Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓസ്‌ട്രേലിയ & ന്യൂസിലൻഡും തമ്മിലുള്ള ധാരണാപത്രം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും (ഐസി‌എ‌ഐ) ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓസ്‌ട്രേലിയ & ന്യൂസിലൻഡും (സിഎ എഎൻ‌ ഇസഡ് ) തമ്മിലുള്ള പുതിയ ധാരണാപത്രം അംഗീകരിച്ചു.
പ്രഭാവം : 

അംഗങ്ങളുടെയും വിദ്യാർത്ഥികളുടെയും അവരുടെ സ്ഥാപനങ്ങളുടെയും മികച്ച താൽ‌പ്പര്യത്തിനായി പരസ്പര പ്രയോജനകരമായ ബന്ധം വികസിപ്പിക്കാനാണ് ധാരണാപത്രം കൊണ്ട്  ഉദ്ദേശിക്കുന്നത്, കൂടാതെ ഐ‌സി‌എ‌ഐ അംഗങ്ങൾക്ക് അവരുടെ പ്രൊഫഷണൽ ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിനും രണ്ട് അക്കൗണ്ടിംഗ്  ഇൻസ്റ്റിറ്റ്യൂട്ടുകൾ തമ്മിലുള്ള പ്രവർത്തന ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളവത്കൃത അന്തരീക്ഷത്തിൽ തൊഴിൽ നേരിടുന്ന പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കാൻ രണ്ട് അക്കൗണ്ടൻസി സ്ഥാപനങ്ങൾക്കും അവസരമുണ്ട്.

നേട്ടങ്ങൾ:

രണ്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾ തമ്മിലുള്ള ഇടപഴകൽ ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾക്കും ഇന്ത്യയിലേക്ക് കൂടുതൽ പണമയയ്ക്കലിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

വിശദാംശങ്ങൾ:

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും (ഐസി‌എ‌ഐ) ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓസ്‌ട്രേലിയ & ന്യൂസിലാന്റും (സിഎ എഎൻ‌ ഇസഡ് ) തമ്മിലുള്ള ധാരണാപത്രം (എം‌യു‌യു) ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഇന്ത്യ.എന്നിവിടങ്ങളിൽ    പരസ്പര യോഗ്യത തിരിച്ചറിയുകയും അംഗങ്ങളെ നല്ല നിലയിൽ പ്രവേശിപ്പിക്കുകയും ചെയ്യും. അക്കൗണ്ടിംഗ് പരിജ്ഞാനം, പ്രൊഫഷണൽ, ബൗദ്ധിക വികസനം, അതാത് അംഗങ്ങളുടെ താൽപ്പര്യങ്ങളുടെ പുരോഗതി എന്നിവയ്ക്കായി പരസ്പര സഹകരണ ചട്ടക്കൂട് സ്ഥാപിക്കുക, എന്നതും ഇതിൽപ്പെടും.  

നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:

രണ്ട് കക്ഷികളുടെ പരീക്ഷ, പ്രൊഫഷണൽ പ്രോഗ്രാം, പ്രായോഗിക അനുഭവ അംഗത്വ ആവശ്യകതകൾ എന്നിവ പൂർത്തിയാക്കി അംഗത്വം നേടിയ മറ്റ് സ്ഥാപന  അംഗങ്ങളുടെ യോഗ്യത പരസ്പരം അംഗീകരിക്കുന്നതിന് ധാരണാപത്രം അവസരം  നൽകുന്നു.

പശ്ചാത്തലം:

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസി‌എ‌ഐ) ഇന്ത്യയിലെ ചാർട്ടേഡ് അക്കൗ  ണ്ടൻസിയുടെ തൊഴിൽ നിയന്ത്രിക്കുന്നതിന്  1949 ലെ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ആക്റ്റ്, പ്രകാരം  ‘സ്ഥാപിച്ച ഒരു നിയമപരമായ സ്ഥാപനമാണ്. ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓസ്‌ട്രേലിയയും ന്യൂസിലൻഡും ((സിഎ എഎൻ‌ ഇസഡ്, ഓസ്‌ട്രേലിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സും ന്യൂസിലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സും 2014 ഒക്ടോബറിൽ  ലയിപ്പിച്ചതിൽ നിന്ന്  ഉദ്ഭവിച്ചതാണ്.