Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉജ്വല യോജനയുടെ വിജയത്തില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു


ഉജ്വല യോജനയുടെ ഗുണഭോക്താക്കളുടെ എണ്ണം രണ്ടരക്കോടി കവിഞ്ഞതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.

‘ഉജ്വല യോജന കൂടുതല്‍ പേരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഗുണഭോക്താക്കളുടെ എണ്ണം ഇന്നത്തേക്കു രണ്ടരക്കോടി പിന്നിട്ടു എന്നതു സന്തോഷം പകരുന്നു.

പശ്ചിമബംഗാളിലെ ജങ്കിപ്പൂരില്‍ ഗുണഭോക്താക്കള്‍ക്കു പാചകവാതക കണക്ഷനുകള്‍ വിതരണം ചെയ്ത രാഷ്ട്രപതിജിയുടെ സവിശേഷമായ നടപടിക്കു ഞാന്‍ നന്ദി അറിയിക്കുന്നു.

ഉജ്വല യോജനയുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുകയായിരുന്ന മന്ത്രി ധര്‍മേന്ദ്ര പ്രധാനെയും അദ്ദേഹത്തിനൊപ്പമുള്ള സംഘത്തെയും ഞാന്‍ അഭിനന്ദിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.