പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം, 7210 കോടി രൂപ സാമ്പത്തിക വിനിയോഗത്തോടെ നാല് വര്‍ഷം (2023 മുതല്‍) നീണ്ടുനില്‍ക്കുന്ന കേന്ദ്ര മേഖലാ പദ്ധതിയായി ഇ-കോടതികള്‍ (eCourts) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അംഗീകാരം നല്‍കി.
‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം’ എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, സാങ്കേതിക വിദ്യ ഉപയോഗിച്ച് നീതി ലഭ്യമാക്കുന്നതിനുള്ള പ്രധാന നീക്കമാണ് ദൗത്യമെന്ന നിലയിലുള്ള ഇ-കോര്‍ട്‌സ് പദ്ധതി. ദേശീയ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി, ഇന്ത്യന്‍ ജുഡീഷ്യറി ICT വിവര-വിനിമയ-സാങ്കേതികാധിഷ്ഠിതമാക്കുന്നതിനായാണ് 2007 മുതല്‍ ഇ-കോടതികള്‍ പദ്ധതി നടപ്പാക്കിവരുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം 2023-ല്‍ അവസാനിച്ചു. ഇന്ത്യയിലെ ഇ-കോടതികള്‍ പദ്ധതിയുടെ മൂന്നാം ഘട്ടം ‘പ്രവേശനവും ഉള്‍പ്പെടുത്തലും’ എന്ന തത്വചിന്തയില്‍ വേരൂന്നിയതാണ്.
ഒന്നാം ഘട്ട – രണ്ടാം ഘട്ട നേട്ടങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്ന ഇ-കോര്‍ട്‌സിന്റെ മൂന്നാം ഘട്ടം, പഴയ രേഖകള്‍ ഉള്‍പ്പെടെ മുഴുവന്‍ കോടതി രേഖകളും ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിലൂടെ ഡിജിറ്റല്‍- ഓണ്‍ലൈന്‍- പേപ്പര്‍രഹിത കോടതികളിലേക്ക് നീങ്ങുന്നതിലൂടെയും, എല്ലാ കോടതി സമുച്ചയങ്ങളും ഇ-സേവന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇ-ഫയലിങ്/ ഇ-പേയ്മെന്റുകള്‍ സാര്‍വത്രികമാക്കുന്നതിലൂടെയും, അനായാസമായി പരമാവധി നീതി സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. കേസുകള്‍ ഷെഡ്യൂള്‍ ചെയ്യുമ്പോഴോ മുന്‍ഗണന നല്‍കുമ്പോഴോ ജഡ്ജിമാര്‍ക്കും രജിസ്ട്രികള്‍ക്കും ഡാറ്റ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കാന്‍ പ്രാപ്തമാക്കുന്ന വിവേകപൂര്‍വും കാര്യക്ഷമവുമായ സംവിധാനങ്ങള്‍ ഇത് ഏര്‍പ്പെടുത്തും. ജുഡീഷ്യറിക്കായി ഏകീകൃത സാങ്കേതിക സംവിധാനം സൃഷ്ടിക്കുക എന്നതാണ് മൂന്നാം ഘട്ടത്തിന്റെ പ്രധാന ലക്ഷ്യം. അത് കോടതികള്‍ക്കും ഹര്‍ജിക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും ഇടയില്‍ തടസരഹിതവും കടലാസ്രഹിതവുമായ സംവിധാനമൊരുക്കും.
നീതിന്യായ വകുപ്പ്, നിയമ-നീതി മന്ത്രാലയം, ഇന്ത്യാ ഗവണ്‍മെന്റ്, സുപ്രീം കോടതിയിലെ ഇ-സമിതി എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെ, ജുഡീഷ്യല്‍ വികസനത്തിനായി അതത് ഹൈക്കോടതികള്‍ മുഖേന വികേന്ദ്രീകൃതമായ രീതിയില്‍ ഇകോടതിയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതി മൂന്നാം ഘട്ടം നടപ്പിലാക്കും. ബന്ധപ്പെട്ട എല്ലാവര്‍ക്കും സംവിധാനം കൂടുതല്‍ പ്രാപ്യമാകുന്നതും താങ്ങാനാവുന്നതും വിശ്വസനീയവും മുന്‍കൂട്ടി അറിയാനാകുന്നതും സുതാര്യവുമാക്കിക്കൊണ്ട് നീതി സുഗമമാക്കല്‍ പ്രോത്സാഹിപ്പിക്കും.
ഇ-കോര്‍ട്‌സ് മൂന്നാം ഘട്ടത്തിന്റെ ഘടകങ്ങള്‍ ഇനിപ്പറയുന്നവയാണ്:
|
കേസ് റെക്കോര്‍ഡുകളുടെ സ്‌കാനിങ്, ഡിജിറ്റല്‍ രൂപമാക്കല്‍, ഡിജിറ്റല്‍ സംരക്ഷണം |
2038.40 |
|
ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ |
1205.23 |
|
നിലവിലുള്ള കോടതികളിലേക്ക് അധിക ഹാര്‍ഡ്വെയര്‍ |
643.66 |
|
പുതുതായി സ്ഥാപിച്ച കോടതികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ |
426.25 |
|
1150 വെര്‍ച്വല്‍ കോടതികളുടെ സ്ഥാപനം |
413.08 |
|
പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ 4400 ഇ-സേവ കേന്ദ്രം |
394.48 |
|
കടലാസ്രഹിത കോടതി |
359.20 |
|
സിസ്റ്റവും ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ വികസനവും |
243.52 |
|
സൗരോര്‍ജ ബാക്കപ്പ് |
229.50 |
|
വീഡിയോ കോണ്‍ഫറന്‍സിങ് സജ്ജീകരണം |
228.48 |
|
ഇ-ഫയലിങ് |
215.97 |
|
കണക്റ്റിവിറ്റി (പ്രാഥമികം + ആവശ്യാനുസരണം) |
208.72 |
|
ശേഷി വികസനം |
208.52 |
|
300 കോടതി സമുച്ചയങ്ങളിലെ കോടതിമുറിയില്‍ ക്ലാസ് (ലൈവ്-ഓഡിയോ വിഷ്വല്‍ സ്ട്രീമിങ് സിസ്റ്റം) |
112.26 |
|
മാനവവിഭവശേഷി |
56.67 |
|
ഭാവിയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ |
53.57 |
|
ജുഡീഷ്യല്‍ പ്രോസസ് റീ-എന്‍ജിനിയറിങ് |
33.00 |
|
ഭിന്നശേഷിസൗഹൃദ ഐസിടി സൗകര്യങ്ങള്‍ |
27.54 |
|
NSTEP |
25.75 |
|
ഓണ്‍ലൈന്‍ തര്‍ക്ക പരിഹാരം (ODR) |
23.72 |
|
വിജ്ഞാന നിര്‍വഹണ സംവിധാനം |
23.30 |
|
ഹൈക്കോടതികള്‍ക്കും ജില്ലാ കോടതികള്‍ക്കുമുള്ള ഇ-ഓഫീസ് |
21.10 |
|
ഇന്റര്‍-ഓപ്പറബിള്‍ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റവുമായുള്ള സംയോജനം (ICJS) |
11.78 |
|
S3WAAS സംവിധാനം |
6.35 |
|
ആകെ |
7210 |
ക്രമ നം. | പദ്ധതിഘടകം | പ്രതീക്ഷിത ചെലവ് (ആകെ കോടി രൂപയില്‍) |
---|
പദ്ധതിയുടെ പ്രതീക്ഷിത ഫലങ്ങള്‍ ഇനിപ്പറയുന്നു:
· കോടതി നടപടികളില്‍ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഉപയോഗം അവയെ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കും. കെട്ടിക്കിടക്കുന്ന കേസുകള്‍ കുറയ്ക്കുന്നതിന് അതു ഗണ്യമായ സംഭാവന നല്‍കും.
https://pib.gov.in/PressReleasePage.aspx?PRID=1907546
https://pib.gov.in/PressReleasePage.aspx?PRID=1910056
https://pib.gov.in/PressReleasePage.aspx?PRID=1941500
https://pib.gov.in/PressReleasePage.aspx?PRID=1945462
https://pib.gov.in/PressReleasePage.aspx?PRID=1884164
https://pib.gov.in/PressReleasePage.aspx?PRID=1848737
https://static.pib.gov.in/WriteReadData/specificdocs/documents/2023/sep/doc2023913251301.pdf
NS
*****
With the Cabinet approval of eCourts Project Phase III, we are ushering in a new era of justice delivery in India. Integrating advanced technology will make our judicial system more accessible and transparent. https://t.co/sjbrBZyPUp https://t.co/SdiLn3sNpN
— Narendra Modi (@narendramodi) September 13, 2023