യമുള്ളവരിലേക്ക് ഈ തുക തിരിച്ചുവിടുന്നതിനു സഹായിച്ചു.

3.    2020ലെ കോവിഡ് -19 മഹാമാരിയുടെ ലോക്ക്ഡൗണ്‍ സമയത്ത്, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്ക് കീഴില്‍ സൗജന്യ റീഫില്‍ പദ്ധതി നടപ്പിലാക്കി. ഈ പദ്ധതി പ്രകാരം 14.17 കോടി എല്‍പിജി റീഫില്ലുകള്‍ക്കായി പിഎംയുവൈ ഗുണഭോക്താക്കള്‍ക്ക് 9670.41 കോടി രൂപയുടെ സഹായം നല്‍കി.

4.   പിഎംയുവൈ ഗുണഭോക്താക്കളുടെ പ്രതിശീര്‍ഷ ഉപഭോഗം 2018-19ല്‍ 3.01 ആയിരുന്നത് 2022-23ല്‍ 3.71 ആയി ഉയര്‍ന്നു. PMUY ഗുണഭോക്താക്കള്‍ ഇപ്പോള്‍ (2022-23) ഒരു വര്‍ഷം 35 കോടിയിലധികം എല്‍പിജി റീഫില്‍ ചെയ്തു.

NS

****