അഭിവന്ദ്യനായ പ്രസിഡന്റ് മുസെവെനി, പത്‌നി ജാനറ്റ് മുസെവെനി ജെയ്ന്ത് ഇവിടെ തടിച്ചുകൂടിയിരിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
നിങ്ങളോടെല്ലാവരോടും സ്‌നേഹത്തിന്റെയും രക്തബന്ധത്തിന്റെയും അടുപ്പമാണ് എനിക്കുള്ളത്. ഞാന്‍ നിങ്ങളുടെ കുടംബത്തിന്റെ ഭാഗമാണ്. ഈ വലിയ കുടുംബത്തിന്റെ ഭാഗം. നിങ്ങളെ കാണുമ്പോള്‍ എന്റെ സന്തോഷം പതിന്മടങ്ങ് വര്‍ധിക്കുന്നു. നമ്മുടെ ഈ ഒത്തുചേരലിന് കൂടുതല്‍ ശോഭ പകരാന്‍ ഇന്ന് ബഹുമാന്യനായ പ്രസിഡന്റു തന്നെ ഇവിടെ സന്നിഹിതനായിരിക്കുന്നു.
ഇന്ത്യയിലെ 125 കോടി ജനങ്ങളോടും, ഇവിടെ ഉഗാണ്ടയില്‍ ജീവിക്കുന്ന ആയിരക്കണക്കിനു ഇന്ത്യന്‍ പൗരന്മാരോടുമുള്ള സ്‌നേഹത്തിന്റെ പ്രതീകം കൂടിയാണ് അദ്ദേഹത്തിന്റെ ഈ സാന്നിധ്യം. ഇതിന്റെ പേരില്‍ ഞാന്‍ അദ്ദേഹത്തോട് ഹൃദയംഗമമായ നന്ദി പറയുന്നു. ഇന്ന് ഇവിടെ ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. നാളെ ഉഗാണ്ടയുടെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. രണ്ടു നാള്‍ മുമ്പ് ഞാന്‍ ഡല്‍ഹിയില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം നിങ്ങള്‍ കേട്ടുകാണുമല്ലോ. നിങ്ങള്‍ മാത്രമല്ല ഉഗാണ്ട മുഴുവനും അതു ശ്രവിച്ചു. എനിക്ക് നിങ്ങളോട് അതിയായ നന്ദിയുണ്ട്.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഉഗാണ്ടയുടെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ഉഗാണ്ടയിലെ ജനങ്ങളെയും ഇവിടുത്തെ പ്രസിഡന്റിനെയും 125 കോടി ഇന്ത്യക്കാരുടെ കൃതജ്ഞത അറിയിക്കട്ടെ. സുഹൃത്തുക്കളെ, ഉഗാണ്ട സന്ദര്‍ശിക്കാനും നിങ്ങളുമായി സംവദിക്കാനും ഏത് ഇന്ത്യക്കാരനും സന്തോഷമാണ്. നിങ്ങളുടെ ആവേശവും സ്‌നേഹവും വാത്സല്യവും ഇതുപോലെ തുടര്‍ന്നും ലഭിക്കണം, അതാണ് നിങ്ങളില്‍ നിന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതു രണ്ടാം പ്രാവശ്യമാണ് ഉഗാണ്ട സന്ദര്‍ശിക്കാനും നിങ്ങളെ കാണാനും എനിക്ക് അവസരം ലഭിക്കുന്നത്. പതിനൊന്നു വര്‍ഷം മുമ്പ് ഞാന്‍ ഇവിടെ വരികയുണ്ടായി. അന്നു ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയാണ്. ഇന്ന് ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലാണ്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴും, ഇന്നു നിങ്ങള്‍ക്കൊപ്പമുള്ള പലരുമായും കൂടിക്കാഴ്ച്ച നടത്താന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. അന്ന് പല കാര്യങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്തു. എനിക്കു മുന്നില്‍ പരിചയമുള്ള അനേകം മുഖങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. പ്രസിഡന്റ് അവരെ ഓരോരുത്തരെയായി എനിക്കു പരിചയപ്പെടുത്തിയതില്‍ വലിയ സന്തോഷം. എത്ര അടുത്ത ബന്ധമാണ് അദ്ദേഹത്തിനു നിങ്ങളുമായി ഉള്ളത്. ഈ ദിവസം മുഴുവന്‍ ഞാന്‍ അദ്ദേഹത്തോടൊപ്പമായിരുന്നു. നിങ്ങളില്‍ പലരുടെയും കുടുംബചരിത്രം തന്നെ അദ്ദേഹം എന്നോടു പറയുകയുണ്ടായി. എങ്ങിനെയാണ് നിങ്ങളെ അറിയുന്നത് എത്രനാളായി നിങ്ങളെ പരിചയപ്പെട്ടിട്ട് എന്നൊക്കെ അദ്ദേഹം എന്നോട് വിശദീകരിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ഈ ആദരവിന് നിങ്ങള്‍ അര്‍ഹരായത് നിങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ്, നിങ്ങളുടെ സ്വഭാവവും പെരുമാറ്റവും കൊണ്ടാണ്. നിങ്ങളുടെ ഈ നേട്ടം അത്ര ചെറുതൊന്നുമല്ല. എത്രയോ തലമുറകള്‍ ഇന്ത്യയില്‍ നിന്ന് ഇവിടെ വരികയും ഈ രാജ്യവുമായി ചേര്‍ന്നു പോവുകയും ഈ രാജ്യത്തെ സ്‌നേഹിക്കുകയും ചെയ്തിരിക്കുന്നു. സുഹൃത്തുക്കളെ, ഇന്ത്യയും ഉഗാണ്ടയും തമ്മിലുള്ള ബന്ധം പുതിയതൊന്നും അല്ല. അതിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നമ്മുടെ ബന്ധം കഠിനാധ്വാനത്തിന്റെതാണ്, ചൂഷണത്തിന് എതിരെ നടത്തിയ പോരാട്ടത്തിന്റെതാണ്. ഇന്ന് ഉഗാണ്ട എന്തൊക്കെ വികസനം നേടിയിരിക്കുന്നുവോ, അതിന് ഉഗാണ്ടന്‍ ജനതയുടെ വിയര്‍പ്പിന്റെയും രക്തത്തിന്റെയും ഗന്ധം പോലെ തന്നെ ഇന്ത്യക്കാരുടെ വിയര്‍പ്പിന്റെയും രക്തത്തിന്റെയും ഗന്ധം കൂടിയുണ്ട്. ഇന്നു നിങ്ങള്‍ക്കൊപ്പം ഇവിടെ ഇരിക്കുന്ന പലരും മൂന്നു നാലു തലമുറകളായി ഇവിടെ ജീവിക്കുന്നവരാണ്. യുവാക്കളെ , ഇവിടെ സന്നിഹിതരായിരിക്കുന്ന ഉഗാണ്ടയിലെ യുവാക്കളെ, ഒരു കാര്യം എനിക്ക് ഓര്‍മ്മിപ്പിക്കുവാനുണ്ട്, നിങ്ങള്‍ ഇന്നു യാത്ര ചെയ്യുന്ന അതേ ട്രെയിന്‍ തന്നെയാണ് ഇന്ത്യാ – ഉഗാണ്ട ബന്ധത്തിന്റെ ചാലക ശക്തിയായി വര്‍ത്തിക്കുന്നതും. അക്കാലഘട്ടത്തലാണ് ഇന്ത്യയും ഉഗാണ്ടയും ഒരേ സാമ്രാജ്യശക്തിയുടെ അടിമകള്‍ ആയിരുന്നത്. അന്ന് ഞങ്ങളുടെ പൂര്‍വികരെ ഇന്ത്യയില്‍ നിന്ന് ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തോക്കു ചൂണ്ടി അവരെക്കൊണ്ടു പണിയെടുപ്പിച്ച് ഇവിടെ റെയില്‍ പാളങ്ങള്‍ സ്ഥാപിച്ചു. കഷ്ടപ്പാടിന്റെ ആ നാളുകളില്‍ ആ മഹാത്മാക്കള്‍ ഉഗാണ്ടയിലെ സഹോദരീ സഹോദരന്മാരോട് ചേര്‍ന്ന് ജോലി ചെയ്തു. ഉഗാണ്ട പിന്നീട് സ്വതന്ത്രമായപ്പോഴും ഞങ്ങളുടെ അനേകം പൂര്‍വികര്‍ ഇവിടെ സ്ഥിരതാമസമാക്കി. അവര്‍ ഈ സംസ്‌കാരവുമായി ലയിച്ചു ചേര്‍ന്നു, പാലില്‍ പഞ്ചസാര എന്ന കണക്കെ. അങ്ങിനെ ഞങ്ങളുടെ പൂര്‍വികരില്‍ അനേകര്‍ ഇവിടുത്തെ ജനങ്ങളുമായി ഒന്നായി. ഇന്ന് നിങ്ങള്‍ എല്ലാവരും ഉഗാണ്ടയുടെ വികസനത്തിനായി എല്ലാ മേഖലകളിലും നിങ്ങള്‍ ജോലി ചെയ്യുന്നു. കല, വ്യവസായം, കായികരംഗം തുടങ്ങി എല്ലാ മേഖലകളിലും നിങ്ങള്‍ ജീവിതം സമര്‍പ്പിക്കുകയാണ്. മഹാത്മ ഗാന്ധിയുടെ ചിതാഭസ്മം ഇവിടെ ജിന്‍ജയില്‍ നിമഞ്ജനം ചെയ്തിട്ടുണ്ട്. അനേകം ഇന്ത്യക്കാര്‍ ഈ രാജ്യത്തിന്റെ രാഷ്ട്രിയത്തില്‍ കനത്ത സംഭാവനകള്‍ നല്കിയിട്ടുണ്ട്. അവര്‍ ഇന്നും അതു തുടരുന്നു. സ്വതന്ത്ര ഉഗാണ്ടയുടെ പാര്‍ലമെന്റില്‍ യൂറോപ്യനല്ലാത്ത ആദ്യത്തെ സ്പീക്കര്‍ നരേന്ദ്ര ഭായി പട്ടേല്‍ ആയിരുന്നു. ഏകകണ്ഠമായാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. അവര്‍ എല്ലാവരും പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ച ഒരു കാലം ഉണ്ടായിരുന്നു. കുറെപ്പേര്‍ക്ക് അന്നു രാജ്യം വിട്ടു പോകേണ്ടി വന്നു. പക്ഷെ ഉഗാണ്ടയിലെ ജനങ്ങളും ഗവണ്‍മെന്റും തങ്ങളുടെ ഹൃദയത്തില്‍ അവര്‍ക്കു സ്ഥാനം നല്കി. ഇന്ത്യന്‍ സമൂഹത്തെ വീണ്ടും സ്വീകരിച്ച ഉഗാണ്ടയിലെ ജനങ്ങള്‍ക്ക്, ഇവിടുത്തെ പ്രസിഡന്റിന് ഞാന്‍ ഹൃദയംഗമമായ കൃതജ്ഞത പറയുന്നു. നിങ്ങളില്‍ നിരവധി ആളുകള്‍ ഇവിടെ ജനിച്ചവരാകാം. പലര്‍ക്കും ഇന്ത്യ സന്ദര്‍ശിക്കാനുള്ള അവസരം പോലും ലഭിച്ചിട്ടുണ്ടാവില്ല. ചില ആളുകളുണ്ട്, സ്വന്തം വേരുകളെ കുറിച്ച് അവര്‍ക്ക് അറിവുണ്ടാകില്ല, ഏതു സംസ്ഥാനത്തു നിന്ന് , അല്ലെങ്കില്‍ ഏതു പട്ടണത്തില്‍ നിന്ന്,അല്ലെങ്കില്‍ ഏതു ഗ്രാമത്തില്‍ നിന്ന് വന്നു എന്ന് അവര്‍ക്കറിയില്ല. എന്നാല്‍ നിങ്ങള്‍ ഇപ്പോഴും ഇന്ത്യയെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. നിങ്ങളുടെ ഒരു ഹൃദയമിടിപ്പ് ഉഗാണ്ടയ്ക്കു വേണ്ടിയാണെങ്കില്‍ അടുത്തത് ഇന്ത്യയ്ക്കു വേണ്ടിയാണ്. ശരിയായി പറഞ്ഞാന്‍ നിങ്ങള്‍ ഇന്ത്യയുടെ സ്ഥാനപതികളാണ് ലോകത്തിലെ ഇന്ത്യയുടെ ദേശീയ സ്ഥാനപതികള്‍. കുറച്ചു മുമ്പ് പ്രസിഡന്റിനൊപ്പം ഞാന്‍ ഈ വേദിയിലേയ്ക്കു വരുമ്പോള്‍ ഇവിടെ എന്റെ വരവിനു മുമ്പ് നിങ്ങള്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടികള്‍ ഞാന്‍ കണ്ടു. ശ്ലാഘനീയമായരുന്നു അത്. പരിപാടികളിലെല്ലാം യഥാര്‍ത്ഥത്തില്‍ വിസമയകരമായ ഭാരതീയത നിങ്ങള്‍ കാത്തു സൂക്ഷിച്ചു. എനിക്ക് ഇതു പറയാന്‍ സാധിക്കുന്നത് എന്റെ മുന്‍ അനുഭവങ്ങള്‍ വച്ചും ഇന്നത്തെ അനുഭവം വച്ചുമാണ്. അതുപോലെ ഇന്ത്യന്‍ ഭാഷകളോടും, ഇന്ത്യന്‍ ഭക്ഷണത്തോടും, ഇന്ത്യന്‍ സംസ്‌കാരത്തോടും നിങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന ശക്തമായ സഹജാവബോധം, നാനാത്വത്തില്‍ ഏകത്വം, ലോകം ഒരു കുടംബം തുടങ്ങിയ വികാരങ്ങള്‍, ഇതുകൊണ്ടൊക്കെയാണ് ഓരോ ഇന്ത്യക്കാരനും നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നത്. 125 കോടി ഇന്ത്യക്കാര്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഞാനും നിങ്ങളുടെ പേരില്‍ അഭിമാനം കൊള്ളുന്നു, നിങ്ങളുടെ മുന്നില്‍ ആദരപൂര്‍വം തല കുനിക്കുന്നു.
സുഹൃത്തുക്കളെ, ഉഗാണ്ടയോടൊപ്പം നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടവ തന്നെ. അതിന്റെ ഒരു കാരണം ഇവിടുത്തെ പോലെ അനേകം ഇന്ത്യക്കാര്‍ ആ രാജ്യങ്ങളിലും ഉണ്ട്. രണ്ടാമത്തെ കാരണം, നാമെല്ലാവരും അടിമത്വത്തിനെതിരെ ഒരുമിച്ചു പോരാടിയവരാണ്. മൂന്നാമതായി, നാമെല്ലാവരും വികസനത്തിന്റെ സമാന വെല്ലുവിളികള്‍ നേരിടുന്നവരാണ്. സന്തോഷങ്ങളും ദുഖങ്ങളും പരസ്പരം പങ്കുവച്ച മുന്നേറിയ ചരിത്രമാണ് നമ്മുടേത്. പലതിനെ കുറിച്ചും നാം പരസ്പരം പഠിച്ചു. നമ്മുടെ കഴിവിനൊത്ത് നാം പരസ്പരം സഹായിച്ചു. ഇന്നും ഒരേ മനോഭാവത്തോടെ നാം പരസ്പം മുന്നോട്ടു പോകുന്നു. നമുക്ക് ഉഗാണ്ടയില്‍ ശക്തമായ പ്രതിരോധ ബന്ധങ്ങള്‍ വേണം. നിങ്ങളുടെ ആവശ്യമനുസരിച്ച് ഉഗാണ്ടയുടെ സൈനികര്‍ക്ക് ഇന്ത്യയില്‍ പരിശീലത്തിനുള്ള ക്രമീകരണം നമ്മള്‍ ചെയ്യുകയാണ്. നിലവില്‍ ഉഗാണ്ടയില്‍ നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ പഠിക്കുന്നുണ്ട്.
സുഹൃത്തുക്കളെ, നിങ്ങള്‍ പോന്നതിനു ശേഷം ഇന്ത്യ വളരെയധികം മാറിയിരിക്കുന്നു. ഇന്ന് ഉഗാണ്ട ആഫ്രിക്കയിലെ വളരെ വേഗത്തില്‍ വളരുന്ന ഒരു സമ്പദ് വ്യവസ്ഥയാണ്. അതുപോലെ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. ലോകത്തിന്റെ മുഴുവന്‍ വികസനത്തിന് ആക്കം കൂട്ടുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയാണ്. ഇന്ന് മെയ്ക്ക് ഇന്‍ ഇന്ത്യ ലോകത്തില്‍ ഇന്ത്യയുടെ സ്വത്വ ബോധമാണ്. മുമ്പ് കാറുകളും മൊബൈല്‍ ഫോണുകളും നാം ഇറക്കുമതി ചെയ്തിരുന്ന രാജ്യങ്ങളിലേയ്ക്ക് ഇന്ന് ഇന്ത്യയില്‍ നിര്‍മ്മിച്ച അതേ ഉത്പ്പന്നങ്ങള്‍ നാം കയറ്റി അയക്കുന്നു. ഇന്നു നിങ്ങള്‍ ഒരു മൊബൈല്‍ വാങ്ങാന്‍ ലോകത്ത് ഏതു കടയില്‍ ചെന്നാലും ഇന്ത്യന്‍ നിര്‍മ്മിതം എന്ന ലേബലില്‍ ഉത്പ്പന്നങ്ങള്‍ കാണാന്‍ കാണാന്‍ സാധിക്കും.
അടുത്തനാളില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റിന് ഇന്ത്യയില്‍ തറക്കല്ലിട്ടിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കുള്ള നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഇതു കൂടാതെ ജനശാക്തീകരണത്തിനുള്ള ഉപകരണമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ ഇന്ത്യ ഉപയോഗപ്പെടുത്തുന്നു. ഗവണ്‍മെന്റിന്റെ വിവിധ സേവനങ്ങള്‍ മൊബൈല്‍ ഫോണിലൂടെ ലഭ്യമാണ്. ജനന മരണ രജിസ്‌ട്രേഷന്‍ തുടങ്ങിയ പല സേവനങ്ങളും ഡിജിറ്റലാക്കി കഴിഞ്ഞു. എല്ലാം ഓണ്‍ലൈനില്‍ ലഭ്യവുമാണ്. ഇന്ന് രാജ്യത്തെ എല്ലാ പ്രധാന ഗ്രാമപഞ്ചായത്തുകളെയും തമ്മില്‍ ബ്രോഡ് ബാന്റ് മുഖേന ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. സൂചി മുതല്‍ റെയില്‍ പാളങ്ങള്‍ വരെ, മെട്രോ കോച്ചുകള്‍ മുതല്‍ സാറ്റലൈറ്റുകള്‍ വരെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു, അതും ഇന്ത്യയുടെ ഉരുക്കു കൊണ്ട്. നിര്‍മ്മാണത്തില്‍ മാത്രമല്ല, സ്റ്റാര്‍ട്ട് അപ്പുകളുടെ സംഖ്യയും ഇന്ത്യയില്‍ കുത്തനെ ഉയരുകയാണ്.
ലോകത്തില്‍ എവിടെ പോയാലും ഞാന്‍ നിങ്ങളെ പോലുള്ള മാന്യന്മാരെ ഓര്‍മ്മിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. നേരത്തെ ഇന്ത്യയെ കുറിച്ചുള്ള ചിത്രം എന്തായിരുന്നു.ആയിരക്കണക്കിനു വര്‍ഷങ്ങളുടെ മഹത്തായ പാരമ്പര്യമുള്ള ഒരു രാജ്യം ലോകദൃഷ്ടിയില്‍ വെറും പാമ്പാട്ടികളുടെ നാട് എന്നായിരുന്നു. അതായിലുന്നു ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ചിത്രം. ഇന്ത്യ എന്നാല്‍ പാമ്പാട്ടികളും മന്ത്രവാദവും. ഇതല്ലാമായിരുന്നു നമ്മുടെ വ്യക്തിത്വം. എന്നാല്‍ ഇന്നു നമ്മുടെ യുവാക്കള്‍ ഈ പ്രതിഛായയും കാഴ്ച്ചപ്പാടും മാറ്റിയിരിക്കുന്നു. ഇന്ന് നമ്മുടെ രാജ്യം വിവര സാങ്കേതിക വിദ്യയുടെ നാടാണ്.
ഈ യുവാക്കളാണ് രാജ്യത്തും ലോകത്തും ആയിരക്കണക്കിനു സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നു. നിങ്ങള്‍ക്ക് അഭിമാനം തോന്നുന്ന ഒരു വസ്തുത ഞാന്‍ പറയാം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പുകളുടെ സംഖ്യ 11000 കവിയും. രാജ്യത്തിനും ലോകത്തിനു ആവശ്യമുള്ള മാറ്റങ്ങള്‍ അവര്‍ രൂപകല്പന ചെയ്യുന്നു, പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നു. സുഹൃത്തുക്കളെ രാജ്യത്തെ ആറു ലക്ഷം ഗ്രാമങ്ങളില്‍ ഇന്നു വൈദ്യുതി ലഭ്യമാണ്. വൈദ്യുതി ഇല്ലാത്ത ഒരു ഗ്രാമം പോലും ഇന്ന് ഇന്ത്യയില്‍ ഇല്ല. ഇന്ത്യയില്‍ ഇന്ന് എത്ര എളുപ്പത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാണ് എന്ന് ലോകബാങ്കിന്റെ കണക്കുകള്‍ നോക്കിയാല്‍ ബോധ്യപ്പെടും. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് 82 പടികള്‍ ചാടി കടന്നാണ് ഇന്ത്യ ലോകത്തില്‍ ഇലക്ട്രിസ്റ്റി റാങ്കിങ്ങിന്റെ 29-ാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. വൈദ്യുതി ലഭ്യമാക്കുന്നു എന്നു മാത്രമല്ല, ജനങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കാനുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട്. നൂറു കോടി എല്‍ഇഡി ബള്‍ബുകളാണ് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്ത് വിറ്റഴിച്ചത് നൂറ് കോടി. സുഹൃത്തുക്കളെ, ഇത്തരത്തിലുള്ള നിരവധി മാറ്റങ്ങളാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. കാരണം അവിടുത്തെ പൊതു സമൂഹത്തിലും സംവിധാനത്തിലും വിപുലമായ മാറ്റങ്ങളാണ് വന്നിരിക്കുന്നു. ഒരു പുതിയ ഇന്ത്യയെ നിര്‍മ്മിക്കും എന്ന പ്രതിജ്ഞയുമായിട്ടാണ് ഇന്ന് ഇന്ത്യയുടെ കുതിപ്പ്.
സുഹൃത്തുക്കളെ, പ്രധാനമന്ത്രി ആയതു മുതല്‍ ഈ രാജ്യം സന്ദര്‍ശിക്കാന്‍ എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ഇന്ത്യ ആഫ്രിക്ക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രസിഡന്റ് അവിടെ വന്നപ്പോള്‍ ഉഗാണ്ട സന്ദര്‍ശിക്കാന്‍ അദ്ദേഹം എന്നെ നിര്‍ബന്ധിക്കുകയുണ്ടായി. പലേ കാരണങ്ങളാല്‍ സന്ദര്‍ശന പരിപാടി നീണ്ടു പോയി. ഇന്ന് നിങ്ങളെ കാണാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി ആഫ്രിക്കയുമായുള്ള ബന്ധങ്ങള്‍ക്ക് നമ്മള്‍ പ്രത്യേക ഊന്നല്‍ നല്കി വരുന്നു. ഇന്ന് ഇന്ത്യയുടെ വിദേശനയത്തില്‍ ആഫ്രിക്കയ്ക്ക് പ്രധാന സ്ഥാനമുണ്ട്. 2015 ല്‍ ഇന്ത്യ ആഫ്രിക്ക ഉച്ചകോടി സംഘടിപ്പിച്ചപ്പോള്‍, ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളെയും ഞങ്ങള്‍ ക്ഷണിച്ചിരുന്നു.അതിനു മുമ്പു തന്നെ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുമായി ചര്‍ച്ചകളും നടത്തി. എല്ലാ രാജ്യങ്ങളും ക്ഷണം സ്വീകരിച്ചു എന്നു മാത്രമല്ല, 41 രാജ്യങ്ങളില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുകയും ഡല്‍ഹി സന്ദര്‍ശിക്കുകയും ചെയ്തു. ഞങ്ങള്‍ കൈനീട്ടിയപ്പോള്‍ ആഫ്രിക്ക ഇന്ത്യയെ ആലിംഗനം ചെയ്തു, ഞങ്ങളുടെ കരം പിടിച്ചു. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നിന്നുള്ള മന്ത്രി തല സന്ദര്‍ശനം നടക്കാത്ത ഒറ്റ ആഫ്രിക്കന്‍ രാജ്യം പോലും ഇല്ല. 20 ല്‍ കൂടുതല്‍ രാജ്യങ്ങളില്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി പദവിയിലുള്ളവര്‍ തന്നെ സന്ദര്‍ശനം നടത്തി. ഇന്ത്യാ – ആഫ്രിക്ക ഉച്ചകോടിക്കു വന്നതിനു പുറമെ 32 ആഫ്രിക്കന്‍ രാജ്യങ്ങളുടെ തലവന്മാര്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ഇതെ തുടര്‍ന്ന് 18 രാജ്യങ്ങളില്‍ ഇന്ത്യ സ്ഥാനപതി കാര്യലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ നമുക്ക് 47 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എംബസികള്‍ ഉണ്ട്. അവിടെ നമ്മുടെ സഹകരണം ആഫ്രിക്കയുടെ സാമൂഹിക വികസനത്തിനും വേണ്ടിയാണ്. ഈ ഭൂഖണ്ഡത്തിന്റെ സാമ്പത്തിക വികസനത്തില്‍ നാം സജീവമായി പങ്കാളികളാണ്. കഴിഞ്ഞ വര്‍ഷം ആഫ്രിക്കന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ വാര്‍ഷിക യോഗം ഇന്ത്യയില്‍ ചേരുവാനുണ്ടായ പശ്ചാത്തലം ഇതാണ്. ആഫ്രിക്കയ്ക്കായി മൂന്നു ശതലക്ഷം ഡോളറിന്റെ വായ്പാ പദ്ധതികളാണ് അംഗീകരിച്ചിരിക്കുന്നത്. ആഫ്രിക്ക ഇന്ത്യ ഉച്ചകോടിക്കു കീഴില്‍ നാം 10 ശതലക്ഷം ഡോളര്‍ കൂടി വാഗ്ദാനം ചെയ്യുകയുണ്ടായി. ഇതിനും പുറമെ ഇന്ത്യയില്‍ പഠിക്കുന്ന 50000 വിദ്യാര്‍ത്ഥികള്‍ക്ക് 600 ദശലക്ഷം ഡോളറിന്റെ സ്‌കോളര്‍ഷിപ്പുകളും നമ്മള്‍ വാഗാദാനം ചെയ്തിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിക്കുന്നതിന് 33 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇ- വിസ ലഭ്യമാക്കും. ആഫ്രിക്കയുടെ നേര്‍ക്കുള്ള നമ്മുടെ ശക്തമായ പ്രതിബദ്ധത ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി വരുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള വാണിജ്യത്തില്‍ 32 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തില്‍ അംഗങ്ങളാകുവാന്‍ എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളെയും ഞാന്‍ ആഹ്വാനം ചെയ്യുകയുണ്ടായി. ഇപ്പോള്‍ സഖ്യത്തിലെ പകുതി അംഗങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളാണ്.
അന്താരഷ്ട്ര വേദികളില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇന്ത്യയെ ഒരേ സ്വരത്തില്‍ പിന്തുണയ്ക്കുന്നുണ്ട്. പുതിയ ലോക ക്രമത്തില്‍ ഏഷ്യയുടെയും ആഫ്രിക്കയുടെയും ഈ സാന്നിധ്യം ദിനം പ്രതി ശക്തമായി വരികയാണ് എന്ന് എനിക്കു തോന്നുന്നു. നമ്മളെ പോലുള്ള രാജ്യങ്ങളുടെ ഈ ദിശയിലുള്ള പരസ്പര സഹകരണം അനേകം കോടി ജനങ്ങളുടെ ജീവിതത്തില്‍ സുനിശ്ചിതത്വവും നല്ല മാറ്റങ്ങളും കൊണ്ടുവരും.
എല്ലാവര്‍ക്കും ഞാന്‍ നന്ദിപറയുന്നു. നിങ്ങള്‍ പ്രകടിപ്പിച്ച ഉത്സാഹത്തിനും ഇവിടെ എത്തിച്ചേരാന്‍ കാണിച്ച താല്പര്യത്തിനും , ഇതിനായി ചെലവഴിച്ച നിങ്ങളുടെ വിലയേറിയ സമയത്തിനും , നിങ്ങള്‍ എന്റെ മേല്‍ ചൊരിഞ്ഞ സ്‌നേഹത്തിനും വാത്സല്യത്തിനും അനുഗ്രഹങ്ങള്‍ക്കും എല്ലാം നന്ദി.
ഉഗാണ്ടയുടെ പ്രസിഡന്റിനോടും ഗവണ്‍മെന്റിനോടും ജനങ്ങളോടും എനിക്കുള്ള അഗാധമായ നന്ദി അറിയിക്കുന്നു.
നിങ്ങള്‍ എല്ലാവര്‍ക്കും 2019 നെ കുറിച്ച് ബോധ്യമുണ്ടായിരിക്കുമല്ലോ. നിങ്ങള്‍ ചിന്തിക്കുന്നതല്ല, ഞാന്‍ ചിന്തിക്കുന്നത്. നിങ്ങല്‍ 2019 നെ കുറിച്ച് എന്താണ് ചിന്തിക്കുന്നത്. ജനുവരി 22-23 ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസത്തെ കുറിച്ചായിരിക്കും. ഇപ്രാവശ്യം അത് കാശി ബനാറസിലാണ് നടക്കുക. ഞാന്‍ ഇവിടെ വന്നിരിക്കുന്നത് നിങ്ങളെ കാശിയിലേയ്ക്കു ക്ഷണിക്കാനാണ്. എന്നെ ആദ്യം എം പിയും പിന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയുമാക്കിയ കാശിക്കുവേണ്ടി, അവിടുത്തെ ജനങ്ങള്‍ക്കു വേണ്ടി ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.ഗുജറാത്ത് ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് സമ്മിറ്റും ഏതാണ്ട് ആ ദിവസങ്ങളിലാണ്, 18-19-20 തിയതികളില്‍. ജനുവരി 22-23 ദയവായി കാശിയില്‍ ചെലവഴിക്കുക. ജനുവരി 14 ന് പ്രയാഗില്‍ കുംഭമേള തുടങ്ങും. 22-23 കാശിയില്‍ ചെലവഴിച്ച ശേഷം ബനാറസില്‍ കുഭമേളയ്ക്കു പോകണം. പ്രയാഗില്‍ മുങ്ങി നിവര്‍ന്ന് 26 ന് ഡല്‍ഹിയില്‍ വരണം. ആ ആഴ്ച്ച മുഴുവന്‍ ഇന്ത്യയില്‍ ചെലവഴിക്കാനുള്ള പദ്ധതിയുമായി വരിക. ഓരോ പരിപാടിയും ഒന്നിനു പിന്നാലെ മറ്റൊന്നായിട്ടാണ് വരിക. ഇന്ത്യയില്‍ വന്ന് ഞങ്ങളെ കാണാന്‍ ഉഗാണ്ടയിലെ എന്റെ പ്രിയ സഹോദരി സഹോദരന്മാരെ ഞാന്‍ ക്ഷണിക്കുന്നു. അതിനാണ് ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. നിങ്ങള്‍ എനിക്കു നല്കിയ സ്‌നേഹവും വാത്സല്യവും ഞാന്‍ ഓര്‍ക്കുന്നു, നിങ്ങളുടെ പുരോഗതിക്കായി ഇന്ത്യന്‍ ജനത ആശംസകള്‍ നേരുന്നു. നിങ്ങളുടെ ജീവിതം ഇന്ത്യയ്ക്ക് അഭിമാനമാണ്. നിങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ഞാന്‍ നന്ദി പറയുന്നു. വളരെ നന്ദി.
युगांडा में आप सभी के बीच आने का ये मेरा दूसरा अवसर है। इससे पहले गुजरात के मुख्यमंत्री के तौर पर यहां आया था और आज देश के प्रधानमंत्री के नाते।
— PMO India (@PMOIndia) July 24, 2018
जब मैं गुजरात का मुख्यमंत्री था, तब भी आप में से अनेक लोग वहां मुझसे मिलने आते थे। यहां भी कई ऐसे परिचित सामने मुझे दिख रहे हैं: PM
युगांडा से भारत का रिश्ता आज का नहीं है, बल्कि शताब्दियों का है।
— PMO India (@PMOIndia) July 24, 2018
हमारे बीच श्रम का रिश्ता है, शोषण के खिलाफ संघर्ष का रिश्ता है।
युगांडा विकास के जिस मुकाम पर आज खड़ा है, उसकी बुनियाद मजबूत कर रहे युगांडा वासियों के खून-पसीने में भारतीयों का भी बहुत बड़ा योगदान है: PM
आप में से अनेक लोग ऐसे भी हैं जिनका जन्म यहीं हुआ है।
— PMO India (@PMOIndia) July 24, 2018
शायद कुछ लोगों को तो कभी भारत को देखने का मौका भी मिला होगा।
कुछ तो ऐसे होंगे जिनको वहां अपनी जड़ों के बारे में, किस गांव या शहर से आए थे, इसकी भी कम जानकारी होगी। लेकिन फ़िर भी आपने भारत को अपने दिलों में जिंदा रखा है: PM
युगांडा समेत अफ्रीका के तमाम देश भारत के लिए बहुत महत्वपूर्ण हैं।
— PMO India (@PMOIndia) July 24, 2018
एक कारण तो आप जैसे भारतीयों की यहां बड़ी संख्या में मौजूदगी है,
दूसरा हम सभी ने गुलामी के खिलाफ साझी लड़ाई लड़ी है,
तीसरा हम सभी के सामने विकास की एक समान चुनौतियां हैं: PM
मेक इन इंडिया आज भारत की पहचान बन गया है।
— PMO India (@PMOIndia) July 24, 2018
भारत में बनी कार और स्मार्ट फोन समेत अनेक चीजें आज उन देशों को बेच रहे हैं जहां से कभी हम ये सामान आयात करते थे।
संभव है कि बहुत जल्द यहां युगांडा में जब स्मार्टफोन खरीदने आप जाएंगे तो आपको मेड इन इंडिया का लेवल नज़र आएगा: PM
अफ्रीका के सामाजिक विकास और संघर्ष में तो हमारा सहयोग रहा ही है, यहां की अर्थव्यवस्था के विकास में भी हम सक्रिय भागीदारी सुनिश्चित कर रहे हैं।
— PMO India (@PMOIndia) July 24, 2018
यही कारण है कि पिछले वर्ष African Development Bank की वार्षिक बैठक भी भारत में आयोजित की गई: PM
अफ्रीका के लिए 3 billion dollars से अधिक के lines of credit के projects को मंजूरी दी गई है।
— PMO India (@PMOIndia) July 24, 2018
India Africa Forum Summit के अंतर्गत हमारा 10 billion dollars का commitment है।
600 million dollars की अनुदान सहायता और 50,000 छात्रों के लिए scholarships के लिए भी हम प्रतिबद्ध हैं: PM
International Solar Alliance का सदस्य बनने के लिए मैंने अफ्रीका के सभी देशों को आग्रह किया था।
— PMO India (@PMOIndia) July 24, 2018
और मेरे आव्हान के बाद आज सदस्य देशों में लगभग आधे देश अफ्रीका के हैं।
अंतर्राष्ट्रीय मंच पर भी अफ्रीका के देशों से एक स्वर में भारत का समर्थन किया है: PM
The community programme in Kampala was full of vibrancy and enthusiasm. Spoke about the deep rooted ties between India and Uganda, the accomplishments of the Indian diaspora and the transformative changes taking place in India. https://t.co/sKWuKSdxJ4 pic.twitter.com/UCbcZ0hEfZ
— Narendra Modi (@narendramodi) July 24, 2018